Chapter Title : Soul Mates 3 [Rahul RK]
ഞാൻ എനിക്ക് ഇഷ്ടമുള്ള സ്ഥലത്ത് പോവും.. എനിക്ക് ഇഷ്ടമുള്ളത് ചെയ്യും.. ആരും എൻ്റെ കാര്യത്തിൽ ഇടപെടാൻ വരണ്ട..."
അന്ന് ആദ്യമായി അതിഥിയുടെ മറ്റൊരു മുഖം അവളുടെ വീട്ടുകാർ നേരിൽ കണ്ടു.. എന്താണ് പറയേണ്ടത് എന്നോ ചെയ്യേണ്ടത് എന്നോ അറിയാതെ അവളുടെ അച്ഛൻ ഉൾപ്പടെ എല്ലാവരും പകച്ച് നിന്ന നിമിഷം...
ലഹരിയിൽ നശിക്കുന്ന തൻ്റെ മകളെ എങ്ങനെ എങ്കിലും നേർവഴിക്ക് കൊണ്ടുവരണം എന്ന് അവർ തീരുമാനിച്ചു.. അതിന് അവള് പുറത്ത് പോകുന്നത് തടയാൻ അവർ തീരുമാനിച്ചു..
അവര് അതിഥിയെ മുറിയിൽ പൂട്ടിയിട്ടു.. പക്ഷേ അത് പ്രശ്നത്തിനുള്ള പരിഹാരം ആയില്ല ...മറിച്ച് കൂടുതൽ പ്രശ്നം ആയി...
ഉച്ച ഭക്ഷണം നൽകാൻ ആയി മുറി തുറന്നപ്പോൾ കണ്ടത് ബ്ലേഡ് കൊണ്ട് സ്വന്തം ശരീരം മുഴുവൻ മുറിവേൽപ്പിച്ച് പൂർണ നഗ്നയായി കിടക്കുന്ന അതിഥിയെ ആണ്...
അവള് വലിച്ച് കൂട്ടിയ ബീഡികുറ്റികളും മറ്റും നിലത്ത് ചിതറി കിടന്നിരുന്നു...
അതിഥിയുടെ മാനസികാവസ്ഥ പൂർണമായും താളം തെറ്റിയിരിക്കുന്നു എന്ന് എല്ലാവർക്കും ബോധ്യമായി...
അവർ അവളറിയാതെ ഒരു ഡോക്ടറെ ബന്ധപ്പെടുകയും അവളുടെ അവസ്ഥ അറിയിക്കുകയും ചെയ്തു...
പെട്ടന്നുള്ള ഒരു ബന്ധനം അവളുടെ സ്വഭാവം കൂടുതൽ അപകടകരം ആക്കും എന്ന് ഡോക്ടർ പറഞ്ഞതോടെ അവളെ പൂട്ടിയിടാൻ ഉള്ള ശ്രമം അവർ ഉപേക്ഷിച്ചു...
പതിയെ മയപ്പെടുത്തി അവളെ സമാധാനിപ്പിച്ചു ഡോക്ടറുടെ അടുത്ത് എത്തിക്കാൻ ആയിരുന്നു അവരുടെ പദ്ധതി.. ഏന്നാൽ കാര്യങ്ങള് അത്ര എളുപ്പമായില്ല...
ഒരു ദിവസം ബാംഗ്ലൂർ പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഒരു കോൾ അതിഥിയുടെ അച്ഛനെ തേടി എത്തി...
ഓടി പിടിച്ച് സ്റ്റേഷനിൽ എത്തിയ അദേഹം കണ്ടത് വേശ്യകളും പിമ്പുകളും അടങ്ങുന്ന ഒരു പറ്റം ആളുകളുടെ കൂടെ ഇരിക്കുന്ന തൻ്റെ മകളെ ആണ്... അമിതമായ ലഹരിക്കും മയക്ക് മരുന്ന്നും അടിമപ്പെട്ട് അച്ചനേക്കാൾ പ്രായം കൂടിയ ഒരാളുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്ന മകളെ അവിചാരിതമായി ആണ് പോലീസ് അറസ്റ്റ് ചെയ്തത്...
പണവും സ്വാധീനവും ഉപയോഗിച്ച് അതിഥിയുടെ അച്ഛൻ പുറം ലോകം അറിയാതെ ആ കേസ് അന്ന് ഒതുക്കി തീർത്തു...
അതോടെ പൂർണ സുരക്ഷയിൽ അവളെ വീട്ടിൽ തന്നെ അടച്ചിടാൻ ആയി തീരുമാനം...
ഏതോ മായിക ലോകത്ത് ജീവിക്കുന്ന പോലെ ആയിരുന്നു അതിഥി എപ്പോളും...
സ്വന്തം ശരീരം നോവിക്കുന്നത് അവൾക്ക് മറ്റൊരു ലഹരി ആയിരുന്നു...
ഒരു ദിവസം വീട്ടിൽ ജോലിക്ക് നിന്നിരുന്ന വേലക്കാരിയെ അടുക്കളയിൽ വച്ച് അവള് കയറി പിടിച്ച് ബലമായി ചുംബിച്ചു... അവരെ ലൈംഗീക ബന്ധത്തിന്
💬 Comments
View all comments