0%

Chapter Title : Soul Mates [Rahul RK]

Author : Rahul RK Read All Parts 1.4K

ചേച്ചിയെ അത്യാവശ്യമായി ഒന്ന് കാണണം.."

"എന്തിന്..? അല്ല നീ നേരത്തെ ഏതോ കൊച്ചിനെ പറ്റി ചോദിച്ചില്ലെ അതെന്താ സംഭവം..??"

"പറയാം ആദ്യം ചേച്ചിയെ കണ്ട് പിടിക്കാം..".

"അവളവിടെ പാർട്ടിക്ക് റെടിയാകുന്നുണ്ടാവും വാ അങ്ങോട്ട് പോവാം..."

അങ്ങനെ ഞങൾ നടന്ന് സഞ്ജന ചേച്ചി ഒരുങ്ങുന്ന റൂമിൻ്റെ അടുത്തെത്തി.. ഒരു വിധത്തിൽ കയ്യും കണ്ണും ഒക്കെ കാണിച്ച് ഞങൾ അവളെ പുറത്തേക്ക് വിളിച്ചു...

"എന്താടാ..?? എന്താ രണ്ടും കൂടി അവിടെ വന്ന് കയ്യും കാലും ഒക്കെ കാണിച്ചത്..??"

"എനിക്കല്ല.. ഇവന് എന്തോ ചോദിക്കാൻ ഉണ്ട്..."

"എന്താടാ വിനു..??"

"അത് പിന്നെ ചേച്ചി.. ഈ കൊച്ച് ആരാ..??"

ഞാൻ ഫോൺ എടുത്ത് അവളുടെ ഫോട്ടോ ചേച്ചിയെ കാണിച്ചു...
എൻ്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി അവള് ഫോട്ടോയിലേക്ക് നോക്കി..

"ഹാ ഇത് ഞാൻ വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിൻ്റെ എം ഡി യുടെ മകൾ ആണ് അഥിതി..."

അതിഥി.. പേര് കൊള്ളാം...

"ഈ കുട്ടി വൈകുന്നേരം പാർട്ടിക്ക് വരുമോ..??"

"ഏയ് ഇല്ലെടാ.. ഞാൻ വിളിച്ചത് കൊണ്ട് മാത്രമാണ് അവള് കല്യാണത്തിന് പോലും വന്നത്.. അവരൊക്കെ ബാംഗ്ലൂരിൽ സെറ്റിൽ ആണെടാ.. ഇന്നോ നാളെയോ തിരിച്ച് പോവുമായിരിക്കും..."

"ബാംഗ്ലൂരിലോ..?? ബാംഗ്ലൂരിൽ എവിടെ..??"

"അതൊന്നും എനിക്കറിയില്ല.. പറഞ്ഞിരുന്നു പക്ഷേ ഞാൻ മറന്ന് പോയി.. അല്ല എന്താ മോനെ കാര്യം..??"

പിന്നീട് ഒന്നും മറച്ച് വെക്കാൻ നിന്നില്ല.. ഞാൻ എല്ലാ കാര്യങ്ങളും സഞ്ജുവിനോടും ചേച്ചിയോടും പറഞ്ഞു...

"ഓഹോ.. അപ്പോ നിങ്ങള് പരിചയപ്പെട്ടു കഴിഞ്ഞോ..??"

"ഇല്ല ചേച്ചി.. പരിചയപ്പെടാൻ പോയപ്പോൾ അല്ലെ അവള് എന്നെ കാറിൽ നിന്ന് പുറത്താക്കാൻ നോക്കിയത്...

💬 Comments

View all comments