Chapter Title : Soul Mates 2 [Rahul RK]
ദൂരം ഇല്ലാതിരുന്നത് കൊണ്ട് പെട്ടന്ന് തന്നെ എത്താൻ പറ്റി...
ഞാൻ പുറത്ത് വെയിറ്റ് ചെയ്തു.. അവളാണ് പോയതും കാര്യങ്ങള് ഒക്കെ ചെയ്തതും എല്ലാം...
ഏകദേശം കുറച്ച് നേരം കഴിഞ്ഞപ്പോൾ അവള് നടന്ന് വരുന്നത് കണ്ടു...
"കിട്ടിയോ.. സർട്ടിഫിക്കറ്റ്..??"
"ഓ കിട്ടി..."
"എന്നാ കേറ്.."
അവള് പുറകിൽ കയറിയതും ഞാൻ വണ്ടി മുന്നോട്ടെടുത്തു...
ഒരുപാട് ദൂരം യാത്രയുണ്ട്.. ബാംഗ്ലൂർ ഹൈ വേയിലൂടെ ഞാൻ അവളെയും പുറകിൽ ഇരുത്തി സുകമായി വണ്ടി ഓടിച്ച് കൊണ്ടിരുന്നു...
ഉച്ച ഭക്ഷണം കഴിക്കുന്ന സമയത്ത് പഴയത് പോലെ ഞങൾ രണ്ടിടത്ത് ഇരുന്ന് രണ്ട് ബില്ലുകളിൽ ആയി കഴിച്ചു...
എനിക്കത് നല്ലതായിട്ടാണ് തോന്നിയത്... അവള് ഒടുക്കത്തെ തീറ്റി ആണ്.. എന്തൊക്കെയാണ് വാരി വലിച്ച് തിന്നുന്നത് എന്ന് അറിയില്ലല്ലോ.. ലാസ്റ്റ് അതിൻ്റെ ഒക്കെ ബില്ലും കൂടി ഞാൻ കൊടുക്കേണ്ടി വന്നേനെ...
തന്തയുടെ കയ്യിൽ പൂത്ത കാശ് ഉണ്ടല്ലോ കൊടുക്കട്ടെ...
അങ്ങനെ ഭക്ഷണം കഴിക്കൽ കഴിഞ്ഞ് ഞങൾ വീണ്ടും യാത്ര തുടർന്നു...
"എന്നെ ആദ്യം എൻ്റെ വീട്ടിൽ വിടണം..."
"ഞാൻ എൻ്റെ വീട്ടിലേക്ക് ആണ് പോകുന്നത്.. അവിടെ നിന്ന് വേണമെങ്കിൽ പൊയ്ക്കോ..."
"പറ്റില്ല..."
"എന്നാ പോണ്ട.. അവിടെ നിന്നോ.."
"അതല്ല.. എന്നെ എൻ്റെ വീട്ടിൽ വിടണം എന്ന്..."
"പറ്റില്ല പോടി.."
"നീ പോടാ..."
"മര്യാദക്ക് ഇരി..."
"ഹും..."
അവള് പറഞ്ഞത് വക വയ്ക്കാതെ ഞാൻ വണ്ടി എൻ്റെ വീട്ടിലേക്ക് തന്നെ ആയിരുന്നു ഓടിച്ചത്...
വണ്ടി മുറ്റത്ത് നിർത്തിയതും അവള് വഴക്കിടാൻ തുടങ്ങി...
"നിന്നോട് ഞാൻ എൻ്റെ വീട്ടിലേക്ക് പോകാൻ അല്ലെ പറഞ്ഞത്..."
"ഞാൻ നിൻ്റെ ഡ്രൈവർ ഒന്നും അല്ല.. നീ പറയുന്ന സ്ഥലത്തേക്ക് ഒക്കെ പോവാൻ..."
ഞങ്ങളുടെ വഴക്ക് കേട്ടിട്ട് ആവണം അപ്പോഴേക്കും അമ്മ പുറത്തേക്ക് ഇറങ്ങി വന്നു...
"വന്ന് കേറും മുന്നേ തുടങ്ങിയോ രണ്ടാളും"
"നോക്ക് ആൻ്റി... എന്നെ വീട്ടിൽ വിട്ടിട്ട് ഇങ്ങോട്ട് വരാൻ ഞാൻ പറഞ്ഞതാ.. ഇനി ഞാൻ എങ്ങനെ പോവും..."
"എടാ വിനു.. നിനക്ക് അവളെ അങ്ങ് വീട്ടിൽ വിട്ടൂടായിരുന്നോ.. ചെല്ലു അവളെ കൊണ്ടാക്കി വാ..."
"അമ്മേ... ഞാൻ ബാംഗ്ലൂരിൽ നിന്ന് ഇവിടെ വരെ വണ്ടി ഓടിച്ചാണ് വന്നത് ഇനി അവളുടെ വീട്ടിലേക്ക് കൂടി പോണോ..??"
"നീ ബാംഗ്ലൂരിൽ നിന്ന് ഇവിടെ വരെ ഒടിച്ചില്ലെ.. അവളുടെ വീട്ടിലേക്ക് കൂടി ഓടിക്... ചെല്ലടാ..."
"ഈ അമ്മ..."
ഞാൻ മനസ്സില്ലാ മനസ്സോടെ വണ്ടിയിലേക്ക് കയറി...
"വാ കയറ്..."
"താങ്ക്സ് ആൻ്റി..."
വണ്ടിയിൽ
💬 Comments
View all comments