Chapter Title : Soul Mates [Rahul RK]
പറയാൻ നിൽക്കരുത്... ഇന്ന് രാവിലെ മുതൽ ഞാൻ ഫ്രീയാണ്... എന്താ നിൻ്റെ പ്രശനം..???"
"ഏയ്.. ഒന്നുമില്ല.. ചേച്ചി.. കഴിക്കാൻ നോക്ക്.."
"അതിഥിയുടെ കാര്യത്തിൽ ഞാൻ അങ്ങനെ പറഞ്ഞത് കൊണ്ട് ആണോ നീ ഈ അകൽച്ച കാണിക്കുന്നത്...??"
"അതൊന്നും അല്ല..."
"കള്ളം പറയണ്ട.. എനിക്ക് മനസ്സിലാകും.. ഞാൻ നിന്നോട് അവളോട് അധികം അടുക്കണ്ട എന്ന് പറഞ്ഞത് നിനക്ക് വിഷമം ആയി അല്ലെ..??"
"വിഷമം ഉണ്ട് ചേച്ചി.. പക്ഷേ എനിക്കതിൽ പ്രോബ്ലം ഒന്നും ഇല്ല.. എന്നാലും ചേച്ചിക്ക് അതിനുള്ള കാരണം എന്നോട് പറഞ്ഞൂടെ.."
"നീ കരുതുന്ന പോലെ നിന്നിൽ എന്തെങ്കിലും കുറവ് കണ്ടത് കൊണ്ട് ഒന്നും അല്ല ഞാൻ നിന്നോട് അങ്ങനെ പറഞ്ഞത്..."
"പിന്നെ???"
"എടാ അതിഥി നീ കരുതുന്ന പോലെ ഒരു കുട്ടിയല്ല... അവള്... അവള് ഒരുപാട് ഡിഫറൻ്റ് ആണ്.."
"ചേച്ചി മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങള് പറ..."
"അവൾക്ക് പിന്നിൽ ഒരു വലിയ കഥ തന്നെ ഉണ്ട്.. മുൻപ് അവള് ഇങ്ങനെ ഒന്നും ആയിരുന്നില്ല.. വളരെ ആക്ടീവ് ആയ എനേർജറ്റിക് ആയ ഒരു കുട്ടി ആയിരുന്നു.. നിന്നെ പോലെ ഒക്കെ.. ആരെയും ഒറ്റ കാഴ്ചയിൽ തന്നെ സംസാരിച്ച് വീഴ്ത്താൻ ഒരു പ്രത്യേക കഴിവായിരുന്നു അവൾക്ക്... പക്ഷേ.. അവളുടെ പതിനേഴാം പിറന്നാള് ദിവസം ആണ് അവളുടെയും ഞങ്ങളുടെയും ജീവിതത്തിലെ ആദ്യത്തെ ദുരന്തം സംഭവിക്കുന്നത്......."
ചേച്ചി പറഞ്ഞ ഓരോ വാക്കുകളും എൻ്റെ ഉള്ളിലെ ആകാംഷയെ ഇരട്ടിപ്പിച്ചു..
"അന്ന്... അന്നെന്താ സംഭവിച്ചത് ചേച്ചി..."
(തുടരും....)
💬 Comments
View all comments