Chapter Title : Soul Mates 5 [Rahul RK]
ആയതും ആതിരയും കൂട്ടുകാരും കൂടെ പുറത്തേക്ക് പോകുന്നത് കണ്ടു...
അത് കഴിഞ്ഞപ്പോൾ നീതു ചേച്ചി എന്നെ വിളിച്ചു...
"ടാ ഞാൻ ഒന്ന് വാഷ് റൂം പോയിട്ട് വരാം.. നിങൾ ഇവിടെ ഇരിക്ക്.."
"ശരി ചേച്ചി..."
അത് കഴിഞ്ഞ് ചേച്ചി അതിതിയോട് ചോദിച്ചപ്പോൾ അവളും ഓകെ പറഞ്ഞു...
ഇപ്പൊ ഞാനും അതിതിയും വളരെ കുറച്ച് പേരും മാത്രമേ അവിടെ ഒള്ളു...
അവളോട് ഒന്ന് സംസാരിക്കണം എന്ന് മനസ്സിൽ വല്ലാത്ത ആഗ്രഹം ഉണ്ട്.. പക്ഷേ എങ്ങനെ തുടങ്ങും എന്ന് ഒരു ഐഡിയയും ഇല്ല...
അവള് ആണെങ്കിൽ ഫോണിലും നോക്കി ഇരിപ്പാണ്...
അവസാനം രണ്ടും കൽപ്പിച്ച് ഞാൻ സംസാരിക്കാൻ തന്നെ തീരുമാനിച്ചു...
"പടം എങ്ങനെ ഉണ്ടായിരുന്നു...??"
പെട്ടന്ന് ഫോണിൽ നിന്ന് മുഖം മാറ്റി അവള് ചോദിച്ചു...
"എന്താ വിനോദ്..?? എന്തെങ്കിലും പറഞ്ഞോ..??"
"അല്ല.. പടം എങ്ങനെ ഉണ്ടായിരുന്നു എന്ന്..??"
"ഓ.. നോട് ബാഡ്...."
"ഹ.... അതെ.."
അവള് വീണ്ടും ഫോണിലേക്ക് തന്നെ മുഖം താഴ്ത്തി... നല്ല ഒരു ടോപ്പിക്ക് കിട്ടാത്തത് ആണ് പ്രശ്നം... എങ്ങനെ ഒന്ന് കമ്പനി ആകും എന്ന് ഒരു ഐഡിയയും കിട്ടുന്നില്ല...
പൊക്കി പറയുന്നതല്ല.. പക്ഷേ എനിക്ക് ഇതിന് മുൻപ് ഒരു പെൺകുട്ടിയോടും സംസാരിക്കാൻ ഒരു മടിയും തോന്നിയിട്ടില്ല..
പക്ഷേ അതിഥിയുടെ കാര്യം വരുമ്പോൾ മാത്രം ഒരു പ്രത്യേകത.. സംസാരിക്കാൻ ആശയ ദാരിദ്ര്യം വരുന്ന ഒരു അവസ്ഥ..
അവസാനം ഞാൻ വീണ്ടും ഒന്ന് കൂടി അതിഥിയോട് സംസാരിക്കാൻ അവളുടെ അടുത്തേക്ക് ചാഞ്ഞതും അതാ ഓരോ കയ്യിലും ഓരോ ഐസ്ക്രീമും പിടിച്ച് കൊണ്ട് ആതിര വരുന്നു...
ഞാൻ അതിഥിയുടെ അടുത്ത് ചേർന്നിരിക്കുന്ന കണ്ടപ്പോൾ അവള് ഒരു നിമിഷം ഒന്ന് നിന്നു.. എന്നിട്ട് എന്നെ നോക്കി നടക്കട്ടെ...നടക്കട്ടെ എന്ന രീതിയിൽ ഒരു ആക്കിയ ചിരി ചിരിച്ചോണ്ട് സീറ്റിൽ പോയി ഇരുന്നു...
ശേ അവള് തെറ്റിദ്ധരിച്ച് കാണും.. ഹാ അത് സാരല്ല.. അവളല്ലെ... പിന്നെ സോൾവ് ആക്കാം.. അതിഥിയോട് പിന്നീട് ഒന്നും സംസാരിക്കാൻ പറ്റിയില്ല.. അപ്പോഴേക്കും നീതു ചേച്ചി വന്ന് പടവും തുടങ്ങി...
ഞാൻ കേട്ടതൊക്കെ ശരിയാണ്.. അതിഥി ആരോടും മിണ്ടാതെ തനിച്ച് ഇരിക്കാനാണ് കൂടുതൽ ആഗ്രഹിക്കുന്നത്... തീർത്തും പറഞാൽ അവള് അവളുടെ ലോകത്ത് ജീവിക്കാൻ ആണ് ഇപ്പൊൾ ഏറ്റവും ഇഷ്ടപ്പെടുന്നത്..
അങ്ങോട്ട് കയറി ചെന്ന് അവളോട് കത്തി വക്കുന്നത് ശരിയാണോ... അതോ ആ ലോകത്ത് നിന്ന് അവളെ തിരികെ ഈ ലോകത്തിലേക്ക് കൊണ്ടുവരുക ആണോ വേണ്ടത്...
💬 Comments
View all comments