Chapter Title : Soul Mates 3 [Rahul RK]
ബൈ.. ഗുഡ് നൈറ്റ്...
Day 04
ഇന്ന് കാര്യമായി ഒന്നും നടന്നില്ല കേട്ടോ... പക്ഷേ ഇന്ന് ഞാൻ ഇത്തിരി വിഷമത്തിൽ ആണ്... കാരണം വേറൊന്നും അല്ല..
എവിടെ പോയാലും അവളുടെ ബോയ് ഫ്രണ്ടിൻ്റെ കൂടെ ആണെങ്കിൽ പോലും ശില്പ എന്നെ കൂട്ട് വിളിക്കാറുണ്ട് പക്ഷേ ഇന്ന് അവർ കറങ്ങാൻ പോയപ്പോൾ എന്നെ അവള് വിളിച്ചില്ല...
സംഭവം അവർ കപ്പിൾസ് ആണ് പ്രൈവസി വേണം.. പക്ഷേ എന്തോ എനിക്ക് പെട്ടന്ന് ഒറ്റ പെട്ടത് പോലെ...
സോ ഇന്ന് ഞാൻ ഒരു ബാഡ് മൂഡിൽ ആയത് കൊണ്ട് കൂടുതൽ ഒന്നും എഴുതുന്നില്ല...
ഹാ പിന്നെ.. ഇന്നലെ കെവിൻ വാങ്ങി തന്ന മാംഗോ ജ്യൂസ് വേറെ ലെവൽ ആയിരുന്നു.. ഇന്ന് ക്ലാസ്സിൽ ഇരുന്നപ്പോൾ മുഴുവൻ ഞാൻ അതിനെ കുറിച്ച് ആയിരുന്നു ചിന്തിച്ചത്.. കൂട്ടത്തിൽ കെവിനിനെയും.. അപ്പോ ഇന്നത്തെ വിശേഷം ഒക്കെ ഇത്ര മതി.. ബാക്കി നാളെ ബൈ....
Day 05
ഇന്ന് ഒരു അടിപൊളി ദിവസം ആയിരുന്നു.. അതിനു രണ്ട് കാരണങ്ങൾ ഉണ്ട്... നിനക്ക് ഊഹിക്കാൻ പറ്റുമോ...
അല്ലെങ്കിൽ വേണ്ട ഞാൻ തന്നെ പറയാം... ഞാൻ ഈ അടുത്ത കാലത്ത് മിസ്സ് ചെയ്ത രണ്ട് സംഭവങ്ങൾ ഇന്നെനിക്ക് കിട്ടി....
ഇനി നിനക്ക് ഊഹിക്കാമോ... പറ്റില്ലല്ലെ.. വേണ്ട ഞാൻ തന്നെ പറയാം ..
ശില്പ ഇന്നും ലിജോയുടെ കൂടെ നേരത്തെ ഇറങ്ങി... ഇന്ന് അവള് എന്നെ വിളിച്ചെങ്കിലും ഞാൻ പോയില്ല... അവര് ഏതോ സിനിമക്ക് ആണ് പോയത്...
ഇന്നലെ എന്നെ വിളിക്കാതത്തിൻ്റെ കാരണവും ശില്പ ഇന്ന് പറഞ്ഞു കേട്ടോ... അവര് രണ്ടാളും കൂടി
💬 Comments
View all comments