0%

Chapter Title : Soul Mates 9 [Rahul RK]

Author : Rahul RK Read All Parts 674

അത്ര എളുപ്പം ആവില്ല.. ഞാൻ നേരിട്ട് കണ്ടിട്ട് ഉണ്ട് ഒന്ന് രണ്ട് വട്ടം.. പക്ഷേ പരിചയം ഒന്നും ഇല്ല.. നല്ല സ്വഭാവം ഉള്ള വ്യക്തി ആണ്.. പാവങ്ങളെ സഹായിക്കാൻ അങ്ങേരെ കഴിഞ്ഞേ വേറെ ആരും ഒള്ളു.. അഭയം ചോദിച്ച് വരുന്നവരെ ഒരിക്കലും തിരിച്ചയച്ച ചരിത്രമെ ഇല്ല..."

"ഹൊ.. അപ്പോ പുള്ളി ആളൊരു നല്ല മനുഷ്യൻ ആണല്ലേ..??"

"പിന്നെ.. അങ്ങേരു ആളൊരു നല്ല മനുഷ്യൻ ആണ്... പക്ഷേ കുഴപ്പക്കാരൻ പുള്ളീടെ അനിയൻ ആണ് രാജ സ്വാമി നായ്ക്കർ... ഇത്രേം വൃത്തി കെട്ട ഒരു മനുഷ്യൻ വേറെ കാണില്ല.."

"ഇതിൽ ആർക്കെങ്കിലും പെൺമക്കൾ ഉണ്ടോ..??"

"രാമസ്വാമിക്ക് ഒരു മകൾ ഉണ്ട്.. രാജസ്വാമി കല്യാണം ഒന്നും കഴിച്ചിട്ടില്ല.. ഇനി കല്യാണം കഴിക്കാതെ എവിടെ എങ്കിലും മക്കൾ ഉണ്ടോ എന്നൊന്നും അറിയില്ല... അല്ല മോൻ എന്താ ഇതൊക്കെ ഇപ്പൊ ചോദിക്കാൻ..."

"ഒരു പ്രശ്നം ഉണ്ട്.. ഞാൻ പറയാം.. ആദ്യം ഞാൻ അകത്തോട്ടു ഒന്ന് ചെല്ലട്ടെ..."

കേട്ട വിവരങ്ങൾ വച്ച് നോക്കുമ്പോൾ സന്ധ്യയുടെ അച്ഛൻ ആളൊരു നല്ല മനുഷ്യൻ ആണ്..

കുഴപ്പക്കാരൻ പുള്ളിയുടെ അനിയൻ ആണ്.. സ്വാഭാവികം ആയും എന്നെ വിളിച്ചത് അങ്ങേർ തന്നെ ആവും...

ഞാൻ എന്തായാലും നീതു ചേച്ചിയെ കാണാൻ അകത്തേക്ക് ചെന്നു...
എൻ്റെ ഭാഗ്യത്തിന് അവിടെ അതിഥിയുടെ അച്ഛനും ഉണ്ടായിരുന്നു...

അങ്ങനെ എല്ലാവരെയും സാക്ഷിയാക്കി തന്നെ ഞാൻ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ അവരോട് പറഞ്ഞു...

എല്ലാം കേട്ടപ്പോൾ ഞാൻ പ്രതീക്ഷിച്ച ഒരു ഭാവം ആയിരുന്നില്ല ആരുടെയും മുഖത്ത് കണ്ടത്..
അതിഥിയുടെ അച്ഛൻ വലിയ നിലയിൽ ഉള്ള ആൾ ആയതുകൊണ്ടും സ്വാഭാവികം ആയും

💬 Comments

View all comments