0%

Chapter Title : Soul Mates 5 [Rahul RK]

Author : Rahul RK Read All Parts 599

ഉള്ള എൻ്റെ ആകാംക്ഷ കൂടി കൂടി വന്നു..

ഞാൻ മെല്ലെ വാതിലിൻ്റെ അടുത്തേക്ക് നടന്നു... ഉള്ളിൽ നല്ല ബഹളം കേൾക്കുന്നുണ്ട്.. ഇവർ ചിരിക്കാണോ അതോ കരയുവാണോ അറിയില്ലല്ലോ...

ഒന്നുകൂടെ കാതോർക്കാൻ എൻ്റെ മനസ് എന്നോട് പറഞ്ഞു കൊണ്ടിരുന്നു.. വേണ്ട മോനെ പണി കിട്ടും ലേഡീസ് ഹോസ്റ്റൽ ആണെന്ന് എൻ്റെ ബുദ്ധിയും..

എപ്പോഴതെയും പോലെ ഇത്തവണയും ഞാൻ എൻ്റെ മനസ് പറയുന്നത് തന്നെ കേട്ടു...

ചുറ്റും ആരും ഇല്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം ഞാൻ പതിയെ ആ വാതിലിനോട് ചെവി ചേർത്തു...

അപ്പോഴും അടക്കി പിടിച്ച ചില ശബ്ദങ്ങൾ അല്ലാതെ മറ്റൊന്നും കേൾക്കുന്നില്ലായിരുന്നു... ഒന്നുകൂടെ നന്നായി കേൾക്കാൻ ഞാൻ ചെവി ഒന്നുകൂടെ വാതിലിനോട് ചേർത്തതും വാതിൽ മലർക്കെ തുറന്നതും ഒരുമിച്ച് ആയിരുന്നു.....

പിന്നെ നടന്നത് ഒന്നും പറയണ്ടല്ലോ... ഞാൻ നേരെ വാതിൽ തുറന്ന് വന്ന ആ പെൺകുട്ടിയെയും കൊണ്ട് മുറിയിലേക്ക് വീണു...

പിന്നെ ഒരു അലർച്ച ആയിരുന്നു... ആ ഒറ്റ അലർച്ചയിൽ ആ ഹോസ്റ്റലിലെ എന്ന് മാത്രമല്ല ആ പഞ്ചായത്തിൽ ഉള്ള ആളുകൾ മുഴുവൻ ഞെട്ടി എഴുന്നേറ്റ് കാണും...

ഓരോരോ വാതിലുകൾ ആയി മലർക്കെ തുറക്കാൻ.. തുടങ്ങി... പെൺകുട്ടികൾ ഞാൻ ഇപ്പൊൾ ഉള്ള മുറിയിലേക്ക് ഓടി വരാൻ തുടങ്ങി...

ഞാൻ വേഗം തന്നെ ചാടി എഴുന്നേറ്റു.. എനിക്ക് മുന്നേ ആ പെൺകുട്ടി എഴുന്നേറ്റിരുന്നു...

സത്യം പറയാലോ... ആ ഒറ്റ നിമിഷത്തിൽ അടുത്തത് എന്താണ് ചെയ്യേണ്ടത് എന്നറിയാതെ എൻ്റെ കംപ്ലീറ്റ് ഫ്യൂസ് ഒരു നിമിഷത്തേക്ക് അടിച്ച് പോയി...

ഞാൻ വേഗം അവളോട് സോറി പറയാൻ തുടങ്ങി...

"ലുക്ക്.. അയാം എക്സ്ട്രീംലി സോറി.. ഞാൻ ജസ്റ്റ് ഈ വാതിലിൽ ഇങ്ങനെ ചാരി നിന്ന് ആലോചിച്ച്....."

ഞാൻ പറഞ്ഞ് മുഴുമിക്കുന്നതിന് മുന്നേ അവള് പുറത്തേക്ക് ഇറങ്ങി...

അപ്പോഴേക്കും അങ്ങോട്ട് വാർഡനും സെക്യൂരിറ്റിയും അതിനേക്കാൾ ഞാൻ പേടിച്ച ആതിരയും വന്നു...

"എന്ന... എന്ന ഇങ്കെ പ്രചനെ...??"

അപ്പോഴാണ് വാർഡൻ കൂട്ടത്തിൽ നിൽക്കുന്ന എന്നെ കണ്ടത്...

"നീ ഇന്നലെ വന്ന ആതിരയുടെ കസിൻ അല്ലേ... എന്താ ഇവിടെ നിൽക്കുന്നത്...??"

"അത്..മേടം..."

ഞാൻ എന്തെങ്കിലും പറയും മുന്നേ എൻ്റെ കൂടെ വീണ പെൺകുട്ടി പറഞ്ഞു തുടങ്ങി...

"ഇന്ത ആൾ എങ്കെ റൂമിലെ എത്തിപ്പാത്തിട്ടെ മേടം... ഡോർ ഓപ്പൺ പന്നതും എന്നുടെ മേലെ വിഴുന്തിട്ടെ..."

ഇത് കേട്ടതും വാർഡനും ബാക്കി ഉള്ളവരും എന്നെ ഒരു നോട്ടം... ആരെങ്കിലും എന്തെങ്കിലും പറയും മുന്നേ

💬 Comments

View all comments