Chapter Title : Soul Mates 5 [Rahul RK]
ഇരിക്കുകയായിരുന്നു.. അവളുടെ മുഖം കണ്ടാൽ തന്നെ നല്ല ദേഷ്യത്തിൽ ആണെന്ന് മനസ്സിലാവും...
അങ്ങനെ എല്ലാം കഴിഞ്ഞ് ഞാനും അവളും വാർഡനോട് പറഞ്ഞ് മുറിയുടെ പുറത്തേക്ക് ഇറങ്ങിയതും ആതിര പൊട്ടി തെറിച്ചു...
"നാണം ഇല്ലല്ലോ കണ്ട പെണ്ണുങ്ങളുടെ മുറിയിൽ പോയി ഒളിഞ്ഞ് നോക്കാൻ..."
"ഒളിഞ്ഞ് നോക്കിയതല്ല.. അബദ്ധം പറ്റിയതാണ് എന്ന് നിൻ്റെ മുന്നിൽ വച്ചല്ലെ പറഞ്ഞത്.. എല്ലാവരും വിശ്വസിച്ചല്ലോ.. നിനക്ക് മാത്രം എന്താ ഇത്ര പ്രയാസം..."
"ആ എനിക്ക് പ്രയാസം ഉണ്ട്.. കാരണം നിൻ്റെ സ്വഭാവം ഇവിടെ എനിക്കല്ലേ അറിയൂ..."
"എടി.. അത് ഞാൻ.. ഒളിഞ്ഞ് നോക്കാൻ ഒന്നും ഉദ്ദേശിച്ചല്ല.. ജസ്റ്റ് ഒരു ശബ്ദം കേട്ടപ്പോ ഒന്ന്...."
"മതി മതി... ഇനിയെങ്കിലും ഇങ്ങനെ കുഴപ്പത്തിൽ ഒന്നും ചടാതെ മര്യാദക്ക് നടക്കാൻ നോക്ക്..."
"ഓ ശരി... ഇത് തന്നെയാ എനിക്ക് അങ്ങോട്ടും പറയാൻ ഉള്ളത്.. നിൻ്റെ ഉത്തരവാദിത്വവും ഇപ്പൊ എൻ്റെ തലയിൽ ആണ് അത് മറക്കണ്ട..."
"എൻ്റെ കാര്യം നോക്കാൻ എനിക്കറിയാം.."
"ഹൊ.. അറിഞ്ഞാൽ മതി.. എന്നാ ശരി ഞാൻ പോയേക്കുവാ...".
"ഹ ശരി..."
അങ്ങനെ ഞാൻ ഗേറ്റ് നോക്കി നടക്കാൻ തുടങ്ങി.. നടന്നു പോവുമ്പോൾ മുകളിൽ നിന്നൊക്കെ പെൺകുട്ടികൾ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.. ചിലരോട് ഒക്കെ ഞാനും തിരിച്ച് ചിരിച്ച് കാണിച്ചു...
അങ്ങനെ ഗേറ്റ് എത്താൻ ആയതും പെട്ടന്നാണ് പുറകിൽ നിന്ന് ആരോ വിളിച്ചത്...
നോക്കിയപ്പോൾ എൻ്റെ കൂടെ വീണ ആ പെൺകുട്ടി ആയിരുന്നു...
"ഹായ്..."
"ഹ...ഹായ്.."
"നീങ്കെ കേരളാവാ...??"
"ആ.. ആമാ..."
"തമിഴ് തേരിയാതാ..??"
"കൊഞ്ചം.. തെരിയും.."
"എനിക്കും മലയാളം കൊഞ്ച താൻ വരും.."
"ഓ.. എതുക്ക് കൂപ്പിട്ടത്..??"
"സുമ്മാ ഉംകളെ പാത്ത് പേസനം പോലെ ഇരുന്ത് ത്.."
"ഓ.. അപ്പോ നടന്നില്ലെ ....അതിനു സോറി..."
"ഏയ്.. അത് പ്രച്ചനെ ഇല്ലെ.."
"ശരി.. അപ്പോ ബൈ.."
"ഉം.. ബൈ.. അയ്യോ എൻ പേര് സൊല്ല മറന്ത് ട്ടെ... എൻ പേര് സന്ധ്യ..."
"ഓ.. ഹായ് സന്ധ്യ.. ഞാൻ വിനോദ്.."
"സരിങ്കെ.. അപ്രോം പാക്കലാം..."
അങ്ങനെ സന്ധ്യയോട് യാത്ര പറഞ്ഞ് ഞാൻ വീണ്ടും നടന്നു...
കുറച്ച് നാണ കൂടുതൽ ഉണ്ടെന്ന് ഒഴിച്ചാൽ പാവം കുട്ടി.. ഭാഗ്യം പണി കിട്ടാഞത്..
ഗേറ്റ് കടന്ന് പുറത്ത് ബൈക്കിൽ കയറിയതും സെക്യൂരിറ്റി അങ്ങോട്ട് വന്നു...
"എന്ന തമ്പി.. പോക പോറിയ..??"
"ആമാ അണ്ണാ.."
"ഉള്ള ആക്ചുവല എന്ന നടന്തത്..??"
"അത് പിന്നെ അണ്ണാ.. അവര് പറഞ്ഞ പോലെ
💬 Comments
View all comments