0%

Chapter Title : Soul Mates [Rahul RK]

Author : Rahul RK Read All Parts 1.4K

ആള് അൽപ്പം ജാഡ ആണെന്ന് തോന്നുന്നു അല്ലേ...??""

"പോടാ.. ജാഡ ഒന്നും ഇല്ല.. അവളൊരു പാവം ആണ്.. പിന്നെ ആരോടും മിണ്ടാറില്ല.. എപ്പോളും ഒറ്റക്കിരിക്കുന്നതാ ഇഷ്ടം.. ഒരു പ്രത്യേക ടൈപ്പ് ആണ്..."

"ഹാ.. അതെനിക്ക് ആദ്യം കണ്ടപ്പോൾ തന്നെ തോന്നിയിരുന്നു..."

"അല്ല എന്താ എന്നിട്ട് നിൻ്റെ പരിപാടി..??"

"എന്ത് പരിപാടി..??"

"അവളെ പറ്റി അന്വേഷിക്കുന്നതിന് ഒരു കാരണം ഉണ്ടാവുമല്ലോ.. അതെന്താണെന്ന്..??"

"അങ്ങനെ കാരണം ഒന്നും ഇല്ല.. പിന്നെ കണ്ടപോ ഒരു കൗതുകം.. പിന്നെ യാദൃശ്ചികം ആയി ഇവിടെ വച്ച് കൂടി കണ്ടപ്പോ.."

"അത്രേ ഒള്ളൂ..??"

"അത്ര... പോരെ....??"

"എന്നോടാണോ ചോദിക്കുന്നത്... അവരൊക്കെ വലിയ ആൾക്കാർ അല്ലെ.. നമുക്ക് മുട്ടാൻ പറ്റിയ ടീം അല്ലെടാ..."

"ഹും.. അതും ശരിയാ... ഏതായാലും അത് വിട്.. ചേച്ചി പോയി റെഡിയായിക്കോ.. ഞങൾ ബാക്കി കാര്യങ്ങള് ഒക്കെ നോക്കട്ടെ..."

സഞ്ജന ചേച്ചി പറഞ്ഞ പോലെ അവള് ഒരുപക്ഷേ എനിക്ക് ചേർന്ന ആളാവില്ല എന്ന് എനിക്കും തോന്നി...

ഒന്നാമത് അവളുടെ ഫാമിലി സ്റ്റാറ്റസ് രണ്ടാമത് അവളുടെ സ്വഭാവം.. അവളുടെ സ്വഭാവം എനിക്ക് ഇഷ്ടമായി എങ്കിലും ആ സ്വഭാവം വച്ച് അവള് എന്നെ ഇഷ്ടപ്പെടാൻ ഒരു സാധ്യതയും ഇല്ല...

തൽക്കാലം അത്തരം ചിന്തകള് ഒക്കെ മാറ്റി വച് ഞാൻ കല്യാണ കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ച് വിട്ടു...

പാർട്ടിയും മറ്റ് പരിപാടികളും എല്ലാം വളരെ ഭംഗിയായി തന്നെ അവസാനിച്ചു..
പ്രോജക്ട് ഡെഡ് ലൈൻ ആയത് കൊണ്ട് എനിക്ക് ലീവ് ഇല്ലായിരുന്നു.. അങ്ങനെ പിറ്റെ ദിവസം തന്നെ വൈകുന്നേരം ഞാൻ ബാംഗ്ലൂരിലേക്ക് തിരികെ പോന്നു....
???????????

ഓഫീസിൽ തിരികെ

💬 Comments

View all comments