0%

Chapter Title : Soul Mates 9 [Rahul RK]

Author : Rahul RK Read All Parts 676

നിരവധി കോൺടാക്ട് ഉള്ളത് കൊണ്ടും കാര്യങ്ങള് എല്ലാം പെട്ടന്ന് പരിഹരിക്കാം എന്നാണ് ഞൻ കരുതിയത്..

പക്ഷേ അവരുടെ മുഖത്ത് കണ്ട ഭാവങ്ങൾ എൻ്റെ കണക്ക് കൂട്ടലുകൾ തെറ്റിച്ചു...
എല്ലാം കേട്ട അതിഥിയുടെ അച്ഛൻ സോഫയിൽ നിന്ന് എഴുന്നേറ്റ് എൻ്റെ അടുത്തേക്ക് വന്നു...

"വിനു.. നീ പോയി ചാടി ഇരിക്കുന്നത് വലിയ ഒരു കെണിയിൽ ആണ്..."

"അങ്കിൾ..."

"വേറെ എന്ത് പ്രശനം ആണെങ്കിലും പുഷ്പം പോലെ നിന്നെ ഞാൻ സേഫ് ആക്കിയേനെ... പക്ഷേ.. പക്ഷേ.. ഈ ഒരു അവസ്ഥയിൽ.. ഈ നാട്ടിലെ മിക്ക രാഷ്ട്രീയക്കാരും പോലീസിൽ ഉന്നത നിലയിൽ ഇരിക്കുന്നവരും ഒക്കെ അവരുടെ ബന്ധുക്കൾ ആണ്.. നമ്മൾ കൂട്ടിയാൽ ഇത് എങ്ങും എത്തില്ല..."

എല്ലാം കേട്ട അതിഥി മുന്നോട്ട് വന്ന് അവളുടെ അച്ഛനോട് പറഞ്ഞു...

"അച്ഛാ.. നമുക്ക് അവരെ കണ്ട് ഒന്ന് സംസാരിച്ചാലോ..??"

അതിഥി എനിക്ക് വേണ്ടി ആണ് അത് പറഞ്ഞത് എങ്കിലും കാര്യങ്ങളുടെ പോക്ക് അത്ര സുഖകരമല്ല എന്ന് മനസ്സിലായപ്പോൾ ഞാൻ അതിനെ എതിർത്തു...

"വേണ്ട അതിഥി... ഞാൻ മനസ്സിലാക്കി എടുത്തോളാം കാര്യങ്ങള് അത്ര സേഫ് അല്ല... എൻ്റെ ഈ പ്രശ്നത്തിൽ നിങ്ങളെ വലിച്ചിഴക്കുന്നത് ശരിയല്ല...."

ഞാൻ അത് പറഞ്ഞപ്പോൾ അതിഥിയുടെ അച്ഛൻ ഇടയ്ക്ക് കയറി പറഞ്ഞൂ..

"ഹേയ്.. നീ അങ്ങനെ ഒന്നും ചിന്തിക്കേണ്ട കാര്യം ഇല്ല... നമുക്ക് ഒന്ന് നോക്കാം.."

"അത് വേണ്ട അങ്കിൾ.. അത് ശരിയാവില്ല..."

പെട്ടന്നാണ് എൻ്റെ ഫോൺ റിംഗ് ചെയ്തത്.. നോക്കിയപ്പോൾ ആതിര ആയിരുന്നു...
ഞാൻ മുറ്റത്തേക്ക് ഇറങ്ങി ഫോൺ അറ്റൻ്റ് ചെയ്തു...

"ഹലോ..."

"വിനു നീ ഇത് എന്തൊക്കെയാ കാണിച്ച്

💬 Comments

View all comments