0%

Chapter Title : Soul Mates 2 [Rahul RK]

Author : Rahul RK Read All Parts 438

ഞങൾ അവിടെ ഉള്ള ആ റൂം ബുക്ക് ചെയ്തു...

അത്യാവശ്യം സൗകര്യങ്ങൾ ഒക്കെ ഉള്ള മുറി ആയിരുന്നു...
ബാഗ് ബെഡ്ഡിൽ വച്ച് ഞാൻ ടവ്വൽ എടുത്ത് കുളിമുറിയിലേക്ക് കയറാൻ നോക്കിയതും അവള് ഓടി വന്ന് ഉള്ളിലേക്ക് കയറി...

"ആദ്യം ഞാൻ.. എന്നിട്ട് കുളിച്ചാ മതി..."

"പോടി.."

"നീ പോടാ.."

"പോടാ എന്നോ..."

ആ വാക്കേറ്റം അവിടെയും അവസാനിച്ചില്ല... അത് നാവുകൾ കൊണ്ടുള്ള യുദ്ധത്തിൽ നിന്ന് കയ്യാം കളിയായി മാറി.. ഒന്നും രണ്ടും പറഞ്ഞ് ഞങൾ ആ ബാത്ത്റൂമിൽ കിടന്ന് അടികൂടി...

കപ്പിൽ ഇരുന്ന വെള്ളം ഞാൻ അവളുടെ മുഖത്തേക്ക് ഒഴിച്ചതും ബക്കറ്റിൽ ഇരുന്ന വെള്ളം അവള് എൻ്റെ തലയിലൂടെ ഒഴിച്ചു... പിന്നെയും വഴക്ക് നീണ്ടപ്പോൾ ഞങൾ രണ്ടുപേരും കാലു വഴുതി നേരെ ടാപ്പിന് മുകളിലൂടെ വീണു..

നല്ല ബലം ഉണ്ടായിരുന്നത് കൊണ്ട് ടാപ്പ് അപ്പൊൾ തന്നെ പൊട്ടി വെള്ളം കുതിച്ച് വരാൻ തുടങ്ങി... അതോടെ ഞങ്ങളുടെ വഴക്കും അവസാനിച്ചു... ഒരു വിധം ഞങൾ ആ ടാപ്പ് വീണ്ടും പൈപ്പിലേക്ക് കുത്തി കയറ്റി...
അതുകൊണ്ട് ഒരു ഗുണം ഉണ്ടായി കുളിക്കേണ്ടി വന്നില്ല...

അങ്ങനെ ലാവിഷ് ആയുള്ള കുളിയും നല്ല ഒരു വഴക്കും കഴിഞ്ഞതിനു ശേഷം ഞങൾ റൂമിൽ വിശ്രമിക്കുകയായിരുന്നു...
അവള് ഫോൺ എടുത്ത് താഴെ ഹോട്ടലിൽ വിളിച്ച് ഒരാൽക്കുള്ള ഡിന്നർ ഓർഡർ ചെയ്തു...

"അല്ല നിനക്ക് മാത്രം മതിയോ..?? അപ്പോ എനിക്കോ..??"

"വേണേൽ ഓർഡർ ചെയ്ത് കഴിച്ചോ.."

"ഹും... താടക.."

"എന്താ..??"

"കുന്തം.. ആ ഫോൺ ഇങ് താ.."

ഞാനും ഫോൺ എടുത്ത് എനിക്കുള്ള ഭക്ഷണം ഓർഡർ ചെയ്തു..
അങ്ങനെ ഭക്ഷണം കഴിക്കൽ ഒക്കെ കഴിഞ്ഞു...
കിടക്കാൻ ഉള്ള സമയം ആയി..

സ്വാഭാവികമായും അതിൻ്റെ പേരിൽ ഒരു വലിയ വഴക്ക് നടക്കേണ്ടതാണ്.. പിന്നെ പെൺകുട്ടി അല്ലെ പാവം അല്ലെ എന്നൊക്കെ കരുതി ഞാൻ തന്നെ തറയിൽ കിടക്കാൻ തീരുമാനിച്ചു...

പക്ഷേ അതിനും അവളുടെ കയ്യിൽ നിന്ന് നന്ദി പോയിട്ട് ഒരു ചിരി പോലും കിട്ടിയില്ല...
?????????

രാവിലെ എഴുന്നേറ്റത് മുതൽ നല്ല പുറം വേദന.. ഇന്നലെ തറയിൽ തണുപ്പടിച്ച് കിടന്നത് കൊണ്ടാവും...

അവളെ നോക്കിയപ്പോൾ അവള് നല്ല ഉറക്കം.. കണ്ടാൽ എന്തൊരു പാവം... ഉണർന്നാലോ താടക...

അങ്ങനെ രാവിലെ ഉള്ള പരിപാടികളും ചായ കുടിയും ഒക്കെ കഴിഞ്ഞ് ഞങൾ രണ്ടാളും ആതിരയുടെ കോളേജ് നോക്കി ഇറങ്ങി...

നല്ല വെയിലും ചൂടും ആയിരുന്നു... അധികം

💬 Comments

View all comments