Chapter Title : Soul Mates 9 [Rahul RK]
വിടണം.. 7.30ക്ക് ആണ് ട്രയിൻ.. നാട്ടിൽ എത്തിയാൽ പിന്നെ എത് നായ്ക്കർ വന്നാലും നമുക്ക് എന്താ...
അങ്ങനെ ഞാൻ ഫോൺ എടുത്ത് ആതിരയെ വിളിച്ചു...
"ഹലോ..."
"ആ.. ആതു..."
"എന്താ..??!!"
"അല്ല.. ആതിരാ.. നീ പെട്ടന്ന് റെഡിയായി നിക്ക് ഞാൻ ഹോസ്റ്റലിലേക്ക് വരാം.. നമുക്ക് നാട്ടിലേക്ക് പോണം..."
"നാളെ അല്ലേ പോവുന്നത്..??"
"നാളെ അല്ല.. ഇന്ന്.. ഇവിടെ നിന്നാൽ എനിക്കും നിനക്കും പ്രശ്നം ആണ്.. സോ ഇപ്പൊ നമ്മൾ ഇവിടെ നിന്ന് പോവുന്നതാണ് നല്ലത്.."
"ഹും.. ശരി.. ഞാൻ ഹോസ്റ്റലിൽ നിക്കാം.."
"ഓകെ..."
ഞാൻ ഫോൺ കട്ട് ചെയ്ത് തിരിഞ്ഞപ്പോൾ അതിഥി എൻ്റെ പുറകിൽ നിൽക്കുന്നുണ്ടായിരുന്നു...
അവളുടെ മുഖത്ത് സങ്കടവും ഭയവും നിഴലിച്ചു നിന്നിരുന്നു...
"വിനു..."
"എന്താ അതിഥി..??"
"പോണം എന്ന് നിർബന്ധം ആണോ..??"
"പോണം.. ഇവിടെ നിന്നാൽ ഞാൻ കാരണം നിങ്ങളും ആതിരയും ഒക്കെ കുഴപ്പത്തിൽ ആവും.."
"ഹും.. ഇനി.. ഇനി എന്നാ ഇങ്ങോട്ട് തിരികെ വരുകാ..??"
"അറിയില്ല.... എല്ലാം ഓകെ ആയാൽ പെട്ടന്ന് വരാം..."
അതിഥി ഒന്നും പറയാതെ എൻ്റെ കണ്ണിലേക്ക് തന്നെ സൂക്ഷിച്ച് നോക്കിക്കൊണ്ടിരുന്നു...
ഞങ്ങൾക്ക് രണ്ടുപേർക്കും സംസാരിക്കാൻ ബുദ്ധിമുട്ട് ഉള്ള പോലെ തോന്നി...
അപ്പോഴാണ് അവളുടെ അച്ഛനും നീതു ചേച്ചിയും അങ്ങോട്ട് വന്നത്...
"വിനു.. വാ.. ഞാൻ കൂടെ വരാം നിങ്ങളുടെ കൂടെ സ്റ്റേഷനിലേക്ക്.."
"ശരി അങ്കിൾ.. എൻ്റെ വണ്ടി ഇവിടെ ഇരിക്കട്ടെ.."
"ഹും.."
പെട്ടന്നാണ് ഇടയ്ക്ക് കയറി അതിഥി പറഞ്ഞത്..
". ഞാനും വരാം.. കൂടെ.."
"അത് വേണോ അതിഥി..??"
"വേണം.. ഞാനും വരാം.."
അങ്ങനെ അതിഥിയുടെ അച്ഛനും അവളും
💬 Comments
View all comments