Chapter Title : Soul Mates 5 [Rahul RK]
ഞാൻ ഓകെ പറഞ്ഞതും പുള്ളി ഡിമാൻഡുകൾ ഒക്കെ പറഞ്ഞ് തുടങ്ങി.. ബാച്ചിലർ ആയിട്ടും പുള്ളി സ്വന്തം റിസ്ക്കിൽ ആണ് തരുന്നത് എന്നും അലമ്പ് ഒന്നും കാണിക്കരുത് എന്നും ആണ് പ്രധാന കാര്യം..
അങ്ങനെ എല്ലാം കഴിഞ്ഞ് രണ്ട് മാസത്തെ വാടക അഡ്വാൻസ് ആയി മേടിച്ച് പുള്ളി പോയി...
അങ്ങനെ ആദ്യത്തെ കടമ്പ കഴിഞ്ഞ് കിട്ടി... തല ചായ്ക്കാൻ ഒരിടം കിട്ടി... ഇനി നാളെ ഓഫീസിൽ കൂടി പോയി ജോയിൻ ചെയ്ത് ഈ ഏരിയ ആയിട്ടൊക്കെ ഒന്ന് പൊരുത്ത പെട്ട് വരണം...
ഇന്നലത്തെ ഡ്രൈവിംഗ് ക്ഷീണം ഇപ്പൊൾ ആണെന്ന് തോന്നുന്നു തലക്ക് പിടിക്കുന്നത്... എല്ലാം ഒന്ന് അടുക്കി പെറുക്കി ശരിയാക്കണം...
തൽക്കാലം മടി മാറ്റി വച്ച് ഞാൻ അല്ലറ ചില്ലറ ജോലികളിലേക്ക് കടന്നു...
??????????
ദിവസങ്ങൾ പലത് ശരം കണക്കെ കടന്ന് പോയി... കഴിഞ്ഞ ഞായറാഴ്ച ഇതേ ബെഡ്ഡിൽ ഇങ്ങനെ കിടക്കുമ്പോൾ എന്ത് ചെയ്യണം എന്നും എങ്ങനെ തുടങ്ങും എന്നും എനിക്ക് ഒരു ഐഡിയയും ഇല്ലായിരുന്നു...
ഇപ്പൊൾ ഒരാഴ്ച പിന്നിടുന്നു ചെന്നൈയില് വന്നിട്ട്... ഓഫീസ് എല്ലാം അടിപൊളിയാണ്.. ആ കോർപ്പറേറ്റ് ലൈഫിൻ്റെ മ്ലാനത മാറ്റി നിർത്തിയാൽ എല്ലാം നല്ല കളർഫുൾ ആണ്..
ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ ചേട്ടൻ്റെ കൂട്ടുകാരൻ അജയ് കമ്പനിയിലെ സീനിയർ എക്സിക്യുട്ടീവ് ഓഫീസർ ആണ്.. പുള്ളി ചേട്ടനെ പോലെ തന്നെ എല്ലാ കാര്യത്തിലും നല്ല സപ്പോർട്ടീവ് ആണ്..
മറ്റ് സ്റ്റാഫുകളും അത് പോലെ തന്നെ എല്ലാരും കൂടി കമ്പനി എന്നതിൽ ഉപരി ഒരു കോളേജ് എക്സ്പീരിയൻസ് ആണ്...
തമിഴ് കുറച്ച് കൂടി ഒക്കെ നന്നായി സെറ്റായി വരുന്നുണ്ട്.. അത് കൂടാതെ ഒരു പുതിയ ചങ്കിനെയും കിട്ടിയിട്ടുണ്ട്... വിനീത്.. ആളൊരു പാവം ആണ്.. ഒരു വിജയ് ആരാധകൻ ആയ പാവം തമിഴ് പയ്യൻ... കാഞ്ചീപുരം ആണ് ആളുടെ സ്വദേശം.. ഒരു ദിവസം എന്നെ അവിടെ ഒക്കെ കൊണ്ടുപോകാം എന്നൊക്കെ പറഞ്ഞിട്ടുണ്ട്...
നേരം പത്ത് മണി ആവാറായി... എന്നും 7മണി 8മണി ആകുമ്പോൾ എഴുന്നേൽക്കും അതുകൊണ്ട് ഇന്നൽപ്പം കൂടുതൽ കിടന്നു...
പായയിൽ കിടന്ന് തന്നെ ഫോൺ എടുത്ത് നോക്കിയപ്പോൾ നീതു ചേച്ചി അയച്ച ഒരു മെസ്സേജ് കണ്ടു.. സമയം കിട്ടുമ്പോൾ തിരിച്ച് വിളിക്കാൻ ആയിരുന്നു മെസ്സേജ്...
ചേച്ചിയുടെ സാധനങ്ങൾ ഒന്നും ഇത് വരെ തിരിച്ച് കൊടുത്തിട്ടില്ല.. അഥവാ ഇന്ന് കാണാൻ പറ്റിയാൽ അത് കൂടെ തിരിച്ച് കൊടുക്കണം.. ആ ഒരു പ്രതീക്ഷയിൽ
💬 Comments
View all comments