0%

Chapter Title : Soul Mates 4 [Rahul RK]

Author : Rahul RK Read All Parts 582

അകത്ത് കിടന്നിരുന്ന തള്ളയുടെ തലയിലും കൊണ്ടപോൾ നീ എന്നെ കള്ളനാക്കി... അതിനു നിൻ്റെ അച്ഛൻ.. എൻ്റെ അമ്മാവൻ എന്നെ അതെ മാവിൽ കെട്ടിയിട്ട അടിച്ചപ്പോൾ നോക്കി നിന്ന് ചിരിച്ചവൾ അല്ലെടി നീ..."

"അന്ന് ഞാൻ ചിരിച്ചൊന്നും ഇല്ല... പിന്നെ കഥയുടെ ബാക്കി കൂടി പറ.. അതിൻ്റെ പ്രതികാരം തീർക്കാൻ അല്ലേ നീ തീക്കൊള്ളി കൊണ്ട് എൻ്റെ മുതുകത്ത് കുത്തിയത്... അതിൻ്റെ പാട് ഇപ്പോഴും അവിടെ കിടക്കുന്നുണ്ട്..."

"അത് പിന്നെ.. അന്ന്.. ഞാൻ കരുതിയോ ആ കൊള്ളിക്ക് അത്രേം ചൂട് ഉണ്ടാകും എന്ന്..."

"തീക്കൊളിക്ക് പിന്നെ തണുപ്പ് ആണല്ലോ..."

"അതൊക്കെ ചെറുപ്പത്തിൽ കഴിഞ്ഞ കാര്യങ്ങള് അല്ലേ.. അന്തം ഇല്ലാത്ത പ്രായത്തിൽ.. നീ അത് വിട്..."

"വിടാൻ ഞാൻ അല്ലല്ലോ തുടങ്ങിയത്..."

"ഓ ശരി.. ഞാൻ പറഞ്ഞ് വന്നത് ഇത്ര ഒള്ളു... ഞാൻ നിൻ്റെ വീട്ടിൽ കേറില്ല..."

"ഓ വേണ്ട.."

അങ്ങനെ ഒന്നും രണ്ടും പറഞ്ഞ് ഞങൾ ആതിരയുടെ വീട്ടിൽ എത്തി...

ബൈക്കിൻ്റെ ശബ്ദം കേട്ടതും അമ്മാവനും അമ്മായിയും പുറത്തേക്ക് വന്നു...

"ഹാ.. നിങ്ങൾ എത്തിയോ.. ഞാൻ മോളെ വിളിക്കാൻ തുടങ്ങുവാരുന്നു..."

"നേരം ഇരുടായില്ലെ.. അതുകൊണ്ട് ഞാൻ കൊണ്ട് വന്ന് വിടാം എന്ന് കരുതി അമ്മാവാ..."

അത് പറഞ്ഞപ്പോൾ അവള് എന്നെ ഒരു നോട്ടം.. എന്ത് എന്ന അർത്ഥത്തിൽ ഞാനും ഒന്ന് നോക്കി...

"ഹ.. ഏതായാലും വന്നതല്ലേ അകത്തേക്ക് വാ.. ഇന്നത്തെ അത്താഴം ഇവിടെ നിന്ന് ആവാം..."

"അയ്യോ അമ്മാവാ അതൊന്നും വേണ്ട.. അമ്മ കാത്തിരിക്കും..."

"നീ ഇങ്ങോട്ട് അല്ലേ പോന്നത്.. ചേച്ചി പെടിക്കത്തൊന്നും ഇല്ല... നല്ല ഇറച്ചി കുരുമുളക് ഇട്ട് വരട്ടിയതുണ്ട് വാടാ..."

അമ്മായി അത് പറഞ്ഞപ്പോൾ എൻ്റെ സകല ആവേശവും കെട്ടടങ്ങി.. അമ്മായിയുടെ ഇറച്ചി കറി വേറെ ലെവൽ ആണ്...

അങ്ങനെ രണ്ടും കൽപ്പിച്ച് ഞാൻ അകത്ത് കയറിയതും ആതിര കഷ്ടം എന്ന രീതിയിൽ എന്നെ നോക്കി കൈ മലർത്തി..

ഞാൻ പതിയെ പോടി എന്ന രീതിയിൽ അവളോട് തിരിച്ച് കാണിച്ചു...

ഇറച്ചി കറിയും കൂട്ടി ഭക്ഷണം കഴിക്കുമ്പോൾ ആണ് അമ്മാവൻ അത് ചോദിച്ചത്...

"എങ്ങനെ ഉണ്ടായിരുന്നു നിങ്ങളുടെ ബാംഗ്ലൂർ ട്രിപ്പ്..??"

"നന്നായിരുന്നു അമ്മാവാ..."

"ഇവൾ ബുദ്ധിമുട്ട് ഒന്നും ഉണ്ടാക്കിയില്ലല്ലോ അല്ലേ..??"

"ഏയ് എന്ത് ബുദ്ധിമുട്ട്..."

പച്ച കള്ളം ആയിരുന്നിട്ടും കൂടി അമ്മവനോട് ഞാൻ അങ്ങനെ തന്നെ പറഞ്ഞു...

അത് കേട്ടപ്പോൾ അവള് എന്നെ ഒന്ന് ഇടം കണ്ണുട്ട് നോക്കി...

"അവൾക്ക്

💬 Comments

View all comments