Chapter Title : Soul Mates 4 [Rahul RK]
ഏട്ടൻ അറിഞ്ഞിരുന്നു...
ആതിര അപ്പോഴും പോയിരുന്നില്ല... വൈകുന്നേരത്തെ ചായ കുടി ഒക്കെ കഴിഞ്ഞപ്പോൾ ആണ് അവൾക്ക് പോവേണ്ട കാര്യം ഓർമ വന്നത്...
സമയം 7 മണി ആയിട്ട് ഒള്ളു.. പക്ഷേ ഇപ്പൊ പകൽ കുറവാണ് രാത്രി ആണ് കൂടുതൽ അതുകൊണ്ട് വേഗം ഇരുടായി...
അവള് അമ്മയോട് പോകണം എന്ന് പറഞ്ഞതും അമ്മ നേരെ എൻ്റെ നേരെ തിരിഞ്ഞു...
"ടാ വിനു നീ അവളെ ഒന്ന് വീട്ടിൽ കൊണ്ടുപോയി ആക്ക്..."
"എൻ്റെ അമ്മെ.. എനിക്ക് വയ്യ.. അവള് ഒറ്റക്ക് പോക്കൊളും.."
"ഈ രാത്രി ആ കൊച്ചിനെ ഒറ്റക്ക് വിടാനോ.. മര്യാദക്ക് ചെല്ലെടാ..."
"എന്നാ ചേട്ടൻ കൊണ്ടുപോയി ആക്കികോളും..."
അത് കേട്ടപ്പോൾ ചേട്ടൻ്റെ മുഖത്ത് കണ്ട ഭാവം മാത്രം മതിയായിരുന്നു ഇനി ഇവിടെ നിന്നാൽ പണി കിട്ടും എന്ന് മനസിലാക്കാൻ...
"ഓ ശരി.. ഞാൻ തന്നെ കൊണ്ടുപോയി ആക്കി കൊള്ളാം.. എടി അമ്മു ആ ബൈക്കിൻ്റെ താക്കോൽ ഇങ്ങ് എടുക്ക്..."
"ഇനി ഇപ്പൊ എന്തിനാടാ ബൈക്ക്.. ആ പാടം വഴി അങ്ങ് കയറിയാൽ പോരെ..."
"ആ അമ്മക്ക് അത് പറയാം.. എന്നിട്ട് ആ ഒഴിഞ്ഞ പറമ്പിൽ കൂടെ ഞാൻ ഒറ്റക്ക് വരണം അല്ലേ...??"
"ഇങ്ങനെ ഒരു പേടി തൊണ്ടൻ.. ആ ചാവി എടുത്ത് കൊടുക്കെടി..."
അമ്മു ചാവി തന്നതും ഞാനും ആതിരയും വണ്ടിയിൽ കയറി യാത്ര തുടങ്ങി...
"അതെ.. ഒറ്റക്ക് വരാനും പോകാനും പറ്റില്ലേൽ പിന്നെ എന്തിനാ ഇങ്ങോട്ട് കെട്ടി എടുക്കുന്നത്..."
"ഞാൻ എൻ്റെ മാമൻ്റെയും ആൻ്റിയുടെയും വീട്ടിലേക്ക് ആണ് വന്നത്..."
"പക്ഷേ അവിടെ നിന്ന് തിരിച്ച് പോണെങ്കിൽ ഞാൻ തന്നെ കൊണ്ടുപോയി വിടണ്ടെ..??"
"വേറെ പണി ഒന്നും ഇല്ലല്ലോ... ഇങ്ങനെ എങ്കിലും ഒരു പണി ആകട്ടെ..."
"ഓഹോ.. മോൾ എനിക്ക് പണി ഉണ്ടാക്കി തരാൻ വേണ്ടി തന്നെ ഇറങ്ങിയത് ആണ് അല്ലേ..??"
"അതെ..."
"ഒരു കാര്യം ഞാൻ പറയാം.. ഇനി അവിടെ ചെല്ലുമ്പോൾ നിൻ്റെ അച്ഛനും അമ്മയും എന്നോട്.. മോനെ ഒന്ന് കയറിയിട്ട് പോ എന്നൊക്കെ പറയുമായിരിക്കും... പക്ഷേ ഞാൻ കേറാൻ ഒന്നും നിക്കില്ല..."
"വീട്ടിൽ കേറ്റാൻ പറ്റാത്ത സാധനം ആയിട്ടും കയറാൻ പറയുന്നത് അവരുടെ മര്യാദ.. പക്ഷേ എന്തായാലും അത് എൻ്റെ അടുത്ത് നിന്ന് പ്രതീക്ഷിക്കണ്ട..."
"അല്ലേലും നീ മര്യാദ ഇല്ലാത്തവൾ ആണെന്ന് എനിക്ക് പണ്ടെ അറിയാമെടി... പണ്ട് നീ മാങ്ങക്ക് എറിഞ്ഞ് ആ കല്ല് പോയി വീടിൻ്റെ ജനലിലും അതിൻ്റെ
💬 Comments
View all comments