0%

Chapter Title : Soul Mates 9 [Rahul RK]

Author : Rahul RK Read All Parts 674

അച്ഛൻ ആയിരിക്കും എന്ന് ഞാൻ ഊഹിച്ചു...

കാര്യങ്ങള് ഇത്രക്കും പ്രശനം ആകും എന്ന് സത്യം പറഞാൽ കരുതിയിരുന്നില്ല..
ഫ്ലാറ്റിലേക്ക് ഇപ്പൊ പോയാൽ പണി കിട്ടും എന്ന് ഉറപ്പാണ്..

"ശരി ചേട്ടാ.. ഞാൻ.. ഞാൻ നോക്കി കൊളാം..."

"അവരെ ഒക്കെ അറിയാവുന്നത് കൊണ്ട് പറയുവാ മോനെ... വല്ല കുഴപ്പവും ഉണ്ടെങ്കിൽ അത് പെട്ടന്ന് സോൾവ് ചെയ്യാൻ നോക്ക്.. അവരൊന്നും അത്ര ശരിയല്ല എന്തും ചെയ്യാൻ മടി ഇല്ലാത്തവരാണ്..."

"ഹും.. ശരി ചേട്ടാ..."

ഞാൻ ഫോൺ കട്ട് ചെയ്ത് ഒരു ദീർഘ ശ്വാസം എടുത്തു...
ഫ്ലാറ്റിലേക്ക് പോവാൻ പറ്റില്ല...
ഈ അവസ്ഥയിൽ ഇനി ഓഫീസിലേക്ക് ചെല്ലുനതും സേഫ് അല്ല..

അങ്ങനെ മറ്റൊന്നും ആലോചിക്കാതെ ഞാൻ വണ്ടി നേരെ അതിഥിയുടെ വീട്ടിലേക്ക് ഓടിച്ചു...

അധികം താമസിയാതെ ഞാൻ അതിഥിയുടെ വീട്ടിൽ എത്തി..
വണ്ടിയിൽ നിന്നും ഇറങ്ങി ഞാൻ നേരെ ചെന്നത് സിറ്റ് ഔട്ടിൽ ഇരിക്കുന്ന ശങ്കരേട്ടൻ്റെ അടുത്തേക്കാണ്...

"ചേട്ടാ..."

"മോൻ പോയിട്ട് ഇനി ഇന്ന് വരില്ല എന്ന് പറഞ്ഞിട്ട്..."

"അത്.. അത് ഞാൻ പറയാം ചേട്ടാ.. എനിക്ക് ആദ്യം ഒരു കാര്യം അറിയണം.."

"എന്ത് കാര്യം.."

"ആരാ ഈ രാമ സ്വാമി നായ്‌ക്കർ..??"

"നായ്ക്കരോ.. അയാള് ഇവിടെ ഉള്ള ഒരു വലിയ മുതലാളി അല്ലേ.. നമ്മുടെ നാട്ടിൽ ഈ ജന്മി എന്നൊക്കെ പറയില്ലേ അത് പോലെ ഒക്കെ ഒരു സെറ്റപ്പ് ആണ്.. ആളും പണവും പവറും വേണ്ടുവോളം ഉണ്ട്.. എല്ലാ തരം ബിസിനസ്സും ഉണ്ട് കൂട്ടത്തിൽ ചെറിയ ചില തരികിട പരിപാടികളും... ചെന്നൈയില് എന്നല്ല തമിഴ്നാട്ടിൽ പുള്ളിയോട് മുട്ടി നിക്കാൻ ആർക്കും

💬 Comments

View all comments