Chapter Title : Soul Mates [Rahul RK]
അറിയാം അവളെ..?? അവൾക്ക് അങ്ങനെ സുഹൃത്തുക്കൾ ആരും ഇല്ലല്ലോ.."
ഞാൻ അതിഥിയെ കണ്ട കാര്യവും ഇതാ വരെ ഉള്ള സംഭവങ്ങളും എല്ലാം നീതു ചേച്ചിയോട് പറഞ്ഞു...
"ഹൊ ഇത്രേം കാര്യങ്ങള് ഒക്കെ നടന്നോ ഇതിനിടക്ക്..."
"ഹാ.. നടന്ന് പോയി..."
"അല്ല എന്താ നിൻ്റെ പ്ലാൻ..??"
"പ്ലാനോ എന്ത് പ്ലാൻ..??"
"അവളെ കുറിച്ച്.."
"ഏയ് അങ്ങനെ വലിയ പ്ലാൻ ഒന്നും ഇല്ല ചേച്ചി... അതിഥിയെ ഒന്ന് പരിചയപ്പെടാനും അടുത്തറിയാനും ആഗ്രഹം ഉണ്ട്... പിന്നെ.. ചേച്ചിയോട് തുറന്ന് പറയാലോ.. എനിക്ക് അതിഥി യോട് ചെറിയ ഒരു ക്രഷ്...."
"അത് വേണ്ട വിനോദ്..."
അത് പറയുമ്പോൾ നീതു ചേച്ചിയുടെ മുഖത്തുള്ള സീരിയസ്സനസ് ഞാൻ ശ്രദ്ധിച്ചിരുന്നു...
"എന്ത് പറ്റി ചേച്ചി...??"
"അവൾക്ക് അങ്ങനെ ഫ്രണ്ട്സ് ഒന്നും ഇല്ലെടാ.. അവൾക്ക് അതിൽ പരാതിയും ഇല്ല.. ഒറ്റക്കുള്ള ലൈഫ് ആണ് അവൾക്കിഷ്ടം... സോ നീ അവളെ ബുദ്ധിമുട്ടിക്കാൻ നിക്കണ്ട..."
"അല്ല ചേച്ചി ഞാൻ അങ്ങനെ..."
"മതി.. എനിക്ക് മനസ്സിലായി.. വാ... നമുക്കിറങ്ങാം..."
നീതു ചേച്ചി മുഖത്തടിച്ച പോലെ കാര്യങ്ങള് പറഞ്ഞപ്പോൾ സത്യത്തിൽ എനിക്കുള്ളിൽ ചെറിയ ഒരു നിരാശ തോന്നിയിരുന്നു...
ഒരുപക്ഷേ അവരുടെ സ്റ്റാൻഡേർഡ്ന് ഞാൻ യോജിക്കാത്തതു കൊണ്ടാവും ചേച്ചി എന്നോട് അങ്ങനെ പറഞ്ഞത് എന്ന് എനിക്ക് തോന്നി...
ഞങ്ങൾ അങ്ങനെ വീട്ടിലേക്ക് യാത്ര ആരംഭിച്ചു...
എന്തുകൊണ്ടാണ് എന്നറിയില്ല ചേച്ചി അങ്ങനെ പറഞ്ഞതിൽ പിന്നെ എനിക്ക് വലിയ മനോ വിഷമം ആണ് ഉണ്ടായത്..
കാറിൽ ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടിട്ടാവും ചേച്ചി എന്നോട് ചോദിച്ചത്...
"എന്താടാ.. നീ എന്താ ഇങ്ങനെ ഇഞ്ചി കടിച്ച പോലെ ഇരിക്കുന്നെ..??"
"ഏയ്
💬 Comments
View all comments