0%

Chapter Title : Soul Mates [Rahul RK]

Author : Rahul RK Read All Parts 1.4K

ഒന്നുല്ല ചേച്ചി..."

"പറയെടാ..."

"ഒന്നില്ല ന്നെ..."

"ഹും.. ശരി..."

അതിനു ശേഷവും ഞാൻ ഒന്നും സംസാരിച്ചില്ല... ചേച്ചിയും എന്നോട് ഇങ്ങോട്ട് ഒന്നും പറഞ്ഞില്ല...

വീട്ടിൽ എത്തിയതും ഞാൻ ബൈക്കും എടുത്ത് റൂമിലേക്ക് തന്നെ തിരികെ പോന്നു.. ഭക്ഷണം കഴിക്കാൻ അവർ നിർബന്ധിച്ചെങ്കിലും ഞാൻ നിന്നില്ല...

ഇൻസ്റ്റാഗ്രാമിലും ഫേസ് ബുക്കിലും ഒരുപാട് സെർച്ച് ചെയ്തെങ്കിലും എനിക്ക് അതിഥിയുടെ പ്രൊഫൈൽ കണ്ടെത്താൻ സാധിച്ചില്ല...

നീതു ചേച്ചിയുടെ ഏട്ടൻ്റെ മകൾ ആണ് അവള് എന്നറിഞ്ഞപ്പോൾ അവളെ പരിചയപ്പെടാൻ എളുപ്പമാവും എന്നാണ് ഞാൻ കരുതിയത്...

പക്ഷേ എല്ലാ കാര്യത്തിലും എന്നെ സപ്പോർട്ട് ചെയ്യുന്ന ചേച്ചി ഈ കാര്യത്തിൽ ഇങ്ങനെ ഉടക്കി നിൽക്കും എന്ന് ഞാൻ വിചാരിച്ചത് പോലും ഇല്ല...

ചേച്ചിയെ പറഞ്ഞിട്ടും കാര്യമില്ല... അതിഥി അവരുടെ സ്വന്തം മകളെ പോലെ അല്ലെ.. അപ്പോ ഒറ്റയടിക്ക് എന്നെ സപ്പോർട്ട് ചെയ്യാൻ പറ്റില്ലല്ലോ...
?????????

പിറ്റേന്ന് രാവിലെ പതിവ് പോലെ ഓഫീസിൽ എത്തി...
ചേച്ചിയോട് നിരാശ ഒന്നും ഇല്ലെങ്കിലും എനിക്ക് അവരെ ഫേസ് ചെയ്യാൻ എന്തോ മടി ഉള്ള പോലെ തോന്നി...

ആരോടും, പ്രത്യേകിച്ച് ചേച്ചിയോട് ഒന്നും പറയാൻ നിൽക്കാതെ ഞാൻ ഉച്ചവരെ കമ്പ്യൂട്ടറിന് മുന്നിൽ ചിലവഴിച്ചു...

ഉച്ച സമയത്ത് ഞാൻ ചേച്ചിയോട് ഒരുമിച്ചിരുന്ന് ആണ് ഭക്ഷണം കഴിക്കാറുള്ളത്.. പക്ഷേ ഇന്ന് ഞാൻ നേരത്തെ കാൻ്റീനിൽ എത്തി കഴിക്കാൻ ആരംഭിച്ചു...

ചേച്ചി വരുമ്പോൾ ഞാൻ ഭക്ഷണം കഴിക്കുകയായിരുന്നു...

"ടാ... നീ എന്താ എന്നെ വിളിക്കാതെ ഒറ്റക്ക് ഇങ്ങോട്ട് പോന്നത്..??"

"ഒന്നില്ല ചേച്ചി.. ഞാൻ നോക്കിയപ്പോൾ ചേച്ചി നല്ല തിരക്കിൽ ആയിരുന്നു..."

"വിനു.. കള്ളം പറയാൻ അറിയില്ലെങ്കിൽ

💬 Comments

View all comments