0%

Chapter Title : Soul Mates 4 [Rahul RK]

Author : Rahul RK Read All Parts 577

അടുക്കളയിൽ അമ്മയുടെ അടുത്തേക്ക് ചെന്നു...

മൂന്നാളും അവിടെ തന്നെ ഉണ്ടായിരുന്നു...

"അമ്മേ....."

"ഓ വന്നോ... നട്ടുച്ച വരെ കിടന്ന് ഉറങ്ങിയിട്ട് ചായ പോലും കുടിക്കാതെ എങ്ങോട്ടാടാ പോയത്...??"

അമ്മ അത് ചോദിച്ചപ്പോ അമ്മുവും ആതിരയും അടക്കി ചിരിക്കുന്നത് ഞാൻ കണ്ടു...

"അത് പിന്നെ അമ്മേ ഞാൻ ഏട്ടൻ പറഞ്ഞ കമ്പനിയിൽ വിളിച്ച് നോക്കാൻ പോയതാ.."

"എന്നിട്ട് എന്ത് പറഞ്ഞെടാ അവര്..??"

"ഏട്ടൻ്റെ ഫ്രണ്ട് അവിടെ ഉള്ളത് കൊണ്ട് സംഭവം എല്ലാം പെട്ടന്ന് ആയി.. തിങ്കളാഴ്ച ജോയിൻ ചെയ്യണം..."

"ഏത് തിങ്കൾ..??"

"ഈ വരുന്ന തിങ്കൾ..."

"ഈ വരുന്ന തിങ്കളോ... എന്താ ഇത്ര പെട്ടന്ന്...??"

"അത് അമ്മേ അവർ വർക്ക് ഫ്രം ഹോം ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചു... അത് ഞാൻ പറ്റില്ല പറഞ്ഞു അതുകൊണ്ടാണ് ഇപ്പൊ പെട്ടന്ന് ജോയിൻ ചെയ്യാൻ പറഞ്ഞത്.. പിന്നെ കുറെ കാത്തിരുന്നു കിട്ടിയ ജോലി അല്ലേ അമ്മേ അപോ അതികം ജാഡ ഇറക്കണ്ട എന്ന് കരുതി..."

"ആ അതേതായാലും നന്നായി.. ഇവിടെ വീട്ടിൽ കുത്തി ഇരിക്കാതെ കിട്ടിയ പണിക്ക് പോകാൻ നോക്ക്... ഇന്നാ ചായ..."

"ചായക്ക് എന്താ കടി അമ്മെ..??"

"കടി പുട്ട് ഉണ്ടായിരുന്നു അത് തീർന്നു..."

"തീർന്നോ...??!! അതെങ്ങനെ..??"

"മനുഷ്യന്മാർ ആയാൽ നേരത്തും കാലത്തും ഒക്കെ എഴുന്നേറ്റ് വരണം..."

"ഞാൻ എഴുന്നേറ്റില്ല എന്ന് കരുതി... അമ്മക്ക് അത് മാറ്റി വചൂടെ..??"

"മാറ്റി വച്ചിരുന്നു.. അപ്പോഴാ ആതു മോൾ വന്നത്.. ചായക്ക് ഒന്നും ഇല്ലായിരുന്നു കൊടുക്കാൻ അപ്പോ ഞാൻ നിൻ്റെ പുട്ട് എടുത്ത് അവൾക്ക് കൊടുത്തു..."

"അപ്പോ ഞാൻ പട്ടിണി... അല്ലേ......."

"നീ അവിടെ നിക്ക് ചോറ് കഴിക്കാൻ ആയല്ലോ..."

ആതിരയുടെ മുഖത്തുള്ള പുച്ഛവും അഹങ്കാരവും നിറഞ്ഞ ചിരി കൂടി കണ്ടപ്പോൾ ശരിക്കും ദേഷ്യം വന്നതാണ്...

പക്ഷേ അമ്മയോട് ദേഷ്യം കാണിക്കാൻ പോയാൽ ഭാവിയിൽ അത് കൂടുതൽ പണി ആകും എന്നുള്ളത് കൊണ്ട് തൽക്കാലം മിണ്ടാതെ ഇരിക്കുന്നത് ആണ് നല്ലത്...

പെട്ടന്നാണ് എന്തോ ഓർത്തത് പോലെ അമ്മ അവൾക്ക് നേരെ തിരിഞ്ഞ് ചോദിച്ചത്..

"അല്ല മോളെ.. നീ എന്നാ പോവുന്നത് എന്ന് പറഞ്ഞിലല്ലോ..."

"എനിക്കും തിങ്കളാഴ്ച തന്നെ ആണ് ആൻ്റി ക്ലാസ് തുടങ്ങുന്നത്..."

"ആഹാ.. എന്നാല് ബാംഗ്ലൂർ പോയപോലെ നിങ്ങൾക്ക് രണ്ടാൾക്കും ഒരുമിച്ച് പോയാൽ മതിയല്ലോ..."

"വേണ്ട......!!!!!"

കേട്ടപ്പോൾ തന്നെ ഞാൻ ചാടി കയറി നോ പറഞ്ഞു...

"എന്താടാ നിനക്ക് അവളെ കൂടെ കൂടെ കൊണ്ടുപോയാൽ..??"

"അത്

💬 Comments

View all comments