Chapter Title : സ്പർശം 2 [ദൂതൻ]
പോയേനെ.
പിന്നെന്തിനാ എന്നോട് ഫ്രണ്ട് വരും എന്ന് പറഞ്ഞത്?..
അത് നാവിയെ ഞാൻ പരിചയപെട്ടിട്ട് കുറച്ചു മണിക്കൂറുകൾ അല്ലേ ആയിട്ടുള്ളു.
അതുകൊണ്ട് ഞാൻ വല്ലതും ചെയ്യും എന്ന് കരുതിക്കാണും അല്ലേ?..
ശേ അങ്ങനെ ഒന്നും അല്ലടാ എനിക്ക് നിന്നെ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല. നിന്നെ പരിജയ പെട്ടിട്ട് കുറച്ചല്ലേ ആയുള്ളൂ പിന്നെ എങ്ങനെയാ നിന്നോട് ഞാൻ ലിഫ്റ്റ് ചോയ്ക്ക്യ. അതും ഈ രാത്രി അതാ ഒരു മടി..
എന്തിനാ ഗായത്രി മടി അങ്ങനെ ഒന്നും വിചാരിക്കരുത് നമ്മൾ ഇപ്പൊ നല്ല ഫ്രണ്ട്സ് അല്ലേ അപ്പൊ നിനക്ക് ചോദിക്കാമല്ലോ ഒരു ലിഫ്റ്റ് തരുമോ എന്ന്.
സോറി ഞാൻ അങ്ങനെ ചിന്തിച്ചില്ല ഒരിക്കലും നിന്റെ കൂടെ വരാൻ പേടിച്ചിട്ടല്ല കേട്ടോ.
അതെന്താ ഇടക്കിടക്ക് പേടിച്ചിട്ടല്ല എന്ന് ഇങ്ങനെ എടുത്ത് പറയണേ?..
ഏയ് ഒന്നുല്ല ഇനി നീ ഞാൻ നിന്നെ അങ്ങനെ കണ്ടു എന്ന് വിചാരിക്കണ്ട അതുകൊണ്ട് പറഞ്ഞതാ....
ഓഓഓഓ ഓക്കേ ഓക്കേ...
അല്ല ഞാൻ പോയിരുന്നേൽ പിന്നെ എങ്ങനെ പോവാ വീട്ടിൽ ഓട്ടോ വിളിക്കുവോ?..
ആ ബെസ്റ്റ് അവരെക്കൊണ്ടാ വല്ലാത്ത കഷ്ടം എനിക്ക് കണ്ണെടുത്താൽ കണ്ടൂടാ മൈ..
പെട്ടെന്ന് അവൾ പറയാൻ വന്നത് നിർത്തി എന്തോ അബദ്ധം പറ്റിയ പോലെ പിന്നെ ഒന്നും മിണ്ടിയില്ല. എനിക്ക് മനസിലിയി ഇവൾക്ക് അവരുമായി എന്തോ പ്രശ്നം ഉണ്ടെന്ന്.
എന്താ നിർത്തിയത് ബാക്കി പറയുന്നില്ലേ?..
അവൾ പറഞ്ഞ തെറി ഞാൻ കേട്ടു എന്ന് അവൾക്ക് മനസ്സിലായി.
അത് പെട്ടെന്ന് അങ്ങ് പറഞ്ഞപ്പോ വന്നു പോയതാ അവര് കുറച്ചു പിശകാ ഒരുമാതിരി നോട്ടവും സംസാരവും എനിക്ക് എന്തോ
💬 Comments
View all comments