Chapter Title : Soul Mates 2 [Rahul RK]
കയറുമ്പോൾ അവളുടെ മുഖത്തുള്ള അഹങ്കാര ചിരി എനിക്ക് നന്നായി കാണാമായിരുന്നു...
"ഒരുപാട് അഹങ്കരിക്കണ്ട..."
"നീ പോടാ..."
"നീ പോടി.."
ആതിരയെ വീട്ടിൽ വിട്ട് ഞാൻ തിരികെ വീട്ടിലേക്ക് തന്നെ മടങ്ങി പോന്നു...
ഇത്രേം ദൂരം വണ്ടി ഓടിച്ചതിൻ്റെ നല്ല ക്ഷീണം ഉണ്ടായിരുന്നു...
വീട്ടിൽ എത്തി തണുത്ത വെള്ളത്തിൽ കുളിച്ചപ്പോൾ തന്നെ നല്ല ഒരാശ്വാസം തോന്നി...
കൊണ്ടുവന്ന സാധനങ്ങൾ ഒക്കെ അലമാരയിൽ വച്ച ശേഷം ആണ് ഞാൻ നീതു ചേച്ചി പറഞ്ഞ സാധനങ്ങൾ കാണുന്നത്...
ഞാൻ ആ കിറ്റ് തുറന്ന് അതിനുള്ളിൽ എന്തൊക്കെ ആണെന്ന് നോക്കി...
ഒരു ഹാർഡ് ഡിസ്ക്കും, പെൻ ഡ്രൈവും, ഒരു മാലയും, ഹെഡ് ഫോണും പിന്നെ സ്വർണ നിറത്തിൽ ഉള്ള പുറം ചട്ട ഉള്ള ഒരു പുസ്തകവും ഉണ്ടായിരുന്നു...
എല്ലാം തിരികെ വച്ചപ്പോഴും ആ പുസ്തകം എൻ്റെ ശ്രദ്ധയെ ആകർഷിച്ച് കൊണ്ടേ ഇരുന്നു...
ആകാംഷ കീഴടക്കിയപ്പോൾ ഞാൻ പതിയെ ആ പുസ്തകം തുറന്ന് നോക്കാൻ തീരുമാനിച്ചു...
പുസ്തകം കയ്യിലെടുത്തതും പെട്ടന്നാണ് ഫോണിൽ ഒരു മെസ്സേജ് വന്നത്...
എടുത്ത് നോക്കിയപ്പോൾ ആതിരയുടെ മെസ്സേജ് ആണ്...
"താങ്ക്യൂ...?"
"ഓ ശരി...?"
"ഹും..?"
"എന്താടി..??"
"നീ പോടാ.."
"നീ ഇതിനാണോ മെസ്സേജ് അയച്ചത്..??"
"താങ്ക്യൂ പറയാൻ...?"
"എനിക്ക് നിൻ്റെ താങ്ക്യൂ വേണ്ട...?"
"നീ പോടാ?"
"പോടി ?"
അതോടെ ആ ചാറ്റ് അവസാനിച്ചു...
വീണ്ടും ഞാൻ ആ പുസ്തകം കയ്യിലെടുത്തു...
അപ്പോഴാണ് പുറത്ത് നിന്ന് ഏട്ടൻ വിളിച്ചത്...
ഞാൻ ബുക്ക് താഴെ വച്ച് അങ്ങോട്ട് ചെന്നു...
"എന്താ ഏട്ടാ..??"
"ആ വിനു.. നീ വേറെ കമ്പനിയിൽ ഒക്കെ അപ്ലൈ ചെയ്തിട്ട് എന്തായി..??"
"ഒന്നും റെടിയായില്ല ഏട്ടാ.. നോക്കുന്നുണ്ട്..."
"എൻ്റെ ഒരു ഫ്രണ്ട് ൻ്റെ പരിചയത്തിൽ ഉള്ള ഒരു കമ്പനി ഉണ്ട് ചെന്നൈയില്... നിനക്ക് ഓകെ ആണെങ്കിൽ അവിടെ ഒന്ന് പോയി നോക്ക്..."
"ശരി ഏട്ടാ ഞാൻ പോയി നോക്കാം..."
"എനിക്ക് വേണ്ടപ്പെട്ട ആൾക്കാർ ആണ്.. ഇൻ്റർവ്യൂ ഒന്നും കാണില്ല.. നീ ജസ്റ്റ്റ് അവരെ ഒന്ന് ഫോണിൽ വിളിച്ച് സംസാരിച്ച് ബാക്കി കാര്യങ്ങള് ഒക്കെ സംസാരിച്ച മതി..."
"ഓകെ ഏട്ടാ.."
"ഹും.. എന്നാ നിനക്ക് നമ്പറും ഡീട്ടയിൽസും എല്ലാം ഞാൻ കാലത്ത് തരാം..."
"ശരി..."
ഇത് പോലെ എന്നെ ഞെട്ടിക്കുന്നത് ഏട്ടന് ഒരു ഹോബി ആയിരുന്നു...
ഓർമ വെച്ച നാൾ മുതൽ ഞാൻ ഡൗൺ ആയി പോകുന്ന സ്ഥലത്ത് എല്ലാം ഏട്ടൻ ആണ് എനിക്കൊരു
💬 Comments
View all comments