Chapter Title : Soul Mates 5 [Rahul RK]
ആകെ മൊത്തം കൺഫ്യൂഷൻ ആയ അവസ്ഥ ആയല്ലോ....
ഒരു വിധം ഓരോന്ന് ആലോചിച്ചു ഇരുന്ന് ഞാൻ സിനിമ പൂർത്തിയാക്കി...
സിനിമ കഴിഞ്ഞപ്പോൾ ഞാൻ അതിഥിയെ നോക്കി.. അവളുടെ മുഖത്ത് നിന്ന് അവൾക്ക് സിനിമ ഇഷ്ടമായോ ഇഷ്ടമായില്ലെ എന്നൊന്നും അറിയാനെ പറ്റുന്നില്ല...
എപ്പോഴും ഒരു ന്യൂട്രൽ ഭാവം ആണ് അവളുടെ മുഖത്ത്...
മുഖം നോക്കി അവളുടെ മനസ്സിൽ എന്താണെന്ന് കണ്ടുപിടിക്കാൻ ഒരാൾക്കും പറ്റില്ല...
പടം കഴിഞ്ഞതും ആതിര കൂട്ടുകാരുടെ കൂടെ ഇറങ്ങി പോകുന്നത് കണ്ടു...
പതിയെ വരിക്ക് പുറകെ ഞാനും നീതു ചേച്ചിയും അതിഥിയും പുറത്തേക്ക് ഇറങ്ങി...
ഞാനും നീതു ചേച്ചിയും ഓരോന്ന് സംസാരിച്ചു നടക്കുമ്പോഴും അതിഥി അങ്ങോട്ടും ഇങ്ങോട്ടും താഴോട്ടും ഒക്കെ നോക്കി ആയിരുന്നു നടന്നിരുന്നത്..
അവളെ സംബന്ധിക്കുന്ന എന്തെങ്കിലും പറയുമ്പോൾ വെറുതെ ചിരിക്കുകയോ മൂളുകയോ മാത്രം ചെയ്യും...
അങ്ങനെ ഞങൾ ഒരു കോഫി ഷോപ്പിൽ കയറി കോഫിയും സ്നാക്സും ഒക്കെ കഴിച്ചു.. സംസാരിക്കുന്നത് നീതു ചേച്ചിയോട് ആണെങ്കിലും എൻ്റെ ശ്രദ്ധ മുഴുവൻ അതിഥിയിൽ ആയിരുന്നു...
പക്ഷേ ഒരിക്കൽ പോലും അവള് എന്നെ ഒന്ന് നോക്കുന്നതും ശ്രദ്ധിക്കുന്നതും ഞാൻ കണ്ടതെ ഇല്ല...
അങ്ങനെ കോഫി ഒക്കെ കഴിഞ്ഞ് ഞങൾ വെറുതെ നടക്കുമ്പോൾ ആണ്.. അതിഥി അവൾക്ക് ഒരു ബുക്ക് സ്റ്റോറിൽ കയറണം എന്നും ഏതൊക്കെയോ ചില ബുക്കുകൾ വാങ്ങണം എന്നും പറഞ്ഞത്...
ഇന്നിപ്പോൾ അവള് ഏറ്റവും കൂടുതൽ സമയം ചിലവിടുന്നത് പുസ്തകങ്ങളുടെ കൂടെ ആയിരിക്കും...
അങ്ങനെ ഞങൾ ഒരുമിച്ച് മാളിലെ ഒരു ബുക്ക് സ്റ്റോറിൽ കയറി..
വെറുതെ കയറിയത് ആണെങ്കിലും ഞാൻ ഓരോ പുസ്തകങ്ങൾ എടുത്ത് നോക്കി കൊണ്ടിരുന്നു...
അതിഥിയെ നോക്കിയപ്പോൾ അവള് കൂടുതലായും നോക്കുന്നത് ഇംഗ്ലീഷ് നോവലുകൾ ആണെന്ന് മനസ്സിലായി.. ഫാൻ്റസി ടൈപ്പ് കഥകൾ ആണ് അവളുടെ ടേസ്റ്റ് എന്നും അറിയാൻ പറ്റി..
പക്ഷേ ഞാൻ ഇപ്പോഴും ആലോചിക്കുന്നത് നീതു ചേച്ചി എന്നോട് പറയാം എന്ന് പറഞ്ഞ കാര്യത്തെ പറ്റി ആണ്... ഇത്ര നേരം ആയിട്ടും ചേച്ചി എന്നോട് ഒന്നും പറഞ്ഞില്ലല്ലോ...
അങ്ങനെ ഓരോന്ന് ആലോചിച്ച് അന്തം വിട്ട് നിൽക്കുമ്പോൾ ആണ് നീതു ചേച്ചി എൻ്റെ അടുത്തേക്ക് വന്നത്.. അതിഥി ഞങ്ങളിൽ നിന്ന് കുറച്ച് മാറി ഏതൊക്കെയോ പുസ്തകങ്ങൾ നോക്കുകയാണ്...
"വിനു.."
"ആ ചേച്ചി..."
"ഞാൻ നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട് എന്ന് പറഞ്ഞത് ഓർമയില്ലേ..??"
"ഉണ്ട്... ചേച്ചി എന്താ പറയാത്തത് എന്ന് വിചാരിച്ച് ഇരിക്കുവാരുന്നു ഞാൻ..."
"അതങ്ങനെ
💬 Comments
View all comments