Chapter Title : Soul Mates 5 [Rahul RK]
തന്നെ ഞാൻ ഫോൺ എടുത്ത് ചേച്ചിക്ക് വിളിച്ചു...
"ഹലോ വിനു.."
"ഗുഡ് മോണിംഗ് ചേച്ചി..."
"ഗുഡ് മോണിംഗ്.. സൺഡേ ആയിട്ട് എന്താ പരിപാടി..??"
"ഓ എന്ത് പരിപാടി.. ബോർ.."
"അങ്ങനെ ആണെങ്കിൽ ഞാൻ ഒരു പ്ലാൻ പറയട്ടെ.."
"ചേച്ചി പറയ്..."
"നമുക്ക് ഒന്ന് പുറത്ത് പോയാലോ.. ഒരു മൂവി പിന്നെ ഡിന്നർ..."
"അമ്പോ.. വമ്പൻ പ്ലാൻ ആണല്ലോ.. ഞാൻ റെഡി..."
"ഓകെ ടാ.. നിനക്ക് ഫോറം മാൾ അറിയില്ലേ..??"
"ആ അറിയാം.. വടപലനി അല്ലേ..??"
"അതെ.. അങ്ങോട്ട് വാ.. ഓകെ..??"
"ഓകെ ചേച്ചി..."
"പിന്നെ... എനിക്ക് നിന്നോട് സീരിയസ് ആയി കുറച്ച് കാര്യങ്ങള് ഒക്കെ സംസാരിക്കണം... അതാണ് മെയിൻ ആയിട്ട് ഞാൻ നിന്നെ കാണണം എന്ന് പറഞ്ഞത്..."
"എന്താ ചേച്ചി പെട്ടന്ന് സീരിയസ് ആയത്..??"
"അത് ഞാൻ നേരിട്ട് കാണുമ്പോ പറയാം.. ഓകെ..??"
"ഹും ശരി ചേച്ചി..."
ആദ്യം സംഭവം നല്ല ത്രിൽ ആയി തോന്നി എങ്കിലും ചേച്ചി ഒടുക്കം പറഞ്ഞ കാര്യങ്ങളിൽ എന്തൊക്കെയോ ദുരൂഹത ഉള്ളതായി എനിക്ക് തോന്നി...
ഏതായാലും പറഞ്ഞ സമയത്ത് പറഞ്ഞ സ്ഥലത്ത് എത്താൻ ഞാൻ റെടിയാവാൻ ആയി എഴുന്നേറ്റു...
ഏകദേശം ഒരുമണിയോടെ തന്നെ ഞാൻ മാളിൽ എത്തി.. എന്താ വെയിൽ.. നല്ല പൊടിയും ഒടുക്കത്തെ ചൂടും... ഇനി മാളിൻ്റെ ഉള്ളിൽ എസിയിലേക്ക് കേറുമ്പോ ഒരു പ്രത്യേക സുഖം ആകും...
ഏതോ ഒരു ഹോളിവുഡ് ഫിലിം ആണ് ഇവിടെ.. ടിക്കറ്റിൻ്റെ കാര്യം ഒന്നും പറഞ്ഞില്ല.. മിക്കവാറും ചേച്ചി ബുക്ക് ചെയ്ത് കാണും... ചേച്ചിയുടെ സാധനങ്ങൾ ഒക്കെ ഇട്ട് കൊണ്ടുവന്ന ബാഗ് ഞാൻ കൗണ്ടറിലെ ലോക്കിൽ ഏൽപ്പിച്ചു...
വെറുതെ അതിനകത്ത് കൂടി ഓരോ ഫ്ളോർ കയറി നടക്കുമ്പോൾ ആണ് ഫോൺ റിംഗ് ചെയ്തത്..
നീതു ചേച്ചി ആയിരുന്നു... അവർ ഗ്രൗണ്ട് ഫ്ലോറിൽ എത്തി എന്ന് പറഞ്ഞു...
അത് കേട്ടതും ഞാൻ അങ്ങോട്ട് ചെന്നു...
ചേച്ചി എന്നോട് എന്തൊക്കെയോ പറയാൻ ഉണ്ട് എന്ന് പറഞ്ഞിരുന്നു പക്ഷേ എനിക്ക് ഇത്ര വലിയ ഒരു സർപ്രൈസ് ഉണ്ടാകും എന്ന് ഞാൻ പ്രതീക്ഷിച്ചതു പോലും ഇല്ല...
ചേച്ചിയും മോളും ഹസ്ബൻ്റും വരും എന്നാണ് ഞാൻ പ്രതീക്ഷിച്ചിരുന്നത്.. പക്ഷേ വന്നത് ചേച്ചിയും അതിഥിയും ആയിരുന്നു... അതിഥിയെ കണ്ടതും എനിക്കെന്തോ വല്ലാതെ ആയി..
ഞാൻ ആ ഡയറിയിൽ വായിച്ച ഓരോരോ വരികളും എൻ്റെ ഉള്ളിലേക്ക് വീണ്ടും വീണ്ടും വന്നുകൊണ്ടെ ഇരുന്നു...
സ്വന്തം സ്വപ്നവും ജീവിതവും തകർന്ന ഒരു
💬 Comments
View all comments