0%

Chapter Title : Soul Mates [Rahul RK]

Author : Rahul RK Read All Parts 1.4K

വന്നിരുന്നു.. എങ്ങനെ അറിയാം..??"

"ഞാനും ഉണ്ടായിരുന്നു അവിടെ.. സഞ്ജന എൻ്റെ കൂട്ടുകാരൻ്റെ ചേച്ചിയാണ്.. ഞങ്ങളൊക്കെ ചെറുപ്പം മുതലേ ഉള്ള കളിക്കൂട്ടുകാർ ആണ്..."

"ഹോ.. അല്ല എന്താ ഇവിടെ..?? ഐ മീൻ ബാംഗ്ലൂരിൽ.."

"ഞാൻ ഇവിടെ ആണ് വർക്ക് ചെയ്യുന്നത്.."

"ഹൊ.. എനിക്ക് പോവാൻ സമയായി... ബൈ..."

"ശരി ബൈ.. ഹാ പിന്നെ എൻ്റെ പേര് വിനോദ്.. അടുപ്പം ഉളളവർ വിനു എന്ന് വിളിക്കും..."

"ശരി.."

"അല്ല തൻ്റെ പേര്.."

അപ്പോഴേക്കും അവൾക്ക് പോകാനുള്ള കാർ അങ്ങോട്ട് വന്നു.. കാറിലേക്ക് കയരുന്നതിൻ്റെ ഒപ്പം അവള് എന്നെ നോക്കി പറഞ്ഞു...

"അതിഥി..."

അത്രയും പറഞ്ഞ് അവള് കാറിൽ കയറി പോയി...
ഇപ്പോഴും കാര്യമായി ഒന്നും സംസാരിക്കാൻ പറ്റിയില്ല.. അറിയാവുന്ന കാര്യങ്ങളെ പറ്റി മാത്രമാണ് സംസാരിച്ചത്...

സഞ്ജന ചേച്ചി പറഞ്ഞ പോലെ അവള് സംസാരിക്കാൻ അത്ര താൽപര്യം ഉള്ള കൂട്ടത്തിൽ അല്ല എന്ന് തോന്നുന്നു...

പക്ഷേ എനിക്കാണെങ്കിൽ അവളോട് സംസാരിച്ച് കൊതി തീർന്നതും ഇല്ല...
ഇത് പോലെ യാദൃശ്ചികം ആയി എവിടെയെങ്കിലും വച്ച് വീണ്ടും കാണാം എന്ന പ്രതീക്ഷയിൽ ഞാൻ വീണ്ടും അകത്തേക്ക് നടക്കാൻ ഒരുങ്ങിയതും അതാ അവിടെ എന്നെയും നോക്കി നീതു ചേച്ചി നിൽക്കുന്നു...

"ടാ അത് അതിഥി അല്ലെ..??"

"അതേ.. ചേച്ചിക്ക് എങ്ങനെ അറിയാം..??"

"പിന്നെ എൻ്റെ ചേട്ടൻ്റെ മകളെ എനിക്ക് അറിയാതെ ഇരിക്കോ..??"

ചേച്ചി ആ പറഞ്ഞ കാര്യം കേട്ട് സത്യത്തിൽ എനിക്ക് സന്തോഷമാണോ അൽഭുതം ആണോ അതോ രണ്ടും കൂടി മിക്സ് ആയി ആണോ വന്നത് എന്നറിയില്ല....

"ചേ...ചേട്ടൻ്റെ മകളോ..??"

"അതേ.. അല്ല നിനക്ക് എങ്ങനെ

💬 Comments

View all comments