0%

Chapter Title : Soul Mates 2 [Rahul RK]

Author : Rahul RK Read All Parts 899

അല്ലല്ലോ..

ഏതായാലും നഷ്ട പരിഹാരം ആയി ചെറിയ ഒരു സംഖ്യ കിട്ടിയത് കൊണ്ട് തൽക്കാലം പിടിച്ച് നിൽക്കാം..

പക്ഷേ എൻ്റെ ബൈക്കും പ്രധാനപ്പെട്ട കുറച്ച് സാധനങ്ങളും ഒക്കെ ഇപ്പോഴും ബാംഗ്ലൂരിൽ ഫ്ലാറ്റിൽ തന്നെ ഇരിപ്പാണ്..

അവിടെ പോയി എല്ലാം തിരികെ കൊണ്ടുവരണം കൂട്ടത്തിൽ ഫ്ലാറ്റിൻ്റെ അഡ്വൻസും തിരികെ വാങ്ങണം..
വലിയ ലഗ്ഗേജ് ഒന്നും ഇല്ലാത്തത് കൊണ്ട് ബൈക്കിൽ ഡ്രൈവ് ചെയ്ത് തിരികെ വരാൻ ആണ് പ്ലാൻ...

നീതു ചേച്ചിയുമായി സംസാരിച്ചിട്ടു കുറെ ദിവസം ആയിരുന്നു.. ഞാൻ ഫോൺ എടുത്ത് ചേച്ചിയെ വിളിച്ചു...

"ഹലോ ചേച്ചി.. എന്തൊക്കെ കൊറോണ വിശേഷം..??"

"എല്ലാം ഓകെ ആയി വരുന്നെടാ.. എന്താ നിൻ്റെ അവസ്ഥ.. നമ്മുടെ കമ്പനി ഒക്കെ പൂട്ടിയില്ലെ ഇനി എന്താ പ്ലാൻ..??"

"എന്ത് പ്ലാൻ ചേച്ചി... വേറെ എവിടേലും ഒക്കെ നോക്കണം... ഞാൻ നാളെ ബാംഗ്ലൂർ വരുന്നുണ്ട്.. അവിടെ വച്ച് കാണാം.."

"അത് നടക്കില്ലടാ.."

"അതെന്ത് പറ്റി..??"

"ഞങ്ങൾ എല്ലാവരും ഇപ്പോ ചെന്നൈയില് ആണ്.. ബാംഗ്ലൂർ വിട്ടു..."

"അയ്യോ അതെന്ത് പറ്റി.. അപ്പോ മിന്നു മോൾ...??"

"അങ്ങനെ പ്രത്യേകിച്ച് കാരണം ഒന്നും ഇല്ല.. കുറച്ച് ഫാമിലി കാര്യങ്ങള്... മിന്നു മോൾ ഇപ്പൊൾ ഇവിടെ ആണ്......."

"ഹും ഓകെ... ഞാൻ ഏതായാലും നാളെ അവിടെ വരുന്നുണ്ട്.. എൻ്റെ വണ്ടിയും കുറച്ച് ഫയലും ഒക്കെ എടുക്കാൻ ഉണ്ട്.. പിന്നെ ഓഫീസിൽ എൻ്റെ കുറച്ച് സാധനങ്ങൾ ഉണ്ട് അതും എടുക്കണം..."

"നീ ഓഫീസിൽ പോവുന്നുണ്ടോ..??"

"പോണം.. ഞാൻ വിളിച്ച് അന്വേഷിച്ചപ്പോൾ സാധനങ്ങൾ ഒക്കെ അവർ എടുത്ത് വച്ചിട്ടുണ്ട് എന്നാണ് അറിഞ്ഞത്..."

"എടാ അങ്ങനെ ആണെങ്കിൽ

💬 Comments

View all comments