Chapter Title : Soul Mates 9 [Rahul RK]
പണി കിട്ടും...
അങ്ങനെ അവളെ പുതപ്പിച്ച് കിടത്തിയശേഷം ഞാൻ മുകളിലേക്ക് കയറി കിടന്നു...
സാധാരണ പുതപ്പ് തരേണ്ടത് ആണല്ലോ.. പക്ഷേ ഇതിൽ ഇല്ല...
നല്ല തണുപ്പ്...
തലയിണ ഇല്ലാത്തത് കൊണ്ട് ഒരു സുഖം ഇല്ല...
അങ്ങനെ ഒരു വിധം ഞാൻ ഉറക്കത്തിലേക്ക് വീണു...
???????
ഇടയ്ക്ക് എപ്പോഴോ ഞാൻ ഉറക്കം ഉണർന്നു...
ട്രയിൻ നല്ല വേഗത്തിൽ കുതിച്ച് പായുകയാണ്...
വാച്ചിൽ നോക്കിയപ്പോൾ സമയം 4 മണി ആവുന്നത് ഒള്ളു..
എല്ലാവരും നല്ല ഉറക്കമാണ്...
ഞാൻ താഴെ ആതിരയെ നോക്കാൻ താഴേക്ക് ഇറങ്ങി...
അവളുടെ ഒപ്പോസിട്ട് സീറ്റ് കാലി ആയിരുന്നു...
നോക്കുമ്പോൾ അവളുടെ ദേഹത്ത് ഇട്ട പുതപ്പ് ഒക്കെ എങ്ങോ പോയിട്ടുണ്ട്..
തണുതിട്ടാണ് തോന്നുന്നു കൂനി പിടിച്ചാണ് കിടക്കുന്നത്...
ഞാൻ പുതപ്പ് എടുത്ത് അവളെ പുതപ്പിക്കൻ ഒരുങ്ങി..
പെട്ടന്നാണ് എൻ്റെ കണ്ണിൽ അത് പെട്ടത്...
മാറി കിടക്കുന്ന ചുരിദാറിൻ്റെ സൈഡിലൂടെ അവളുടെ അരയിലെ വെള്ളി അരഞ്ഞാണം...
പെട്ടന്ന് എന്തോ ഓർത്ത പോലെ ഞാൻ അവളുടെ ഡ്രസ്സ് നേരെ ആക്കി കൊടുത്തു...
എന്നിട്ട് പുതപ്പ് കൊണ്ട് വീണ്ടും പുതപ്പിച്ചു...
ഇവള് ഇപ്പോഴും അരഞ്ഞാണം ഒക്കെ ഇടുന്നുണ്ടോ...??
എന്താ ഇപ്പോ ഇട്ടാൽ.. നല്ല ഭംഗി ഉണ്ടല്ലോ കാണാൻ...
ശേ.. ഞാൻ എന്തൊക്കെയാ ഈ ആലോചിക്കുന്നത്...
അല്ല ഞാൻ ആരെ പറ്റിയാ ഈ ഓർക്കുന്നത്...
ഇത് അവളല്ലേ... ആ വഴക്കാളി ആതിര...
കുട്ടികാലത്ത് ചെയ്തതിനും ചെയ്യത്തതിനും ഒക്കെ എന്നെ ഒറ്റി കൊടുത്ത് എനിക്ക് തല്ല് വാങ്ങി തരുന്നവൾ...
ഇവളും ഞാനും എക്ദേഷം ഒരേ പ്രായം ആയതുകൊണ്ട് എല്ലാവരും ഞങ്ങളെ ഒരേ പോലെ ആയിരുന്നു കണ്ടിരുന്നത്..
എൻ്റെ അമ്മ ഇവളെ മടിയിൽ വക്കുമ്പോഴും കൊഞ്ചിക്കുമ്പോഴും ഒക്കെ എൻ്റെ അമ്മയുടെ സ്നേഹം തട്ടി എടുക്കാൻ വന്ന വില്ലത്തി ആയിട്ടായിരുന്നു ഞാൻ ഇവളെ കണ്ടിരുന്നത്...
ട്രയിൻ ചൂളം വിളിച്ച് കൊണ്ട് ചീറി പായുകയാണ്..
അവൾക്ക് അപ്പുറത്തുള്ള ആരുടെയോ ഒഴിഞ്ഞ സീറ്റിൽ ഇരുന്ന് അറിയാതെ ഞാനും ഉറക്കത്തിലേക്ക് വീണു...
????????
ഉറക്കത്തിൽ ഞാൻ വളരെ രസകരമായ ഒരു സ്വപ്നം കണ്ടു...
ഞാനും അതിഥിയും നമ്മുടെ വണ്ടർലയിൽ ഒക്കെ കാണുന്ന പോലത്തെ ഒരു റോളർ കോസ്റ്റർ റെയ്ഡിൽ ഇരിക്കുന്നു...
അത് ഞങ്ങളെയും കൊണ്ട് അതിൻ്റെ ട്രാക്കിലൂടെ താഴേക്കും മേലേക്കും ഉയർന്ന് പായുന്നു...
ഞാനും അതിഥിയും സന്തോഷം കൊണ്ടും ഭയം കൊണ്ടും ആർത്ത് വിളിക്കുന്നു...
ഞങ്ങൾ രണ്ടാളും കൈകൾ പരസ്പരം കോർത്ത് പിടിച്ച് ആ റെയ്ഡ്
💬 Comments
View all comments