Chapter Title : Soul Mates 2 [Rahul RK]
നേരെ പോയത് എൻ്റെ ഫ്ലാറ്റിലേക്ക് ആണ്... ഫ്ലാറ്റ് ആദ്യമേ വേക്കേറ്റ് ചെയ്തിരുന്നു.. റൂമിലുള്ള സാധനങ്ങൾ ബാഗിലാക്കി പാർക്കിങ്ങിൽ ഉള്ള എൻ്റെ ബൈക്കും എടുത്ത് ഞാൻ റിസപ്ഷനിൽ ഉള്ള ആതിരയുടെ അടുത്തേക്ക് ചെന്നു...
"വാ കയറ്..."
"ഇതാണോ ബൈക്ക്..??"
"എന്തേ ഇഷ്ടപ്പെട്ടില്ലേ..??"
"ഞാൻ കരുതി വല്ല ബുള്ളറ്റും ആവും എന്ന്.."
"പിന്നേ ബുള്ളറ്റ്.. വേണമെങ്കിൽ കേറിയ മതി.."
ഹും എന്ന് പുച്ഛത്തോടെ നോക്കിയ ശേഷം അവള് എൻ്റെ പിറകിൽ വണ്ടിയിൽ കയറി...
അവിടെ നിന്ന് നേരെ പോയത് എൻ്റെ പഴയ ഓഫീസിലേക്ക് ആയിരുന്നു..
സെക്യൂരിറ്റി ചേട്ടനെ കണ്ട് സംസാരിച്ച് എൻ്റെയും നീതു ചേച്ചിയുടെയും സാധനങ്ങൾ അടങ്ങിയ പെട്ടി വാങ്ങിച്ചു...
അങ്ങനെ ആ കടമ്പയും കഴിഞ്ഞു.. നാളെ ആതിരയുടെ കോളേജിൽ പോയി സർട്ടിഫിക്കറ്റും വാങ്ങി തിരികെ പോവാം..
ഇനി ഇന്ന് രാത്രി തങ്ങാൻ ഒരു ഇടം കണ്ടെത്തണം...
അങ്ങനെ ഞാനും ആതിരയും തിരികെ ബൈക്കിൽ കയറി നല്ലൊരു ഹോട്ടൽ മുറി അന്വേഷിക്കാൻ തുടങ്ങി...
പക്ഷേ പോയി കണ്ട സ്ഥലങ്ങൾ ഒക്കെ ഓരോരോ കാരണങ്ങൾ പറഞ്ഞ് അവള് ഒഴിവാക്കി...
അവൾക്ക് ലക്ഷ്വറി പോരാ.. അതാണ് പ്രശനം... സമയം ഒരുപാട് വൈകിയിരുന്നു.. ഞങൾ കണ്ട മിക്ക ഹോട്ടലുകളിലും ഈ സമയം ആയിട്ട് കൂടി റൂമുകൾ നല്ല രീതിയിൽ ഫുൾ ആയിരുന്നു...
അവസാനം ഞങൾ ഒരു ഹോട്ടൽ കണ്ടുപിടിച്ചു..
റിസപ്ഷനിൽ അന്വേഷിച്ചപ്പോൾ സിംഗിൾ റൂം മാത്രമേ ലഭ്യമൊള്ളൂ..
ഇനിയും അലഞ്ഞ് നടക്കാൻ വയ്യാത്തത് കൊണ്ട് ആ റൂം തന്നെ എടുക്കാൻ ഞാൻ തീരുമാനിച്ചു...
അത് അവളോട് പറയാൻ ഞാൻ അവളുടെ അടുത്തേക്ക് ചെന്നു..
"അതേ..."
"എൻ്റെ പേരും അതേ എന്നല്ല..."
"ഹോ ശരി.. ഇവിടെ ആകെ ഒരു റൂം മാത്രേ ഒള്ളൂ.. ഞാൻ എന്തായാലും അത് ബുക്ക് ചെയ്യാൻ പോവാ.."
"രണ്ടാളും ഒരു റൂമിലോ..??"
"ആ അതേ..."
"അയ്യട.. അതൊന്നും പറ്റില്ല..."
"ആഹാ.. എന്നാ പോയി വേറെ റൂം ഉള്ള ഹോട്ടലിൽ റൂം എടുത്തോ.. ഇതിന് മുന്നേ കണ്ട സ്ഥലത്ത് ഒക്കെ ഇഷ്ടം പോലെ റൂം ഉണ്ടായിരുന്നല്ലോ ഞാൻ ആണോ അതൊക്കെ വേണ്ട എന്ന് പറഞ്ഞത്.."
"എന്നാലും.. നമുക്ക് ഒന്ന് കൂടി അന്വേഷിച്ച് നോക്കാം..."
"നീ ഒറ്റക്ക് പോയി അങ്ങ് അന്വേഷിച്ച മതി.. വരുന്നുണ്ടെങ്കിൽ വാ..."
"ഹും... അലവലാതി..."
"എന്ത്..??!!!"
"ഒന്നുമില്ല.. ശരി എന്ന് പറഞ്ഞതാ..."
"ഹും.. അവൾടെ ഒരു ശരി..."
അങ്ങനെ തമ്മിൽ അഭിപ്രായ വ്യത്യാസത്തോടെ ആണെങ്കിലും
💬 Comments
View all comments