0%

Chapter Title : Soul Mates 4 [Rahul RK]

Author : Rahul RK Read All Parts 592

"ഓകെ ടാ..."

അങ്ങനെ ആതിര തിരിച്ചെത്തിയതും ഞങൾ വീണ്ടും യാത്ര തുടർന്നു...

രാത്രി ആകും തോറും നല്ല തണുപ്പ് ആയിരുന്നു...

"നമ്മൾ എപ്പോഴാ എത്തുക അവിടെ..??"

"ഒരു 8 മണി ഒക്കെ ആവുമായിരിക്കും.."

"എന്നെ ഹോസ്റ്റലിൽ വിട്ടാൽ മതി.."

"എനിക്ക് എങ്ങനെ നിൻ്റെ ഹോസ്റ്റൽ അറിയും..??"

"അഡ്രസ് തരാം പോരെ..??"

"അഡ്രസ് കിട്ടീട്ട് പോകാൻ ഇത് എൻ്റെ നാടൊന്നും അല്ല.. എനിക്ക് പോകേണ്ട സ്ഥലത്തേക്ക് എങ്ങനെ പോകും എന്ന് കരുതി ഇരിക്കാണ് ഞാൻ..."

"ഗൂഗിൽ മാപ്പ് എന്ന് പറഞ്ഞ ഒരു സാധനം ഉണ്ട് അറിയാമോ.. അതിൽ അടിച്ച് കൊടുത്താൽ മതി..."

"അത് എനിക്കും അറിയാം..."

"ഓ..."

അങ്ങനെ ഞങൾ അവസാനം ഏകദേശം ചെന്നൈയുടെ ഉള്ളിൽ എത്തി...

ഈ പിശാചിനെ ഹോസ്റ്റലിൽ വിടാൻ വേണ്ടി അവളുടെ ഹോസ്റ്റൽ അഡ്രസ് മാപ്പിൽ നോക്കി കണ്ടു പിടിച്ച് വണ്ടി അങ്ങോട്ട് വിട്ടു...

അങ്ങനെ ചുറ്റി വളഞ്ഞ് ഒരു വിധം അവളുടെ ഹോസ്റ്റൽ കണ്ടു പിടിച്ചു..

നല്ല ഒന്നാന്തരം ലേഡീസ് ഹോസ്റ്റൽ ഗെയിറ്റിൻ്റെ മുന്നിൽ വണ്ടി നിർത്തിയതും സെക്യൂരിറ്റി അടുത്തേക്ക് വന്നു...

"യാര്.. എന്ന വേണം..??"

"അണ്ണാ.. ന്യൂ അഡ്മിഷൻ..."

"കേരളാ വാ ??"

"ആമാ അണ്ണാ..."

"ഇന്ത ടൈമിലെ അഡ്മിഷൻ എതും കെടയാത് തമ്പി.. പോയി കാലയിലെ വാ.."

അപ്പോഴേക്കും അവള് ഇടയ്ക്ക് കയറി പറഞ്ഞു തുടങ്ങി..

"എനക്ക് ഇങ്ക കോളേജ് അഡ്മിഷൻ ഇരുക്ക് അണ്ണാ.. വാർഡനെ കോൾ പന്നുങ്കോ..."

"സരി.. ഇര് മാ.."

അയാള് അകത്തേക്ക് പോയി വാർഡനെ കൂട്ടി വന്നു...

"മലയാളി ആണോ മോളെ.??"

"അതെ മേടം.."

"ശരി ഇനിയിപ്പോ ഈ രാത്രി അഡ്മിഷൻ ഫോർമാളിട്ടി ഒന്നും നോക്കണ്ട.. രാവിലെ ആവാം..."

"ശരി മേടം.."

"അല്ല.. ഇതാരാ..??"

"ഇത് എൻ്റെ കസിൻ ആണ് മേടം.."

"ഇയാള് മാത്രേ ഒള്ളോ കൂടെ കുറച്ച് കൂടി മെച്യൂരിട്ടി ഉള്ള ആരും ഇല്ലെ..??"

"അയ്യോ മേടം.. എനിക്ക് നല്ല മെച്യൂറിട്ടി ആണ്..."

"ആ എന്നാല് പോയി നാളെ രാവിലെ വാ.."

"അല്ല രാവിലെ ഞാൻ എന്തിനാ വരുന്നത്..??"

"പിന്നെ ഈ കുട്ടിയുടെ ലോക്കൽ ഗാർഡിയൻ ആയിട്ട് ആരു നിക്കും.. എന്താ കുട്ടീ ഇയാള് അല്ലേ നിൻ്റെ ലോക്കല് ഗാർഡിയൻ.."

"പിന്നെ ഇത് തന്നെയാ ആ ' ലോക്കല് ' ഗാർഡിയൻ..."

"കോളേജ് സ്റ്റുഡൻ്റ് ആയതുകൊണ്ടാണ്.. ഇല്ലെങ്കിൽ ഇങ്ങനെ കസിനും ഫ്രണ്ടും വന്നാൽ ഒന്നും അഡ്മിഷൻ തരില്ല... ഏതായാലും

💬 Comments

View all comments