Chapter Title : Soul Mates 5 [Rahul RK]
കൊണ്ടിരുന്നു...
അതിഥിയെ നോക്കിയപ്പോൾ അവള് കൂടുതലായും നോക്കുന്നത് ഇംഗ്ലീഷ് നോവലുകൾ ആണെന്ന് മനസ്സിലായി.. ഫാൻ്റസി ടൈപ്പ് കഥകൾ ആണ് അവളുടെ ടേസ്റ്റ് എന്നും അറിയാൻ പറ്റി..
പക്ഷേ ഞാൻ ഇപ്പോഴും ആലോചിക്കുന്നത് നീതു ചേച്ചി എന്നോട് പറയാം എന്ന് പറഞ്ഞ കാര്യത്തെ പറ്റി ആണ്... ഇത്ര നേരം ആയിട്ടും ചേച്ചി എന്നോട് ഒന്നും പറഞ്ഞില്ലല്ലോ...
അങ്ങനെ ഓരോന്ന് ആലോചിച്ച് അന്തം വിട്ട് നിൽക്കുമ്പോൾ ആണ് നീതു ചേച്ചി എൻ്റെ അടുത്തേക്ക് വന്നത്.. അതിഥി ഞങ്ങളിൽ നിന്ന് കുറച്ച് മാറി ഏതൊക്കെയോ പുസ്തകങ്ങൾ നോക്കുകയാണ്...
"വിനു.."
"ആ ചേച്ചി..."
"ഞാൻ നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട് എന്ന് പറഞ്ഞത് ഓർമയില്ലേ..??"
"ഉണ്ട്... ചേച്ചി എന്താ പറയാത്തത് എന്ന് വിചാരിച്ച് ഇരിക്കുവാരുന്നു ഞാൻ..."
"അതങ്ങനെ പെട്ടന്ന് പറയാൻ പറ്റിയ ഒരു കാര്യം അല്ല വിനു..."
"ചേച്ചി ഇങ്ങനെ സീരിയസ് ഡയലോഗ് ഒക്കെ പറഞ്ഞ് എന്നെ ടെൻഷൻ ആക്കല്ലെ... എന്തായാലും പറഞ്ഞോ.."
"ഇത്രേം നേരം അതിഥിയുടെ കൂടെ നടന്നിട്ട് നിനക്ക് എന്താ തോന്നുന്നത്.. ഐ മീൻ.. അവളുടെ സ്വഭാവത്തെ പറ്റി..."
"അങ്ങനെ ചോദിച്ചാൽ... അവള് അവളുടെ ലോകത്ത് ആണ് ജീവിക്കുന്നത് എന്ന് തോന്നി... നമ്മൾ എല്ലാവരും അങ്ങനെ തന്നെ ആണ് പക്ഷേ അവളുടെ കാര്യത്തിൽ അവള് അങ്ങോട്ട് ആരും വരണം എന്ന് ആഗ്രഹിക്കുന്നില്ല എന്ന് തോന്നുന്നു... ഒറ്റക്ക് ഇരിക്കാൻ ആണ് അവള് കൂടുതൽ ആഗ്രഹിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്..."
"ഹും... അതെ... അവള് അവളുടെ മാത്രം ഒരു മായിക ലോകത്ത് ആണ്.. പുസ്തകങ്ങളും ചില ഡോക്യുമെൻ്ററി സിനിമകളും ഒഴിച്ചാൽ അവിടെ
💬 Comments
View all comments