0%

Chapter Title : Soul Mates 5 [Rahul RK]

Author : Rahul RK Read All Parts 603

ഒന്നും അല്ല.."

"സരി.. അത് പറവാലെ.. ആന അന്ത പൊണ്ണ് യാരു തെരിയുമാ..??"

"തെരിയാത്... ആരാ..??"

"അത് താൻ പ്രച്ഛനെ... അവ അപ്പാ വന്ത് പെരിയ പൊളിട്ടീഷൻ.. മാമ വന്ത് എം എൽ എ ... പെരിയ ഫാമിലി.. റോയൽ ഫാമിലി മാരി..."

"എൻ്റെ പൊന്ന് അണ്ണാ ഇങ്ങനെ പറഞ്ഞ് പേടിപ്പിക്കല്ലെ.. ആ കൊച്ചിന് എന്നോട് ദേഷ്യം ഒന്നില്ല.. അവള് എന്നോട് പറഞ്ഞു..."

"ഇല്ല തമ്പി നാൻ വന്ത്..."

"ഇനി വരണ്ട.. എനിക്ക് വേറെ പണി ഉണ്ട് അണ്ണാ.. അപ്പോ ശരി.."

പുള്ളി പറഞ്ഞ കാര്യങ്ങള് ഒന്നും ചെവിക്കൊള്ളാതെ ഞാൻ വണ്ടിയും എടുത്ത് അവിടെ നിന്ന് പോന്നു...

അവൾടെ അപ്പൻ ആരായാൽ എനിക്കെന്താ.. എൻ്റെ നാട്ടിൽ എൻ്റെ അച്ഛനാണ് ഏറ്റവും വലിയ ആൾ.. മാങ്ങോട്ട് കുമാരൻ നായർ എന്ന് പറഞ്ഞ ആരാന്ന് ഇവന്മാർക്ക് ഒന്നും അറിയില്ല....

എന്നൊക്കെ മനസ്സിൽ ആശ്വസിച്ചു കൊണ്ട് ഞാൻ വണ്ടി നേരെ ഓഫീസ് ഇരിക്കുന്ന ലൊക്കേഷനിലേക്ക് ഓടിച്ചു..

നോ ബ്രോക്കർ ആപ്പിൽ കണ്ട ഒരു ചെറിയ അപ്പാർട്ട്മെൻ്റ് ഞാൻ ഇന്നലെ തന്നെ നോക്കി വച്ചിരുന്നു. അത് ഒന്ന് പോയി നോക്കാം..

കണ്ടിട്ട് നമ്മുടെ ബഡ്ജറ്റിൽ നിക്കുന്നത് ആവും എന്ന് തോന്നുന്നു...

അച്ഛനും ചേട്ടനും ഒക്കെ മുൻപ് എപ്പോൾ ഒക്കെയോ തന്ന കുറച്ച് കാശ് ഒക്കെ അക്കൗണ്ടിൽ കിടപ്പുണ്ട്.. അതല്ലാതെ പണി എടുത്ത് അടിച്ച് പൊളിച്ച് നടന്നു എന്നല്ലാതെ കാര്യമായി സമ്പാദ്യം ഒന്നും ഉണ്ടാക്കിയിട്ടില്ല....

വീട്ടിൽ അത്യാവശ്യത്തിന് സ്വത്ത് വകകൾ ഒക്കെ ഉള്ളത് കൊണ്ട് വീട്ട് ചിലവ് എന്നൊരു സാധനം അറിയേണ്ട ആവശ്യം പോലും വന്നിട്ടില്ല...

ഒരു ചെറിയ അപ്പാർട്ട്മെൻ്റ് ആണ്.. ഫോട്ടോയിൽ കണ്ട പോലെ ഒന്നും അല്ലെങ്കിലും തരക്കേടില്ല...

ഓണറെ വിളിച്ചപ്പോൾ പുള്ളി അഞ്ച് മിനിറ്റിൽ എത്താം എന്ന് പറഞ്ഞു..

ഞാൻ ചുറ്റും പരിസരവും ഒക്കെ ഒന്ന് നോക്കി... കൊള്ളാം അത്യാവശ്യം വൃത്തിയും മെനയും ഒക്കെ ഉള്ള ഏരിയ ആണ്...

അങ്ങനെ ഓണർ വന്നതും പുള്ളി വീട് ഒക്കെ തുറന്ന് കാണിച്ചു.. ആകെ നാല് നില മാത്രം ഉള്ള ഈ കൊച്ച് ബിൽഡിംഗിൽ രണ്ടാം നിലയിൽ ആണ് ഞാൻ നോക്കുന്ന വീട്.. ഓരോ നിലയിലും അഭിമുഖം ആയി ഈ രണ്ട് വീടുകൾ വീതം ആണ് ഉള്ളത്.

കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടമായി അത്യാവശ്യത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ഉണ്ട്.. എന്നാല് ഓവർ ആയി ആഡംബരം ഇല്ല താനും...

💬 Comments

View all comments