0%

Chapter Title : Soul Mates 4 [Rahul RK]

Author : Rahul RK Read All Parts 583

തിങ്കളാഴ്ച ജോയിൻ ചെയ്യണം.. ഇവിടെ നിന്ന് ശനിയാഴ്ച പോണം.. അവിടെ ഹോസ്റ്റലിൽ ഒക്കെ കുറച്ച് കാര്യങ്ങള് ശരിയാക്കാൻ ഉണ്ട്..."

"ആണോ... എനിക്കും തിങ്കളാഴ്ച ചെന്നൈയില് ജോയിനിങ്ങ് ആണ്.. ഏട്ടൻ്റെ ഫ്രണ്ടിൻ്റെ കമ്പനി ആണ്..."

"ആഹാ.. നീ എന്നാ പോകുന്നത്...??"

"ഞാനും ശനിയാഴ്ച ആയിരിക്കും.. പക്ഷേ ഞാൻ ബൈക്കിൽ ആണ് പോകുന്നത്..."

"അത് മതിയല്ലോ.. എന്നാ നീ ഇവളെയും കൂടെ കൂട്ടിക്കോ..."

തൊലച്ച്.. ബൈക്കിൽ ആണെങ്കിൽ പുള്ളി സമ്മതിക്കില്ല എന്നാ ഞാൻ കരുതിയത്.. ഇത് വടി കൊടുത്ത് അടി വാങ്ങിയ പോലെ ആയല്ലോ... ഇനി ഈ പിശാചിനെ ഞാൻ കൂടെ കൊണ്ടു പോകേണ്ടി വരുമോ..

"അത് അമ്മാവാ.. അവൾക്ക് അവിടെ ഹോസ്റ്റലിൽ ഒക്കെ ചിലപ്പോ മാതാ പിതാക്കൾ ആവശ്യം വരും.. അപ്പോ അമ്മാവൻ പോവുന്നതല്ലെ നല്ലത്.."

"അതൊന്നും കുഴപ്പം ഇല്ലെടാ.. അതൊക്കെ അവള് നോക്കിക്കോളും.. പിന്നെ ഈ ഇംഗ്ലീഷും തമിഴും അറിയാത്ത ഞാൻ കൂടെ ഉള്ളതിനേക്കാൾ നല്ലത് നീയാണ്..."

"അല്ല അമ്മാവാ.. ചിലപ്പോ അവൾക്ക് എൻ്റെ കൂടെ വരാൻ എന്തെങ്കിലും ബുദ്ധിമുട്ട് കാണും..."

"അവൾക്ക് എന്ത് ബുദ്ധിമുട്ട്.. എൻ്റെ കൂടെ വരുന്നതാണ് അവക്ക് ബുദ്ധിമുട്ട്... അല്ലേ മോളെ..."

അമ്മാവൻ ആണെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല.. ആന മടിയൻ ആണ്...

"എനിക്ക് കുഴപ്പം ഒന്നില്ല അച്ഛാ.. എൻ്റെ കാര്യം നോക്കാൻ എനിക്കറിയാം.. ഞാൻ വേണേൽ ഒറ്റക്ക് പൊയ്ക്കൊളാം..."

"അങ്ങനെ നീ ഒറ്റക്ക് പൊണ്ട.. ഏതായാലും ഇവൻ ഇവിടെ നിന്ന് പോവുന്നുണ്ടല്ലോ.. നീ അവൻ്റെ കൂടെ പോയാൽ മതി... എന്താ ഓകെ അല്ലേ വിനു..."

ഇനി തർക്കിക്കുന്നതിൽ പ്രയോജനം ഒന്നും ഇല്ല.. വീട്ടിൽ അറിഞ്ഞാൽ എന്തായാലും അവളെ കൂടെ കൂട്ടാൻ പറയും.. വെറുതെ എന്തിനാ ഇനി അമ്മയുടെ വഴക്ക് കൂടി കേൾക്കുന്നത്.. മാരണത്തിനെ കൂടെ കെട്ടി എടുക്കാം...

"ആ.. എന്നാ പിന്നെ അങ്ങനെ ആയിക്കോട്ടെ അമ്മാവാ..."

"അപ്പോ അതിൽ ഒരു തീരുമാനം ആയി..."

ഹൊ അങ്ങേരു രക്ഷപ്പെട്ടു... ഇങ്ങനെ ഉള്ള അമ്മാവന്മാർ ഉണ്ടായാൽ മരുമക്കൾക്ക് ആണല്ലോ ദൈവമേ പണി കിട്ടുന്നത്.. കൂട്ടത്തിൽ ഇങ്ങനെ തല തെറിച്ച മുറപ്പെന്നുങ്ങൾ കൂടെ ആയാൽ ഉഷാറായി...

അങ്ങനെ ഭക്ഷണം കഴിക്കലും കുശലം പറച്ചിലും ഒക്കെ കഴിഞ്ഞപ്പോൾ ഞാൻ അവിടെ നിന്ന് ഇറങ്ങി....

??????????

പിന്നീടുള്ള രണ്ട് ദിവസങ്ങൾ വളരെ പെട്ടന്ന് തന്നെ കടന്ന് പോയി..

അല്ലെങ്കിലും നമ്മൾ വളരെ ആശിക്കുന്നതോ വളരെ വെറുക്കുന്നതോ ആയ തിയ്യതികൾ വേഗം വന്നെത്തും...

ഇവിടെ

💬 Comments

View all comments