0%

Chapter Title : Soul Mates 2 [Rahul RK]

Author : Rahul RK Read All Parts 442

താങ്ങായി വരാറുള്ളത്... ഇവിടെയും അത് തന്നെ ആവർത്തിച്ചു....

ഈ അടുത്ത് ഞാൻ കൂടുതൽ ആയി കേട്ട സ്ഥലപ്പേരു ചെന്നൈ ആണെന്ന് തോന്നുന്നു...

പിന്നെ മുറിയിലേക്ക് പോവാൻ തോന്നിയില്ല കുറച്ച് നേരം അവിടെ ടിവി ഒക്കെ കണ്ടിരുന്നു...
ക്ഷീണം തോന്നിയപ്പോൾ വീണ്ടും എഴുന്നേറ്റ് മുറിയിലേക്ക് തന്നെ നടന്നു...

കട്ടിലിൽ ആ പുസ്തകം ഇരിക്കുന്നത് കണ്ടപ്പോൾ വായിച്ചാലോ എന്ന് തോന്നി.. പിന്നെ വേണ്ട എന്ന് വച്ചു... ഇനി നാളെ എപ്പോഴെങ്കിലും നോക്കാം...

ലൈറ്റ് അണച്ച് ഉറങ്ങാനായി കിടന്നിട്ടും ഉറക്കം വരുന്നില്ല...
ഇത്രേം ക്ഷീണം ഉണ്ടായിട്ടും എന്താണ് ഉറക്കം വരാത്തത് എന്ന് എത്ര ആലോചിച്ചിട്ടും ഒരു പിടിയും ഇല്ല...

ഞാൻ വെറുതെ ടേബിൾ ലാമ്പ് ഓൺ ചെയ്തു...
ഓരോന്ന് ആലോചിച്ച് കിടന്നു...
ഇപ്പോഴും മനസ്സിൽ ഒരു സമാധാനം കിട്ടുന്നില്ല...

പ്രത്യേകിച്ച് കാരണം ഒന്നും ഇല്ലല്ലോ.. പിന്നെ എന്താ പ്രശനം....
വീണ്ടും കിടക്കാനായി ലൈറ്റ് അണച്ചെങ്കിലും ഉറക്കം എനിക്ക് പിടി തരുന്നെ ഇല്ലായിരുന്നു...

കുറച്ച് നേരം ഫോണിൽ നോക്കി.. പിന്നെ മുറിയിൽ എണീറ്റ് നടന്നു...
നോ രക്ഷ...
പെട്ടന്നാണ് മേശമേൽ ഇരുന്ന ആ സ്വർണ നിറത്തിൽ ചട്ടയുള്ള പുസ്തകം എൻ്റെ ശ്രദ്ധയിൽ പതിഞ്ഞത്...

ഞാൻ അത് കയ്യിൽ എടുത്ത് ടേബിൾ ലാമ്പും കത്തിച്ച് ബെഡ്ഡിൽ വന്നിരുന്നു...
പതിയെ ഞാൻ ആ പുസ്തകത്തിൻ്റെ ആദ്യ താൾ തുറന്നു....

അപ്പോഴാണ് മനസ്സിലായത് അത് വെറും ഒരു പുസ്തകം അല്ല അതൊരു ഡയറി ആണെന്ന്....

മറ്റൊരാളുടെ ഡയറി വായിക്കുന്നത് മോശമായ കാര്യം ആണെന്ന് അറിയാം..
എങ്കിലും എന്തോ എനിക്കത് വായിക്കണം എന്ന് എൻ്റെ ഉള്ള് എന്നോട് പറഞ്ഞു കൊണ്ടേ ഇരുന്നു...

അവസാനം ഞാൻ ഡയറിയുടെ അടുത്ത താളും മറിച്ചു...
സത്യത്തിൽ ആ പേജ് കണ്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടിപ്പോയി...
രക്തം ആണോ ചുവന്ന മഷി ആണോ എന്നറിയില്ല... വികൃതമായ രൂപത്തിൽ അതിൽ ഇങ്ങനെ എഴുതിയിരുന്നു...

Diary of A Nymphomaniac....

ഇതാരുടെ ഡയറി ആയിരിക്കും എന്ന ആകാംക്ഷ എൻ്റെ ഉള്ളം കീഴടക്കാൻ തുടങ്ങി...
പക്ഷേ ഒരാളുടെ സ്വകാര്യതയിൽ പ്രധാന ഘടകം ആണ് അയാളുടെ ഡയറി...

ഞാൻ ഡയറി എഴുതാർ ഇല്ലെങ്കിലും അതിൻ്റെ പ്രാധാന്യം എനിക്ക് നന്നായി അറിയാമായിരുന്നു...

ഒരു പക്ഷെ ഞാൻ അറിയാൻ പാടില്ലാത്ത എന്തെങ്കിലും ഇതിൽ ഉണ്ടെങ്കിൽ..
വേണ്ട.. ചെയ്യുന്നത് തെറ്റാണ്.. ഞാൻ ആ ഡയറി മടക്കി മേശപ്പുറത്ത് തന്നെ വച്ചു...

ലൈറ്റ് അണച്ച് കിടന്നിട്ടും എനിക്ക് ഉറക്കം ലഭിച്ചില്ല...

💬 Comments

View all comments