Chapter Title : Soul Mates 4 [Rahul RK]
ശരിയാവില്ല അമ്മെ... അവൾക്ക് അവളുടെ കൂട്ടുകാരികളുടെ ഒക്കെ കൂടെ വരാൻ ആവും ഇഷ്ടം.."
"അതിനു അവളുടെ കൂട്ടുകാരികൾ ഒക്കെ നേരത്തെ പോയെടാ.. ഇനി അവള് തനിച്ച് വേണം പോവാൻ..."
"ഞാൻ ഇല്ലെങ്കിലും അവള് പോവണ്ടെ.. അതോണ്ട് അവള് തനിയെ പോയികോളും.. "
അടുത്തതായി അമ്മ എന്തെങ്കിലും പറയുന്നതിന് മുന്നേ ആതിര ചാടി കയറി പറഞ്ഞു...
"വേണ്ട ആൻ്റി.. എൻ്റെ കൂടെ അച്ഛൻ വരാം എന്ന് പറഞ്ഞിട്ടുണ്ട്.. "
"ആണോ എന്നാ ശരി മോളെ..."
പിന്നെ ഒന്നും പറയാൻ നിൽക്കാതെ ഞാൻ അവിടെ നിന്ന് ഹാളിലേക്ക് പോന്നു...
ഉച്ച ഭക്ഷണം ആവുന്ന വരെ വെയിറ്റ് ചെയ്യണം നല്ല വിശപ്പും ഉണ്ട്... ഒന്ന് നടന്നു വരാൻ വേണ്ടി ഞാൻ പുറത്തേക്ക് ഇറങ്ങി...
കായലിൻ്റെ കരയിലൂടെ നടക്കുമ്പോൾ ആണ് ഫോണിൽ മെസ്സേജ് വന്നത്.. നോക്കിയപ്പോൾ നീതു ചേച്ചി ആയിരുന്നു...
"ബിസി അല്ലെങ്കിൽ ഒന്ന് വിളിക്കാമോ..."
മെസേജ് കണ്ടതും ഞാൻ ചേച്ചിയെ വിളിക്കാൻ തീരുമാനിച്ചു.. നമുക്ക് എന്ത് തിരക്ക്...
ആദ്യ ബല്ലിൽ തന്നെ ചേച്ചി ഫോൺ എടുത്തു...
"ആ വിനൂ.. നീ തിരക്കിൽ ആയിരുന്നോ..??"
"അല്ല ചേച്ചി.. എന്തോന്ന് തിരക്ക് ഞാൻ ഇങ്ങനെ നടക്കാൻ ഇറങ്ങിയതായിരുന്നു..."
"അത് ശരി.. അല്ല എന്തായെടാ നിൻ്റെ ജോലി കാര്യം ഒക്കെ വല്ലതും സെറ്റ് ആയോ..??"
"ആ ചേച്ചി ദേ ഒരു അരമണിക്കൂർ മുന്നേ ആണ് എല്ലാം സെറ്റ് ആയത്.. സ്ഥലം എവിടെ ആണെന്ന് കേട്ടാൽ ചേച്ചി ഞെട്ടും..."
"എവിടെ ആടാ..?? യുഎസ് ഇൽ വല്ലതും ആണോ..??"
"അവിടെ ഒന്നും അല്ല ചേച്ചി.."
"പിന്നെ..??"
"ചെന്നൈയില്..."
"ആഹാ ചെന്നൈയിലോ... അത് ഏതായാലും കൊള്ളാം.. ഏതാ കമ്പനി..?? എന്നാ ജോയിനിങ് ഒക്കെ..??"
"കമ്പനി ഡീകോട ഐടി സൊല്ലൂഷൻസ്.. ഈ വരുന്ന തിങ്കൾ ജോയിനിംഗ്..."
"ഓഹോ.. കൊള്ളാം ഡാ.. എനിക്കറിയാം ആ കമ്പനി.. എൻ്റെ രണ്ട് മൂന്ന് പഴയ ഫ്രണ്ട്സ് ഒക്കെ അവിടെ ആയിരുന്നു.. ഇപ്പോഴും ഉണ്ടോ എന്നറിയില്ല..."
"ഓഹോ.. അല്ല.. ചേച്ചി എവിടെയും ട്രൈ ചെയ്യുന്നില്ലേ..??"
"ഏയ്.. ഇപ്പൊ തൽക്കാലം ഒന്നും പ്ലാൻ ചെയ്തിട്ടില്ല..."
"ഓകെ..."
"നീ അപ്പോ സൺഡേ പോരും അല്ലേ..?? എങ്ങനെ ട്രയിനിൽ ആണോ അതോ ബൈക്കിനോ..??"
"ബൈക്കിന് വരാൻ ആണ് പ്ലാൻ.. പിന്നെ ബാംഗ്ലൂർ പോലെ അല്ലല്ലോ ദൂരം കൂടുതൽ അല്ലേ.. ഒറ്റ സ്ട്രെച്ച് അത്രേം ദൂരം ഓടിക്കാൻ പറ്റുമോ അറിയില്ല... നോക്കാം... ഞാൻ ശനിയാഴ്ച പോരും.. അവിടെ
💬 Comments
View all comments