0%

Chapter Title : Soul Mates [Rahul RK]

Author : Rahul RK Read All Parts 1.4K

ആയിരുന്നു...
എന്തായിരിക്കും ഇത്ര രാവിലെ വിളിക്കുന്നത് എന്ന ആകാംക്ഷയിൽ ഞാൻ ഫോൺ എടുത്തു...

"ഹലോ.. ഗുഡ് മോണിംഗ് ചേച്ചി എന്താ ഇത്ര രാവിലെ..??"

"വിനു നീ ഇന്ന് ഫ്രീയാണോ..??"

"ഇന്ന് സൺഡേ അല്ലെ പ്രത്യേകിച്ച് പരിപാടി ഒന്നും ഇല്ല..."

"എന്നാ നമുക്ക് ഒരു സ്ഥലം വരെ പോയാലോ..??"

"എവിടേക്ക് പോവാൻ..??"

"അതൊക്കെ പറയാം.. നീ വീട്ടിലേക്ക് വാ.. പിന്നെ നിനക്ക് ഡ്രൈവിംഗ് അറിയില്ലേ..??"

"അറിയാം.. ഞാൻ ഇപ്പോ വരാം ചേച്ചി.."

ചേച്ചി എങ്ങോട്ട് പോവാൻ ആണ് വിളിച്ചത് എന്ന് എനിക്ക് ഒരു ഐഡിയയും ഇല്ലായിരുന്നു.. മുന്നേ ഒരിക്കലും എന്നെ ഇങ്ങനെ പുറത്ത് പോവാൻ ഒന്നും വിളിച്ചിട്ടില്ലായിരുന്നു...

ഏതായാലും ഞാൻ എഴുന്നേറ്റ് കുളിച്ച് ഫ്രഷ് ആയി ചേച്ചിയുടെ വീട്ടിലേക്ക് പോയി..
അവിടെ ചേച്ചിയുടെ ഭർത്താവിൻ്റെ അമ്മയും ചേച്ചിയുടെ മോളും ഉണ്ടായിരുന്നു...

ഞാൻ ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ടില്ല എന്നറിഞ്ഞപ്പോൾ അവിടെ നിന്ന് ഇഡ്ഡലിയും കറിയും ഒക്കെ കഴിച്ചു...

അത് കഴിഞ്ഞ് ഞാനും ചേച്ചിയും മോളും കൂടി കാറിൽ കയറി യാത്ര ആരംഭിച്ചു..

"അല്ല ചേച്ചി നമ്മൾ എങ്ങോട്ടാ ഈ പോണത്..??"

"പറയാടാ നീ വണ്ടി ഒടിക്ക്..."

"എങ്ങോട്ടാ എന്നറിയാതെ ഞാൻ എങ്ങോട്ട് ഒടിക്കാനാണ്..??"

"ഓകെ എന്നാ വണ്ടി ഹോപ് ചൈൽഡ് കെയർ സെൻ്ററിലേക്ക് ഓടിക്ക്.."
[Hope Child Care Center already exists in Calicut]

"അവിടെ എന്താ..??"

"അവിടെ കുറെ കുഞ്ഞു മക്കൾ ഉണ്ട് എന്ത് ചെയ്തിട്ടാണോ എന്തോ പാവം മിക്ക കുട്ടികൾക്കും കാൻസർ ആണ് ടാ.."

"ഓഹ്..."

"ഞാൻ ഇങ്ങനെ ഇടക്കൊക്കെ അവിടെ പോവാറുണ്ട്.. കുറച്ച് നേരം

💬 Comments

View all comments