Chapter Title : Soul Mates 5 [Rahul RK]
പെൺകുട്ടിയായി അവളെ സങ്കൽപ്പിക്കാൻ പോലും എനിക്ക് പ്രയാസം ഉള്ളതായി തോന്നി...
എനിക്കും ഉണ്ട് ഒരു അനിയത്തി.. ഈ ലോകത്തിൽ പെൺകുട്ടികൾ എത്രമാത്രം സുരക്ഷിതർ ആണെന്നും അവർക്ക് ചുറ്റും ഉള്ള കഴുകൻ കണ്ണുകൾ എത്രത്തോളം ആണെന്നും അതൊക്കെ എന്നെ വീണ്ടും വീണ്ടും ഓർമിപ്പിച്ചു...
ഏതൊക്കെയോ സിനിമയിലും കഥകളിലും ഒക്കെ പറയുന്ന പോലെ, നമ്മളിൽ ഒരാൾക്ക് വരുന്ന വരെ ആ അവസ്ഥകൾ ഒക്കെ നമുക്ക് വെറും തമാശ മാത്രമാണ്...
അന്ന് രാത്രി ആ കാറിലേക്ക് കയറുമ്പോൾ സ്വപ്നത്തില് പോലും ഞാൻ വിചാരിച്ചിരുന്നില്ല ഇവൾ എൻ്റെ ജീവിതത്തിൽ ഇത്രമാത്രം സ്വാധീനം ചെലുത്താൻ പോകുന്നു എന്ന കാര്യം...
അല്പം ജാഡ ഒക്കെ ഉള്ള ഒരു കാശ് കാരി പെൺകുട്ടി എന്ന് മാത്രമാണ് ആദ്യ കാഴ്ചയിൽ അതിഥിയെ ഞാൻ വിലയിരുത്തിയത്...
പക്ഷേ അവൾക്ക് പുറകിൽ ഇത്ര വലിയ ഒരു ദുരന്ത കഥ ഉണ്ടാകും എന്നോ ഈ ചെറു പ്രായത്തിൽ തന്നെ എനിക്കൊന്നും സ്വപ്നം പോലും കാണാൻ പോലും പറ്റാത്ത അത്ര യാധനകളിലൂടെ അവള് കടന്ന് പോയിരിക്കും എന്നോ എനിക്ക് അറിയില്ലായിരുന്നു...
പക്ഷേ അങ്ങനെ ആണെങ്കിൽ എന്ത് സംഭവിക്കും... അവളെ പറ്റി അറിഞ്ഞതിന് ശേഷം ആണ് ഞാൻ അവളെ കാണുന്നത് എങ്കിൽ ഞാൻ അവളെ കാണുന്നത് ഒരു സിമ്പതിയുടെ അല്ലെങ്കിൽ വെറും നിസ്സഹായമായ അതും അല്ലെങ്കിൽ നമ്മൾ ഇപ്പൊൾ സ്ഥിരമായി കേൾക്കുന്ന വാക്കായ ഒരു ഇരയെ പോലെ അല്ലേ അവളെ ഞാൻ കാണൂ..
ഇര.. എന്ത് നല്ല വാക്ക്... ഇരയും വേട്ടക്കാരനും... ജീവിതവും സ്വപ്നങ്ങളും തകർന്ന് ജീവിക്കണോ മരിക്കണോ എന്ന അവസ്ഥയിലൂടെ കടന്ന് പോകുന്ന അവൾക്ക് അവസാനമായി കിട്ടുന്ന ആദരം ഇര എന്ന ഈ പേര് മാത്രം ആവും...
അതിഥിയോട് നോർമൽ ആയി തന്നെ സംസാരിക്കണം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു.. എൻ്റെ നോട്ടത്തിലോ സംസാരത്തിലോ സിമ്പതിയോ ദയയോ ഉണ്ടാകരുത് എന്നും ഏതൊരു വ്യക്തിയോട് സംസാരിക്കുന്ന പോലെ അവളോടും സംസാരിക്കണം എന്നും ഞാൻ മനസ്സിൽ ഉറപ്പിച്ചു...
തൽക്കാലം ചിന്തകൾ അവസാനിപ്പിച്ച് ഞാൻ അവരുടെ അടുത്തേക്ക് ചെന്നു...
"ഹായ് ചേച്ചി..."
"ഹായ് വിനു... എത്ര നാളായി കണ്ടിട്ട്... കൊറോണ വന്നേ പിന്നെ എല്ലാം താറുമാറായി അല്ലേ..."
"പറയാൻ ഉണ്ടോ ചേച്ചി.. ബാംഗ്ലൂർ ഇത് പോലെ നടന്നിരുന്ന നമ്മൾ ചെന്നൈയില് എത്തും എന്ന് ആരെങ്കിലും കരുതിയോ..??"
"ഹ.. ഹ.. ഹാ.. ദാ.. ഇയാളെ നിനക്ക് പരിചയപ്പെടുത്തേണ്ട കാര്യം ഇല്ലല്ലോ.. നിങ്ങള് നേരത്തെ പരിചയം
💬 Comments
View all comments