Chapter Title : Soul Mates 4 [Rahul RK]
തന്നെ കൊണ്ടുപോയി വിടണ്ടെ..??"
"വേറെ പണി ഒന്നും ഇല്ലല്ലോ... ഇങ്ങനെ എങ്കിലും ഒരു പണി ആകട്ടെ..."
"ഓഹോ.. മോൾ എനിക്ക് പണി ഉണ്ടാക്കി തരാൻ വേണ്ടി തന്നെ ഇറങ്ങിയത് ആണ് അല്ലേ..??"
"അതെ..."
"ഒരു കാര്യം ഞാൻ പറയാം.. ഇനി അവിടെ ചെല്ലുമ്പോൾ നിൻ്റെ അച്ഛനും അമ്മയും എന്നോട്.. മോനെ ഒന്ന് കയറിയിട്ട് പോ എന്നൊക്കെ പറയുമായിരിക്കും... പക്ഷേ ഞാൻ കേറാൻ ഒന്നും നിക്കില്ല..."
"വീട്ടിൽ കേറ്റാൻ പറ്റാത്ത സാധനം ആയിട്ടും കയറാൻ പറയുന്നത് അവരുടെ മര്യാദ.. പക്ഷേ എന്തായാലും അത് എൻ്റെ അടുത്ത് നിന്ന് പ്രതീക്ഷിക്കണ്ട..."
"അല്ലേലും നീ മര്യാദ ഇല്ലാത്തവൾ ആണെന്ന് എനിക്ക് പണ്ടെ അറിയാമെടി... പണ്ട് നീ മാങ്ങക്ക് എറിഞ്ഞ് ആ കല്ല് പോയി വീടിൻ്റെ ജനലിലും അതിൻ്റെ അകത്ത് കിടന്നിരുന്ന തള്ളയുടെ തലയിലും കൊണ്ടപോൾ നീ എന്നെ കള്ളനാക്കി... അതിനു നിൻ്റെ അച്ഛൻ.. എൻ്റെ അമ്മാവൻ എന്നെ അതെ മാവിൽ കെട്ടിയിട്ട അടിച്ചപ്പോൾ നോക്കി നിന്ന് ചിരിച്ചവൾ അല്ലെടി നീ..."
"അന്ന് ഞാൻ ചിരിച്ചൊന്നും ഇല്ല... പിന്നെ കഥയുടെ ബാക്കി കൂടി പറ.. അതിൻ്റെ പ്രതികാരം തീർക്കാൻ അല്ലേ നീ തീക്കൊള്ളി കൊണ്ട് എൻ്റെ മുതുകത്ത് കുത്തിയത്... അതിൻ്റെ പാട് ഇപ്പോഴും അവിടെ കിടക്കുന്നുണ്ട്..."
"അത് പിന്നെ.. അന്ന്.. ഞാൻ കരുതിയോ ആ കൊള്ളിക്ക് അത്രേം ചൂട് ഉണ്ടാകും എന്ന്..."
"തീക്കൊളിക്ക് പിന്നെ തണുപ്പ് ആണല്ലോ..."
"അതൊക്കെ ചെറുപ്പത്തിൽ കഴിഞ്ഞ കാര്യങ്ങള് അല്ലേ.. അന്തം ഇല്ലാത്ത പ്രായത്തിൽ.. നീ അത് വിട്..."
"വിടാൻ ഞാൻ അല്ലല്ലോ തുടങ്ങിയത്..."
"ഓ ശരി.. ഞാൻ
💬 Comments
View all comments