0%

Chapter Title : Soul Mates 5 [Rahul RK]

Author : Rahul RK Read All Parts 612

ടൈം സ്‌പെൻ്റ് ചെയ്യും..."

"ഞാൻ ഈ കാര്യം എൻ്റെ ചേട്ടൻ അതായത് അതിഥിയുടെ അച്ഛനും ആയി സംസാരിച്ചിരുന്നു... നിനക്ക് ഓകെ ആണെങ്കിൽ ജോലി റിസൈൻ ചെയ്യാം... ഇപ്പൊ നിനക്ക് കിട്ടുന്ന സാലറിയുടെ ഡബ്ബിൽ ചേട്ടൻ തരാൻ തയാറാണ്..."

"ഏയ് അതൊന്നും ശരിയാവില്ല ചേച്ചി.. ഇനി ഇപ്പൊ ആയാൽ തന്നെ കമ്പനിയുടെ ബ്രാഞ്ച് സി ഇ ഒ എൻ്റെ ചേട്ടൻ്റെ ഫ്രണ്ട് ആണ്.. അതൊക്കെ പ്രോബ്ലം ആകും.."

"ശരി എന്നാ നീ റിസൈൻ ചെയ്യണ്ട.. പക്ഷേ നിനക്ക് അതിഥിയുടെ കൂടെ സ്പെൻ്റ് ചെയ്യാൻ സമയവും കിട്ടും.."

"അതെങ്ങനെ.. ??"

"അതിഥിയുടെ അച്ഛൻ്റെ പൊസിഷൻ എന്താണെന്ന് നീ ഊഹിക്കുന്നതിലും അപ്പുറം ആണ് വിനു.. ഇതൊന്നും അദ്ദേഹത്തിന് ഒരു പ്രശ്നം ആവില്ല.. നീ ഓകെ പറഞാൽ നമുക്ക് അദ്ദേഹത്തെ മീറ്റ് ചെയ്യാം..."

"എനിക്ക് പെട്ടന്ന് ഒരു തീരുമാനം പറയാൻ പറ്റില്ല ചേച്ചി.. ഞാൻ.. ഞാൻ ഒന്ന് ആലോചിച്ചിട്ട് നാളെ പറയാം..."

"ശരി ടാ.. അത് മതി..."

ഞാൻ നോക്കുമ്പോൾ അതിഥി കയ്യിൽ ഒന്ന് രണ്ട് പുസ്തകങ്ങൾ വച്ച് മറ്റൊരു ബുക്ക് വായിക്കുകയായിരുന്നു...

നാളെ എന്ത് തീരുമാനം എടുക്കണം എന്ന കാര്യത്തിൽ ഇപ്പോഴും എനിക്ക് ഒരു വ്യക്തത ഇല്ലായിരുന്നു....

പുസ്തകങ്ങൾ എല്ലാം വാങ്ങി ഞങൾ മാളിൽ നിന്നും ഇറങ്ങി...

ഞാൻ മുന്നേ കൗണ്ടറിൽ ഏൽപ്പിച്ച ചേച്ചിയുടെ സാടങ്ങൾ അടങ്ങുന്ന ബാഗ് ഞാൻ അവരെ ഏൽപ്പിച്ചു..

അധികം വൈകാതെ കാർ വന്നു നിൽക്കുകയും അവർ അതിൽ കയറി മടങ്ങുകയും ചെയ്തു...

എന്ത് ചെയ്യണം എന്ന് ഇപ്പോഴും ഒരു ഐഡിയ ഇല്ലായിരുന്നു...

അവസാനം ഞാൻ വണ്ടിയു എടുത്ത് മുറിയിലേക്ക് തന്നെ പോന്നു....

നീതു ചേച്ചി എന്നോട് ആവശ്യപ്പെട്ടത് എൻ്റെ ജീവിതത്തിലെ കുറച്ച് സമയം മാത്രമാണ്... ഞാൻ നോ പറഞാൽ എനിക്ക് യാതൊരു പ്രശ്നവും ഇല്ല.. പക്ഷേ ഞാൻ ഒരു എസ് ആണ് പറയുന്നത് എങ്കിൽ അതൊരുപക്ഷേ ഒരു പെൺകുട്ടിക്ക് ജീവിതത്തിലേക്ക് തിരികെ വരാൻ ഉള്ള ഒരു മാർഗം ആയി മാറിയേക്കാം...

പെട്ടന്നാണ് പോക്കറ്റിൽ കിടന്ന് ഫോൺ റിംഗ് ചെയ്തത്.. മെസ്സേജ് ആണ്..

എടുത്ത് നോക്കിയപ്പോൾ ആതിരയാണ്...

"ആരാ ഉച്ചക്ക് കണ്ട പെൺകുട്ടി..?? ഗേൾ ഫ്രണ്ട് ആണോ..??"

"ആണെങ്കിൽ..??"

"ആണെങ്കിൽ ഒന്നുമില്ല.. പാവം ആ പെണ്ണിൻ്റെ അവസ്ഥ ആലോചിച്ച് വിഷമം മാത്രം ഒള്ളു..."

"ഓ.. സന്തോഷം..."

"അപ്പോ ഞാൻ ആൻ്റിയോട് പറയട്ടെ.. മോൻ പെണ്ണിനെ ഒക്കെ സ്വന്തമായി കണ്ടെത്തിയ കാര്യം..??"

"ഒന്ന്

💬 Comments

View all comments