0%

Chapter Title : Soul Mates 9 [Rahul RK]

Author : Rahul RK Read All Parts 401

ലുക്ക് ഔട്ട് നോട്ടീസോ വല്ലതും ഇറക്കിയിട്ടുണ്ടെങ്കിൽ പണി കിട്ടിയത് തന്നെ...

അതുകൊണ്ട് ഞാൻ വേഗം കടയിലേക്ക് ചെന്ന് രണ്ട് പൊതി ബിരിയാണിയും രണ്ട് വെള്ള കുപ്പിയും വാങ്ങി അകത്തേക്ക് കയറി...

ഞാൻ നേരെ ചെന്ന് ആതിരയുടെ അടുത്ത് ഇരുന്നു..

"കഴിക്കാം????"

"ഹും.."

ബിരിയാണി കണ്ടപ്പോൾ തന്നെ അവളുടെ മുഖം മാറിയത് ഞാൻ ശ്രദ്ധിച്ചിരുന്നു...

ചെറുപ്പം മുതലേ ഭക്ഷണം എന്ന് കേട്ടാൽ ജീവനാണ് അവൾക്ക്..
പ്രത്യേകിച്ച് ബിരിയാണിയും പലഹാരങ്ങളും...

പണ്ട് മിക്ക ദിവസങ്ങളിലും ഒഴിവ് കിട്ടിയാൽ വീട്ടിലേക്ക് ഓടി വരും..
അമ്മ ഉണ്ടാക്കുന്ന പലഹാരങ്ങൾ കഴിക്കാൻ..
അമ്മക്ക് ആണെങ്കിൽ ഉണ്ടാക്കാൻ ഭയങ്കര ഇഷ്ടം ആണ്...
ഇവൾക്ക് കഴിക്കാനും..

അങ്ങനെ ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഞങൾ കൈ കഴുകി...
അപ്പോഴേക്ക് ട്രയിൻ നീങ്ങി തുടങ്ങിയിരുന്നു...

അവൾക്ക് ബാത്ത്റൂം യുസ് ചെയ്യാൻ ഞാൻ പുറത്ത് നിന്ന് കൊടുത്തു ..

അങ്ങനെ എല്ലാം കഴിഞ്ഞ് ഞങൾ വീണ്ടും സീറ്റിലേക്ക് വന്നിരുന്നു...
പഴയത് പോലെ ഹെഡ്സെറ്റ് എടുത്ത് ചെവിയിൽ വച്ച് ഞങൾ സിനിമ കാണാൻ ആരംഭിച്ചു...

സിനിമ നല്ല രസമുണ്ട് കാണാൻ.. പക്ഷേ ക്ഷീണം കൊണ്ട് ആണെന്ന് തോന്നുന്നു ഇടക്കിടക്ക് എൻ്റെ കണ്ണ് പാളി പോകുന്നുണ്ട്...

ഒന്ന് രണ്ട് തവണ ഇത് തുടർന്നപ്പോൾ ആണ് ഞാൻ ആതിരയെ ശ്രദ്ധിക്കുന്നത്...
സത്യത്തിൽ അവള് ഫോണും കയ്യിൽ പിടിച്ച് എൻ്റെ തോളിൽ തലയും ചായ്ച്ച് നല്ല ഉറക്കം ആണ്...

അത് ശരി.. ഇത്ര നേരം എൻ്റെ മേലെ കിടന്ന് നല്ല ഉറക്കം ആയിരുന്നല്ലെ...

പക്ഷേ ഉറങ്ങുന്നത് കണ്ടപ്പോൾ എന്തോ വിളിക്കാൻ തോന്നിയില്ല...
ഞാൻ ഫോണും ഹെഡ് സെറ്റും എടുത്ത് അവളുടെ ബാഗിലേക്ക് വച്ചു...

ശരിക്കും താഴെ എൻ്റെ സീറ്റ് ആണ്.. ഇനി സാരമില്ല...
ഞാൻ അവളെ സീറ്റിലേക്ക് കിടത്തി ബാഗ് എടുത്ത് തലക്ക് ഭാഗത്ത് വച്ച് കൊടുത്തു...

ഇങ്ങനെ കിടതുന്നത് ശരിയല്ലല്ലോ...
ഞാൻ അവളുടെ ബാഗിൽ ഒന്ന് കൂടി നോക്കിയപ്പോൾ ഒരു തുണി കിട്ടി...
പുതപ്പ് അല്ല.. പക്ഷേ പുതപ്പായി ഉപയോഗിക്കാം...
ചിലപ്പോ അവള് ഈ ആവശ്യത്തിന് എടുത്തത് തന്നെ ആവും...

ഞാൻ ആ തുണി പുറത്തേക്ക് എടുത്ത് അവളുടെ മേലെ ഇട്ട് കൊടുത്തു..
എന്നിട്ട് താഴോട്ട് ചെന്ന് അവളുടെ കാലിൽ നിന്ന് ചെരുപ്പുകൾ അഴിച്ച് മാറ്റി...
അവളുടെ കാലിലെ സ്വർണ കൊലുസ് കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു...
ഞാൻ വെറുതെ അതിൽ ഒന്ന് തൊട്ട് നോക്കി...

വേണ്ട.. ഉറക്കം ഉണർന്നാൽ

💬 Comments

View all comments