0%

Chapter Title : Soul Mates 3 [Rahul RK]

Author : Rahul RK Read All Parts 632

ബലമായി പ്രേരിപ്പിക്കുകയും ചെയ്തു...

ഇതോടെ എല്ലാം സഹിച്ച് നിന്ന അതിഥിയുടെ അച്ഛൻ ആദ്യമായി അവളെ അടിച്ചു...

ഒന്നും മിണ്ടാതെ ദേഷ്യത്തോടെ മുറിയിലേക്ക് കയറി പോയ അതിഥിയെ താൻ ഇപ്പോഴും ഓർക്കുന്നുണ്ട് എന്ന് അന്നെന്നോട് നീതു ചേച്ചി പറഞ്ഞിരുന്നു...

ഞാൻ ഡയറിയിലെ അവസാന പേജ് നോക്കി...

അത് ഒരു ഡയറി കുറിപ്പ് ആയിരുന്നില്ല.. മറിച്ച് ഒരു ആത്മഹത്യാ കുറിപ്പ് ആയിരുന്നു....

അതിൽ ഇങ്ങനെ എഴുതിയിരുന്നു....

Everyone thinks I am a sinner.  But in my world I am the holiest.  I can no longer live in this world of demons.  I am writing my own destiny .. I am leaving my body here .. I am freeing my soul which is paramount .. I am holy .. I am holy ..

(എല്ലാവരും കരുതുന്നത് ഞാൻ പാപിയാണ് എന്നാണ്. പക്ഷേ എൻ്റെ ലോകത്ത് ഞാൻ ആണ് ഏറ്റവും പവിത്രത ഉള്ളവൾ. പിശാചുക്കളുടെ ഈ ലോകത്തിൽ ഇനിയും എനിക്ക് ജീവിക്കാൻ സാധിക്കില്ല. എൻ്റെ വിധി ഞാൻ തന്നെ രചിക്കുന്നു.. എൻ്റെ ശരീരം ഞാൻ ഇവിടെ വെടിയുന്നു.. പരമ പ്രധാനമായ എൻ്റെ ആത്മാവിനെ ഞാൻ സ്വതന്ത്രമാക്കുന്നു.. ഞാൻ പവിത്രമാണ്.. ഞാനാണ് പവിത്രമായത്..)

അതായിരുന്നു അതിഥിയുടെ ഡയറിയിലെ അവസാന വാക്കുകൾ..

അന്ന് രാത്രി എല്ലാവരുടെയും കണ്ണ് വെട്ടിച്ച് അതിഥി അവളുടെ കൈ ഞെരമ്പുകൾ മുറിച്ചു....

പക്ഷേ അരുതാത്തത് എന്തെങ്കിലും സംഭവിക്കുന്നതിനും മുൻപ് ആരോ കാണുകയും അവളെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു...

അമിതമായി ശരീരത്തിലേക്ക് കുത്തിവയ്ക്കുന്ന മയക്ക് മരുന്നുകൾ അവളുടെ മാനസീക നിലയിൽ എന്ന പോലെ ഹോർമോൺ പ്രതി പ്രവർത്തനങ്ങളിലും മാറ്റങ്ങൾ സൃഷ്ട്ടിക്കുകളും അമിതമായി ഉണ്ടാകുന്ന സെക്ഷ്വൽ അർജ് പകരമായി നൽകുകയും ആണ് ചെയ്തത്...

പുരുഷന്മാരും സ്ത്രീകളും ഉൾപ്പടെ പലരോടും ഒത്ത് തൻ്റെ ശരീരത്തിൽ ഉണ്ടാകുന്ന അമിത ദാഹം തീർക്കാൻ അതിഥി പോയി..

പക്ഷേ യഥാർത്ഥത്തിൽ സംഭവിക്കുന്നത് മറ്റൊന്ന് ആയിരുന്നു..

കെവിനും സോണിയയും ഡ്രഗ്സ് നൽകി അതിഥിയെ പലർക്കും കാഴ്ച വെക്കുകയായിരുന്നു...

ഒരുപാട് അന്വേഷിച്ചു എങ്കിലും കെവിൻ റിച്ചാർഡ്, സോണിയ എന്ന രണ്ട് പേരുകൾ അല്ലാതെ മറ്റൊന്നും അവരെ പറ്റി അറിയാൻ സാധിച്ചില്ല...

യഥാർത്ഥ പ്രതികൾ ഇപ്പോഴും തിരശീലക്ക് പുറകിൽ ആണ്..

പിന്നീടുള്ള വർഷങ്ങൾ അത്രയും അതിഥി

💬 Comments

View all comments