Chapter Title : Soul Mates 5 [Rahul RK]
ഞാൻ തന്നെ പറഞ്ഞു...
"അയ്യോ അതല്ല മേടം.. ഞാൻ ഇതിലെ മേടത്തിൻ്റെ മുറി നോക്കി നടന്നു വന്നപ്പോ ഈ മുറിയിൽ നിന്ന് ഒരു കരച്ചിൽ കേട്ടു അപ്പോ അതെന്താണ് എന്ന് അറിയാൻ വേണ്ടി നോക്കിയതും ഈ കുട്ടി വാതിൽ തുറന്നതും ഒപ്പം ആയി പോയി.. അല്ലാതെ ഞാൻ എത്തി നോക്കാൻ വന്നതൊന്നും അല്ല..."
"എൻ്റെ റൂമിലേക്ക് വാ... ആതിര, നീയും... മീതി എല്ലാരും അവങ്ക അവൻക റൂമിലെ പൊങ്കെ..."
ഹാവൂ.. വിചാരിച്ച പോലെ അത്ര സീൻ ആയില്ല.. വാർഡൻ മലയാളി ആയത് എൻ്റെ ഭാഗ്യം... അവരുടെ കൂടെ പോകുന്നതിൻ്റെ മുന്നേ ഞാൻ ആ പെൺകുട്ടിയോട് ഒരു സോറി പറഞ്ഞു...
അവള് മറുപടിയായി തിരിച്ച് ഒന്ന് ചിരിക്കുക മാത്രം ചെയ്തു.. പക്ഷേ ആ ചിരി അത്ര പന്തിയായി തോന്നാത്തത് കൊണ്ട് ഞാൻ വേഗം അവിടെ നിന്ന് നടന്നു...
ഞാനും ആതിരയും വാർഡൻ്റെ മുറിയിൽ പോയി ഇരുന്നു... അവളുടെ മുഖം കണ്ടാൽ തന്നെ അറിയാം നല്ല കലിപ്പിൽ ആണെന്ന്...
ഞങ്ങൾ ഇരുന്നതും വാർഡൻ സംസാരിച്ച് തുടങ്ങി...
"തൻ്റെ പേരെന്താ എന്നാ പറഞ്ഞത്.."
"വിനോദ്..."
"വിനോദ്.. ഇതൊരു ലേഡീസ് ഹോസ്റ്റൽ ആണ്.. ഇവിടെ പാലിക്കേണ്ട ചില മര്യാദകൾ ഒക്കെ ഉണ്ട്.. ആതിരയുടെ കസിൻ ആയതുകൊണ്ടും ഒരു മലയാളി ആയതുകൊണ്ടും മാത്രമാണ് ഞാൻ ഇന്നലെ നിങ്ങൾക്ക് രണ്ടാൾക്കും ഒരു ഇളവ് തന്നത്.. പക്ഷേ ആ തീരുമാനം തെറ്റായി പോയി എന്ന് എന്നെ കൊണ്ട് പറയിപ്പിക്കരുത്..."
"മേടം..ഞാൻ പറഞ്ഞല്ലോ.. ഞാൻ അങ്ങനെ വേറൊന്നും ഉദ്ദേശിച്ച് അല്ല.. അവിടെ ആർക്കെങ്കിലും എന്തെങ്കിലും അപകടം പറ്റി കാണുമോ എന്ന് കരുതി........"
"ഹും.. മതി.. ഏതായാലും അത് കഴിഞ്ഞല്ലോ... ഇനി ഇങ്ങനെ ഒന്നും ഉണ്ടാവാൻ പാടില്ല.. ഓകെ..??"
"ഓകെ മേടം..."
"ശരി.. പിന്നെ.. കസിൻ ആണെന്ന് കരുതി ഇടക്കിടെ ഇവിടെ വന്ന് വിസിറ്റ് ചെയ്യാൻ ഒന്നും നോക്കരുത്..."
"അതിനു ഇന്ന് പോയാ ഞാൻ ഇനി ഇങ്ങോട്ട് വരാനെ പോണില്ല..."
"ആഹാ.. നല്ല ബെസ്റ്റ് ലോക്കല് ഗാർഡിയൻ... എടോ ഇങ്ങോട്ട് വന്നില്ലെങ്കിലും ആതിരയുടെ കാര്യങ്ങള് ഒക്കെ ഭംഗി ആയി നോക്കണം.. ഈ കുട്ടിയുടെ മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുത്തു എന്ന് പറഞ്ഞുകൊണ്ടുള്ള സ്റ്റേറ്റ് മെൻ്റ് ആണിത്.. ഇത് വായിച്ച് സൈൻ ചെയ്.. പിന്നെ ഈ ഫോമിൽ തൻ്റെ ഡീറ്റെയിൽസ് എല്ലാം ഫിൽ ചെയ്യണം..."
"ശരി മേടം..."
ഞാൻ അതെല്ലാം ചെയ്യുമ്പോഴും ആതിര തല താഴ്ത്തി തന്നെ
💬 Comments
View all comments