0%

Chapter Title : Soul Mates 5 [Rahul RK]

Author : Rahul RK Read All Parts 611

ഒരാൾ അവളുടെ ജീവിതത്തിലേക്ക് കടന്ന് വരണം.."

"ചേച്ചി പറയുന്നത്... അവളെ പ്രണയത്തിലേക്ക് കൊണ്ടുപോകണം എന്നാണോ..??"

"ഒരിക്കലും അല്ല... ഇത് തീർത്തും ട്രീറ്റ്മെൻ്റ്ൻ്റെ ഭാഗം ആയി മാത്രം ആയിരിക്കും... അവളുടെ കൂടെ ഒരു നല്ല സുഹൃത്തായി മാത്രമേ അവൻ ഉണ്ടാകാൻ പാടുള്ളൂ..."

"അവൻ തന്നെ വേണോ..? അവളും ആയിക്കൂടെ..??"

"ഇത് ഞങ്ങളും ഡോക്ടറോട് ചോദിച്ചതാണ്... പക്ഷേ അവളിലേക്ക് പെട്ടന്ന് ഒരു ഇംപാക്ട് ഉണ്ടാകണം എങ്കിൽ അതൊരു ആൺകുട്ടി ആവുന്നതാണ് നല്ലത് എന്നാണ് ഡോക്ടർ പറഞ്ഞത്..."

"ചേച്ചി പറയുന്നത് പൂർണമായും എനിക്ക് മനസ്സിലായില്ല.. പക്ഷേ ഡോക്ടർമാർ എല്ലാം അങ്ങനെ പറയുമ്പോൾ നമ്മൾ അതിനനുസരിച്ച് ചെയ്തല്ലെ പറ്റൂ... പക്ഷേ അങ്ങനെ ഒരാളെ എവിടെ നിന്ന് കിട്ടും..."

"വിനു.. നിനക്ക് അറിയാലോ.. അതിഥിയുടെ കാര്യത്തിൽ ഇനി ഒരു ചാൻസ് എടുക്കാൻ പറ്റില്ല.. അത്രേം വിശ്വാസം ഉള്ള ഒരാളെ മാത്രമേ ഇങ്ങനെ ഒരു ദൗത്യം ഏൽപ്പിക്കാൻ പറ്റൂ... വിനു.. നിനക്ക് ഞങ്ങളെ ഹെൽപ് ചെയ്യാൻ പറ്റുമോ..??"

"ചേച്ചി എന്താ പറഞ്ഞ് വരുന്നത്..??"

"അതിഥിയെ ഒരു കൂട്ടുകാരിയെ പോലെ കണ്ട് അവളുടെ ഇപ്പോഴത്തെ പ്രശ്നത്തിന് ഒരു പരിഹാരം കാണാൻ ഞങ്ങളെ സഹായിക്കുമോ എന്ന്.."

നീതു ചേച്ചി പറഞ്ഞ കാര്യങ്ങള് കേട്ട് എന്ത് മറുപടി പറയണം എന്നറിയാത്ത അവസ്ഥയിൽ ആയി പോയി ഞാൻ...

അതിഥിയെ ആദ്യം കണ്ടപ്പോൾ തന്നെ എനിക്ക് അവളോട് ഒരു ആകർഷണം തോന്നിയിരുന്നു...

പക്ഷേ ഈ ഒരു അവസ്ഥയിൽ ഞാൻ എന്ത് തീരുമാനം ആണ് എടുക്കേണ്ടത് എന്നെനിക്ക് അറിയില്ല...

പഴയ സിൻഡ്രല്ല കഥകളിൽ ഒക്കെ കാണാറുള്ള ഒരു രാജകുമാരൻ്റെ വേഷം റിയൽ ലൈഫിൽ ചെയ്യാമോ എന്നാണ് ചേച്ചി എന്നോട് ചോദിച്ചിരിക്കുന്നത്...

അതിഥിയെ സഹായിക്കണം എന്ന് എൻ്റെ മനസ്സിൽ അതിയായ ആഗ്രഹമുണ്ട്.. പക്ഷേ അതിന് ഈ ഒരു വഴി ശരിയാണോ എന്നും ഞാൻ അതിനു യോഗ്യൻ ആണോ എന്നും തരത്തിൽ ഉള്ള സംശയങ്ങൾ എൻ്റെ ഉള്ളിൽ ഉണ്ടായിരുന്നു...

"നിനക്ക് പെട്ടന്ന് ഒരു ഉത്തരം പറയാൻ ബുദ്ധിമുട്ടാണ് എന്നെനിക്ക് അറിയാം.. നീ അന്ന് അതിഥിയെ കുറിച്ച് എന്നോട് താൽപര്യത്തോടെ സംസാരിച്ചത് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്.. പക്ഷേ അതൊക്കെ ഇനി നടക്കില്ല എന്ന് നിനക്ക് നന്നായി അറിയാമല്ലോ വിനു.. ഇപ്പൊ പ്രധാനം അതിഥി പഴയ ജീവിതത്തിലേക്ക് തിരികെ വരുക എന്നുള്ളതാണ്.. സോ.. നീ ഒരു എസ് പറഞാൽ......"

"ചേച്ചി പക്ഷേ.. ഒരു ഫുൾ ടൈം ജോലി ചെയ്യുന്ന ഞാൻ എങ്ങനെ അവളോട് കൂടെ

💬 Comments

View all comments