0%

Chapter Title : Soul Mates 4 [Rahul RK]

Author : Rahul RK Read All Parts 590

വണ്ടികളുടെ എണ്ണം കണ്ടപ്പോൾ തന്നെ എനിക്ക് ഒരു ചെറിയ സംശയം തോന്നിയിരുന്നു...

നോക്കിയപ്പോൾ ഒരു ടേബിൾ മാത്രമേ ഒഴിവ് ഒള്ളു...

തൽക്കാലം ഞാൻ അതിൽ ഇരിക്കാൻ വേണ്ടി അങ്ങോട്ട് നടന്നു..

അവളും അതെ ടേബിള് തന്നെ ആണ് കണ്ടത്.. സത്യത്തിൽ അത് മാത്രമേ അവിടെ കാലിയായിട്ട് ഒള്ളു..

അങ്ങനെ ആദ്യമായി ഞങൾ രണ്ടാളും ഒരു ടേബിളിൽ ഇരുന്നു...

അല്പം കഴിഞ്ഞപ്പോൾ വെയിറ്റർ ഓർഡർ എടുക്കാനായി വന്നു...

"സാർ കഴിക്കാൻ എന്താ വേണ്ടത്..?? ഊണുണ്ട് ബിരിയാണി ഉണ്ട്..."

"എനിക്ക് ഒരു ഊൺ മതി..."

"മേടത്തിന്..??"

"എനിക്ക് ഒരു ബിരിയാണി..."

"ശരി മേടം..."

ഞാൻ ഫോൺ എടുത്ത് അതിൽ കളിച്ചൊണ്ട് ഇരുന്നു.. അവളും സ്വാഭാവികം ആയും അത് തന്നെ ആണ് ചെയ്യുന്നത്...

സെൽഫി ഒക്കെ എടുക്കുന്നത് കണ്ടു.. ഇൻസ്റ്റാഗ്രാമിൽ ഇടാൻ ആയിരിക്കും...

അങ്ങനെ ഫുഡ് വന്നതും ഞങൾ കഴിക്കാൻ തുടങ്ങി...

ഫുഡ് എന്ന് കേട്ടാൽ പിന്നെ അവൾക്ക് ഫോണും വേണ്ട ഒരു കുന്തോം വേണ്ട...

എൻ്റെ കഴിക്കൽ നേരത്തെ കഴിഞ്ഞു... അപ്പോഴാണ് എനിക്ക് അവൽക്കിട്ട് ഒരു പണി കൊടുക്കാൻ തോന്നിയത്...

ഞാൻ നേരത്തെ എഴുന്നേറ്റ് കൈ ഒക്കെ കഴുകി കൗണ്ടറിൽ ചെന്ന് കാശ് അവള് തരും എന്നും ബിൽ ഒരുമിച്ച് ഇട്ടാൽ മതി എന്നും പറഞ്ഞു...

അവർ ഓകെ പറഞ്ഞതും ഞാൻ അവിടെ നിന്ന് നൈസ് ആയിട്ട് വണ്ടി നിൽക്കുന്ന സ്ഥലത്തേക്ക് സ്കൂട്ട് ആയി...

പാവം.. അങ്ങനെ തന്നെ വേണം.. ഫ്രീ ആയിട്ട് വണ്ടിക്ക് പുറകിൽ ഇരുന്നു ഞെളിഞ്ഞ് പോകുന്നത് അല്ലേ.. ഇങ്ങനെ എങ്കിലും ഒരു ഉപകാരം ഉണ്ടാകട്ടെ...

അല്പം കഴിഞ്ഞപ്പോൾ അവള് ഇറങ്ങി വരുന്നത് കണ്ടു...

മുഖം കണ്ടാൽ അറിയാം നന്നായിട്ട് ചമ്മിയിട്ടുണ്ട്...

അവള് വന്നതും ഞാൻ വണ്ടിയിൽ കയറാൻ ഒരുങ്ങി..

"ഹലോ എങ്ങോട്ടാ..??"

"പിന്നെ പോകണ്ടേ..."

"ഹോട്ടലിൽ ബിൽ ഞാൻ കൊടുക്കും എന്ന് പറഞ്ഞോ..??"

"ഹാ പറഞ്ഞു..."

"ഒരു പ്രശ്നം ഉണ്ട്..."

"എന്ത് പ്രശ്നം..??"

"എൻ്റെ കയ്യിൽ കാർഡ് ആണ്.. പക്ഷേ അവിടെ കാർഡ് എടുക്കില്ല... കാശ് തന്നെ വേണം..."

"ഹൊ.. നാശം.. മാറ്.. ഞാൻ കൊടുത്തിട്ട് വരാം..."

ശേ.. അവൾക്കിട്ട് നല്ല ഒരു പണി കൊടുത്തത് ആയിരുന്നു.. പക്ഷേ പാളി പോയി.. ഹാ സാരല്ല.. അടുത്ത തവണ നോക്കാം...

ഞാൻ നേരെ കൗണ്ടറിലേക്ക് ചെന്നു...

"എത്രയായി ചേട്ടാ..."

"ഒരൂൺ.. ഒരു ബിരിയാണി.. ഒരു ജ്യൂസ്.. ഒരു ഐസ്ക്രീം... മൊത്തം 350

💬 Comments

View all comments