0%

Chapter Title : Soul Mates [Rahul RK]

Author : Rahul RK Read All Parts 1.4K

അവരുടെ കൂടെ ഒക്കെ ചിലവഴിക്കും പോരും.. നീ ഫ്രീ ആണെന്ന് പറഞ്ഞത് കൊണ്ടാ നിന്നെയും കൂട്ടിയത്..."

"അതേതായാലും നന്നായി ചേച്ചി.. എനിക്കും കുട്ടികളെ ഭയങ്കര ഇഷ്ടമാണ്..."

അങ്ങനെ കുറച്ച് നേരത്തെ ഡ്രൈവിന് ശേഷം ഞങൾ ചേച്ചി പറഞ്ഞ ചൈൽഡ് കെയർ സെൻ്ററിൽ എത്തി...

ഒരുപാട് നേരം ഞങൾ അവിടെ ചിലവഴിച്ചു... ആ കുട്ടികളുടെ കൊഞ്ചലും ചിരിയും കളിയും കണ്ടിരിക്കാൻ തന്നെ വല്ലാത്തൊരു രസമായിരുന്നു...

ഇടയ്ക്ക് ഒരു ഫോൺ വന്നപ്പോൾ ഞാൻ ഫോൺ അറ്റൻഡ് ചെയ്യാൻ വേണ്ടി പുറത്തേക്ക് ഇറങ്ങി...

ഏതോ ഒരു ബാങ്കിൽ നിന്ന് ക്രെഡിറ്റ് കാർഡിൻ്റെ ഓഫർ പറഞ്ഞുള്ള കോൾ ആയിരുന്നു.. ഞാൻ ഒറ്റ വാക്കിൽ റിജെക്റ്റ് ചെയ്ത് അകത്തേക്ക് കയറാൻ ഒരുങ്ങിയപ്പോൾ ആണ് ആ കാഴ്ച കാണുന്നത്...

കുറച്ച് ദൂരെ ഗ്രൗണ്ടിൽ കുട്ടികളോടൊപ്പം അവള് ഇരിക്കുന്നു... അതിഥി....

അവളെ കണ്ടതും എൻ്റെ ഉള്ളിലെ ആകാംശകൾ വീണ്ടും ഉണരാൻ തുടങ്ങി.. ഇനി ഒരിക്കലും അവളെ കാണാൻ സാധിക്കില്ല എന്നാണ് ഞാൻ കരുതിയിരുന്നത്..

ഇവിടെ വച്ച് കാണും എന്ന് സ്വപ്നത്തില് പോലും വിചാരിച്ചിരുന്നില്ല...
മുൻപേ അനുഭവം ഉള്ളതാണെങ്കിലും അവളോട് ഒന്ന് സംസാരിക്കാൻ എനിക്ക് അതിയായ ആഗ്രഹം തോന്നി.. അതുകൊണ്ട് തന്നെ ഞാൻ അവളുടെ അടുത്തേക്ക് നടന്നു...
ധൈര്യം സംഭരിച്ച് ഞാൻ അവളോട് സംസാരിച്ചു...

"ഹായ്..."

അവള് പെട്ടന്ന് തിരിഞ്ഞ് എന്നെ നോക്കി...

"ഹായ്..."

ഭാഗ്യം ചാടി കടിക്കാൻ വന്നില്ല...

"ഞാൻ അന്ന് കാറിൽ.. രാത്രി.. ലിഫ്റ്റ് തന്നു നാട്ടിൽ വച്ച്..."

"മനസ്സിലായി..."

"ഹാ... താൻ അന്ന് നാട്ടിൽ ഒരു കല്യാണത്തിന് വന്നിരുന്നു അല്ലേ.. സഞ്ജന ചേച്ചിയുടെ..."

"അതേ

💬 Comments

View all comments