0%

Chapter Title : Soul Mates 5 [Rahul RK]

Author : Rahul RK Read All Parts 607

ഉളളവർ അല്ലേ..."

"പിന്നെ ഞങ്ങൾക്ക് തമ്മിൽ അറിയാലോ... ഹായ് അതിഥി..."

ഞാൻ അവൾക്ക് നേരെ കൈകൾ നീട്ടിയതും അവള് ചിരിച്ച് കൊണ്ട് എനിക്ക് നേരെയും കൈകൾ നീട്ടി...

"ഹായ് വിനോദ്.."

ഉള്ളിൽ എന്തൊക്കെയോ വികാരങ്ങൾ തിങ്ങി നിറയുന്നുണ്ട് എങ്കിലും ഞാൻ അതൊന്നും പുറത്ത് കാണിച്ചില്ല... പക്ഷേ എന്നെ നോക്കി അവള് പുഞ്ചിരിച്ചപ്പോൾ എൻ്റെ മനസ്സിൽ ഉണ്ടായ സന്തോഷത്തിന് അതിരുകൾ ഇല്ലായിരുന്നു...

ഞാൻ കാരണം അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞതിൽ എനിക്ക് അഭിമാനം തോന്നി....

"എന്നാ നമുക്ക് പടത്തിനു കേറിയാലോ ടാ..."

"ശരി ചേച്ചി..."

അങ്ങനെ ഞങൾ മൂന്ന് പേരും തിയ്യേട്ടറിലേക്ക് കയറി.. ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ ചേച്ചി ടിക്കറ്റ് എല്ലാം നേരത്തെ ബുക്ക് ചെയ്തിരുന്നു...

ഇപ്പോഴും പറയാൻ ഉള്ള സീരിയസ് കാര്യം ചേച്ചി പറഞ്ഞിട്ടില്ല.. സമയം ആവുമ്പോൾ ചേച്ചി പറയും എന്നുള്ളത് കൊണ്ട് ഞാൻ അതിനെ പറ്റി ഒന്നും നിർബന്ധിക്കാൻ നിന്നില്ല.. പക്ഷേ അതെന്താവും എന്ന ആകാംക്ഷ എനിക്ക് നന്നായി ഉണ്ടായിരുന്നു...

തിയറ്ററിൻ്റെ അകത്ത് കയറി സീറ്റ് തേടി നോക്കുക ആയിരുന്നു.. പടം തുടങ്ങാതത് കൊണ്ട് നല്ല വെളിച്ചം ഉണ്ട്.. പെട്ടന്നാണ് എൻ്റെ കണ്ണ് എനിക്ക് പുറകിലെ റോയിൽ ഇരിക്കുന്ന പെൺകുട്ടിയിലേക്ക് പോയത്..

അവിടെ കയ്യിൽ വലിയ ഒരു പാക്ക് പോപ്കോണും പിടിച്ച് ഇരിക്കുന്നത് വേറെ ആരും ആയിരുന്നില്ല അവള് തന്നെ ആയിരുന്നു.. ആതിര....

എന്നെ കണ്ടപ്പോൾ ഒരു ചമ്മിയ ചിരി ചിരിച്ചു.. ഞാനും ഒന്ന് ഇളിച്ച് കാണിച്ച് കൊടുത്തു.. കൂട്ടുകാരികളുടെ കൂടെ സിനിമ കാണാൻ ഇറങ്ങിയതാണ്... ഏതായാലും ഞാൻ അവളുടെ കാര്യം തൽക്കാലത്തേക്ക് മാറ്റി വച്ചു...

അവൾക്ക് തൊട്ട് മുന്നിൽ തന്നെ ആണ് ഞങ്ങളുടെ സീറ്റും.. ഞാനും അതിഥിയും തൊട്ടടുത്ത സീറ്റുകളിൽ ആണ് ഇരുന്നത്...

നീതു ചേച്ചി മിക്കവാറും ഇടയ്ക്ക് കയറി ഇരിക്കും എന്നാണ് ഞാൻ പ്രതീക്ഷിച്ചത് പക്ഷേ അത് നടന്നില്ല...

വൈകാതെ ലൈറ്റുകൾ അണയുകയും സിനിമ ആരംഭിക്കുകയും ചെയ്തു...

അതിഥിയെ നോക്കിയപ്പോൾ അവള് സിനിമയിൽ തന്നെ മുഴുകി ഇരിപ്പാണ്...

പടം രസമൊക്കെ ഉണ്ട് പക്ഷേ എനിക്കെന്തോ അത്രക്ക് അങ്ങോട്ട് അതിൽ ശ്രദ്ധ കിട്ടുന്നില്ല...

പുറകിലേക്ക് നോക്കിയപ്പോൾ ആതിര പോപ്കോൺ തിന്നുകൊണ്ട് സ്ക്രീനിലേക്ക് തന്നെ നോക്കി ഇരിപ്പാണ്...

തീറ്റ പണ്ടാരം.. നീതു ചേച്ചിയും സിനിമയിൽ തന്നെ ആണ്...

അങ്ങനെ ഫസ്റ്റ് ഹാഫ് തീരുന്ന വരെ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നോക്കി ഞാൻ സമയം തള്ളി നീക്കി...

ഇൻ്റർവെൽ

💬 Comments

View all comments