0%

Chapter Title : Soul Mates 4 [Rahul RK]

Author : Rahul RK Read All Parts 591

മോനെ..."

"അല്ല ഈ ജ്യൂസും ഐസ്ക്രീമും..."

"മോൻ്റെ കൂടെ ഉള്ള കൊച്ച് കഴിച്ചു..."

ഓഹോ ഞാൻ പോയി കഴിഞ്ഞ് ഈ പിശാച് പിന്നേം ഓർഡർ ചെയ്ത് കഴിച്ചോ...

"ദാ ചേട്ടാ..."

അങ്ങേരു ബാക്കി നോക്കി കൊണ്ട് ഇരുന്നപ്പോൾ ആണ് അങ്ങോട്ട് വേറൊരു ആൾ കാശ് കൊടുക്കാൻ വന്നത്...

"ചേട്ടാ കാർഡ് എടുക്കില്ലെ...??"

"പിന്നെ.. കാർഡ് ഉണ്ട്.. ഗൂഗിൽ പേ ഉണ്ട് ഫോൺ പേ ഉണ്ട് പേ ടി എം ഉണ്ട്.. എല്ലാം ഉണ്ട് മോനെ.. കാലം ഒക്കെ മാറില്ലേ... ഇന്നാ മോൻ്റെ ബാലൻസ് 150 രൂപ..."

ഓഹോ അപ്പോ അവള് എനിക്കിട്ട് വച്ചതാണ്.. ഞാൻ ബാലൻസ് വാങ്ങി അവളുടെ അടുത്തേക്ക് നടന്നു...

"നുണചീ.. നുണ പറഞ്ഞതാണല്ലെ.. അവിടെ കാർഡ് അല്ലാതെ പിന്നെ എന്ത് കോപ്പാടി ആൾക്കാർ എടുത്ത് വച്ച് ഉരക്കുന്നത്...??"

"ആഹാ.. ഇപ്പൊ ഞാൻ നുണ പറഞ്ഞത് ആണോ കുറ്റം.. വാരി വലിച്ച് തിന്നിട്ട് ബില്ല് എൻ്റെ തലയിൽ വച്ച് തന്നു മുങ്ങുന്നത് വല്ല്യ മാന്യ പ്രവർത്തി ആണല്ലോ..."

"അത് പിന്നെ..."

"വേണ്ട.. പകരത്തിന് പകരം.. ഓകെ..."

"ഹും ഓകെ..."

"എന്നാ വണ്ടി എടുക്കാൻ നോക്ക്..."

"ശരിയാക്കി തരാം..."

"ഓ..."

അങ്ങനെ അവൾക്കിട്ടു കൊടുത്ത പണി പൊളിഞ്ഞു എന്ന് മാത്രമല്ല അവള് അതെ നാണയത്തിൽ തന്നെ തിരിച്ചടിക്കുകയും ചെയ്തു...

ഹ പണി കൊടുക്കാൻ മാത്രം ഉള്ളതല്ലല്ലോ.. കിട്ടാൻ കൂടി ഉള്ളതല്ലേ.. അങ്ങനെ ഞങൾ അവിടെ നിന്ന് വീണ്ടും യാത്ര തിരിച്ചു....

ഇടയ്ക്ക് ഒന്ന് ചായ കുടിക്കാൻ ഞങൾ വീണ്ടും വണ്ടി നിർത്തി...

അത് കഴിഞ്ഞ് പിന്നെ ഒന്ന് റിഫ്രഷ് ആകാൻ ഒരു പമ്പിൽ നിർത്തി...

അവള് വാഷ് റൂം ഉപയോഗിക്കുമ്പോൾ ഞാൻ നീതു ചേച്ചിക്ക് ഫോൺ ചെയ്തു...

"ഹലോ വിനു.. പോന്നോ..??"

"ഹാ ചേച്ചി... ഞങ്ങൾ ഒരു 8 മണിയോടെ എത്തും..."

"ഞങ്ങളോ..??"

"ഹ അത് ചേച്ചി.. എൻ്റെ കൂടെ എൻ്റെ കസിൻ ഉണ്ട്.. അവൾക്ക് ഇവിടെ ഒരു കോളേജിൽ അഡ്മിഷൻ ഉണ്ട് അപോ അതിനു വേണ്ടി വന്നതാ.."

"ആണോ.. അല്ല ടാ.. നിനക്ക് റൂം ഒന്നും ശരിയായില്ലല്ലോ..."

"ഇല്ല ചേച്ചി.. നാളെ തിരഞ്ഞ് ഒരെണ്ണം കണ്ടുപിടിക്കണം.. ബാച്ചിലർ ആയതുകൊണ്ട് എവിടെ എങ്കിലും കിട്ടുമോ എന്നും സംശയം ആണ്..."

"നീ ഏതായാലും നോക്ക്.. ഒന്നും റെഡിയായില്ല എങ്കിൽ പറ.. ഞാൻ ആരോടെങ്കിലും പറഞ്ഞ് സഹായിക്കാം.."

"ശരി ചേച്ചി.. എന്നാ ഞാൻ വിളിക്കാം.."

💬 Comments

View all comments