0%

Chapter Title : Soul Mates 9 [Rahul RK]

Author : Rahul RK Read All Parts 677

ഞാനും അവരുടെ കാറിൽ ആതിരയുടെ ഹോസ്റ്റലിലേക്ക് പുറപ്പെട്ടു...
ഹോസ്റ്റലിനു കുറച്ച് മുന്നിൽ ആയി കാർ നിർത്തി ഞാൻ അവളുടെ നമ്പറിലേക്ക് വിളിച്ചു...

"ഹലോ.. ഞങൾ നിൻ്റെ ഹോസ്റ്റലിൻ്റെ മുന്നിലെ ആ പോക്കറ്റ് റോഡിൽ ഉണ്ട് അങ്ങോട്ട് വാ.."

"ഹാ..ദാ വരുന്നു... "

കുറച്ച് കഴിഞ്ഞപ്പോൾ അവള് നടന്നു വരുന്നത് കണ്ടു...
അവളും വന്ന് കാറിലേക്ക് കയറിയതും മുന്നിൽ ഇരിക്കുന്ന അതിഥിയെയും അവളുടെ അച്ഛനെയും കണ്ട് അവള് ആദ്യം ഒന്ന് അമ്പരന്നു..

അവള് കയറിയതും അങ്കിൾ വണ്ടി മുന്നോട്ട് എടുത്തു...

"ആതിരെ ഇത് ജയരാജ് അങ്കിൾ... ഇത് അങ്കിളിൻ്റെ മകൾ ആണ് അതിഥി..."

എല്ലാവരും പരസ്പരം ഹായ് പറഞ്ഞു...
സ്റ്റേഷൻ എത്തുന്ന വരെ ആരും അധികം ഒന്നും സംസാരിച്ചില്ല...

എല്ലാവർക്കും ടെൻഷൻ ഉള്ളത് കൊണ്ട് ആയിരിക്കും.. പക്ഷേ അതിഥിയിൽ ഞാൻ കണ്ടത് നല്ല സങ്കടം ആയിരുന്നു...

അധികം വൈകാതെ തന്നെ കാർ സ്റ്റേഷനിൽ എത്തി...
കാറിൽ നിന്ന് ഇറങ്ങിയതും ഞങൾ അതിത്യോടും അച്ഛനോടും യാത്ര പറഞ്ഞു..

അദ്ദേഹം ഞങ്ങൾക്ക് വേണ്ടി ഓരോ എസി ടിക്കറ്റുകൾ റെഡിയാക്കി വച്ചിരുന്നു...

അതിഥിയോട് യാത്ര പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് എനിക്ക് കാണാമായിരുന്നു...
എന്ത് പറയണം എന്നറിയാത്ത കൊണ്ട് ഞാൻ കൂടുതൽ ഒന്നും പറയാതെ അതിരയെ കൂട്ടി പ്ലാറ്റ്ഫോമിലേക്ക് നടന്നു...

ട്രയിൻ വരാൻ ഇനിയും സമയം ഉണ്ട്..
മുൻപത്തെ പോലെ അല്ല ആതിര കൂടെ ഉള്ളതാണ് അതുകൊണ്ട് നല്ല ശ്രദ്ധ വേണം..

ട്രയിനിൽ കയറിയാൽ പിന്നെ പേടിക്കേണ്ട കാര്യം ഇല്ല...
ചുറ്റും നോക്കി ഞാനും അവളും പ്ലാറ്റ്ഫോമിൽ ഒരു ബഞ്ചിൽ ഇരുന്നു...

"അല്ല

💬 Comments

View all comments