0%

Chapter Title : Soul Mates [Rahul RK]

Author : Rahul RK Read All Parts 1.4K

എത്തിയതും തിരക്കുകളും ആരംഭിച്ചു..
പതിയെ പതിയെ ഞാൻ അതിഥിയെ പറ്റിയുള്ള കാര്യങ്ങള് പൂർണമായും മറന്നു...

ആഴ്ചകൾ പിന്നെയും കടന്ന് പോയി... ഇതിനിടക്ക് ചെറുതും വലുതുമായ പല സംഭവങ്ങളും നടന്നു...
അതിൽ പ്രധാനപ്പെട്ടത് എൻ്റെ ടീം ലീഡർ ഐസക് സാർ മാറി അതിനു പകരം നീതു ചേച്ചി വന്നു...

വന്ന ആദ്യ ദിവസം തന്നെ അവർ കൊണ്ടുവന്ന പരിഷ്കരണം ആയിരുന്നു മേടം എന്നുള്ള വിളി മാറ്റി പകരം ഫ്രണ്ട്‌ലി ആയി പേര് വിളിക്കാൻ പറഞ്ഞു...

പക്ഷേ വയസ്സിനു മൂത്തത് ആയതുകൊണ്ട് ഞാൻ ബഹുമാനത്തോടെ ചേച്ചി എന്ന് വിളിക്കാൻ തീരുമാനിച്ചു...

നീതു ചേച്ചി ആൾ ഭയങ്കര കൂൾ ആൻഡ് ചിൽ ആയിരുന്നു.. പക്ഷേ വർക്കിൻ്റെ കാര്യം വന്നാൽ പുള്ളിക്കാരി വേറെ ലെവൽ ആകും...

എൻ്റെ കഴിവിൽ എന്നെ പോലെ തന്നെ വിശ്വാസമുള്ള ഒരു മേലുദ്യോഗസ്ഥ വന്നതോടെ എൻ്റെ പെർഫോമൻസ് ലെവൽ വല്ലാതെ കൂടി..
എൻ്റെ കമ്പനിയിൽ ഉള്ള പേര് കൂടിയതോടെ നീതു ചേച്ചി എന്നോട് കൂടുതൽ കമ്പനി ആവാൻ ആരംഭിച്ചു..

മിക്ക ഫ്രീ ടൈമിലും ഞാനും ചേച്ചിയും ഒരുമിച്ചായിരുന്നു.. അവർ വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ട് വരുന്ന ഭക്ഷണങ്ങളിൽ നിന്ന് ഒരു പങ്ക് എനിക്കും തരുമായിരുന്നു..

ചേച്ചിയുടെ ഭർത്താവ് അമേരിക്കയിൽ ഒരു കമ്പനിയിൽ ആണ്.. മകൾ രണ്ടാം ക്ലാസ്സിൽ പഠിക്കുന്നു...
ഒരർത്ഥത്തിൽ പറഞാൽ ഞങൾ ശരിക്കും സഹോദരീ സഹോദരന്മാരെ പോലെ ആയിരുന്നു...
????????

അന്നൊരു സൺഡേ ആയിരുന്നു... ഓഫീസ് അവധി ആയതിനാൽ ഞാൻ മുറിയിൽ നല്ല ഉറക്കത്തിൽ ആയിരുന്നു...

ഫോൺ അടിക്കുന്നത് കേട്ടാണ് ഞാൻ എഴുന്നേറ്റത്.. നോക്കിയപ്പോൾ നീതു ചേച്ചി

💬 Comments

View all comments