0%

Chapter Title : Soul Mates 9 [Rahul RK]

Author : Rahul RK Read All Parts 676

കൂട്ടുന്നത്... സന്ധ്യയും ആയിട്ട് എന്താ പ്രശനം...??"

"അത്.. പിന്നെ..."

ഞാൻ നടന്ന കാര്യങ്ങള് ആതിരയോട് പറഞ്ഞു...

"എടാ.. അവള് എന്നെ വിളിച്ചിരുന്നു.. അവളുടെ വീട്ടുകാർ ഒക്കെ ആകെ പ്രാന്ത് ഇളകി നടക്കാണു... നീ വേഗം എന്തെങ്കിലും ഒക്കെ ചെയ്യ്..."

"ഹും.. ഞാൻ ഇപ്പൊ നിന്നെ അങ്ങോട്ട് വിളിക്കാം..."

ഞാൻ ഫോൺ കട്ട് ചെയ്തു...
സിനിമ സ്റ്റൈൽ ഫൈറ്റും മാസ് ഡയലോഗും ഒന്നും ജീവിതത്തിൽ നടക്കില്ലല്ലോ...

പണ്ടത്തെ തമിഴ് സിനിമകൾ ഒക്കെ കാണുന്ന പോലെ പത്ത് അൻപത് വെള്ള ടാറ്റാ സുമയും വെള്ളയും വെള്ളയും ഇട്ട അരിവാൾ പിടിച്ച ആളുകളും ഒക്കെ എൻ്റെ മനസ്സിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്നു...

പെട്ടന്നാണ് അമ്മാവൻ പറഞ്ഞ കാര്യങ്ങൽ എൻ്റെ മനസ്സിലൂടെ വന്നത്..
നാളെ ആതിരയെ കൂട്ടി നാട്ടിലേക്ക് വരാൻ ആണ് അമ്മാവൻ പറഞ്ഞത്...
നാളത്തെ ആ യാത്ര ഇന്ന് ആക്കിയാൽ...
തൽക്കാലം ഇവിടെ പ്രശ്നങ്ങൾ ഒക്കെ തീർന്നിട്ട് തിരികെ വന്നാൽ മതിയല്ലോ...

ഞാൻ ഇക്കാര്യം പറയാൻ അകത്തേക്ക് ചെന്നു...

എന്നെ കണ്ടതും എല്ലാവരും എൻ്റെ അടുത്തേക്ക് വന്നു..

"എന്താ വിനു ഇനി പ്ലാൻ..??"

"എൻ്റെ അമ്മാവൻ്റെ മകൾ ഇവിടെ കോളേജിൽ പഠിക്കുന്നുണ്ട്.. അവളെയും കൂട്ടി നാളെ നാട്ടിൽ പോകാൻ ഇരിക്കുവാരുന്നു.. ആ യാത്ര ഇന്നാക്കിയാലോ എന്ന് ആലോചിക്കുവാ..."

"ഹ.. അതേതായാലും നല്ലതാ.. എന്നാ നിങൾ അതിൻ്റെ കാര്യങ്ങൽ ഒക്കെ നോക്ക്.. നാട്ടിൽ എത്തിയാൽ പിന്നെ ഒന്നും പേടിക്കണ്ടല്ലോ... ടിക്കറ്റിൻ്റെ കാര്യങ്ങള് ഒക്കെ ഞാൻ നോക്കാം..."

"താങ്ക്സ് അങ്കിൾ..."

ഏതായാലും ഫ്ലാറ്റിലേക്ക് ഇനി പോകാൻ പറ്റില്ല...
ഇനി ആതിരയെ പിക്കു ചെയ്ത് നേരെ സ്റ്റേഷനിലേക്ക്

💬 Comments

View all comments