Chapter Title : സ്പർശം 2 [ദൂതൻ]
പോലെയാ നടന്നു പോയാലും അവന്മാരുടെ ഒന്നും വണ്ടിയിൽ ഞാൻ പോകില്ല.
ആഹ്ഹ് അങ്ങനെ എന്നാൽ റെയിൽവേ യിൽ ഒരു കംപ്ലയിന്റ് കൊട്ത്തൂടെ?...
അതോണ്ടൊന്നും കാര്യമില്ല പിന്നെ നേരെ ബസ് കിട്ടുന്നത് കൊണ്ട് ഒന്നിനും പോവാറില്ല.
മ്മ്മ്മ് പിന്നെ തെറി ഇങ്ങനെ പറയുന്നത് നല്ലതല്ല കേട്ടോ.
ഞാൻ അവളെ ഒന്നു കളിയാക്കും വിധത്തിൽ പറഞ്ഞു.
ആഹ് അത് ഞാൻ ഇന്ന് ട്രെയിനിൽ നിന്നും കണ്ടു ആരാ ഈ പറയുന്നേ.
ഓഹ്ഹ് സോറി കേട്ടു ല്ലേ?
ഹ്മ്മ് കേൾക്കാതിരിക്കാൻ ഞാൻ പൊട്ടിയൊന്നും അല്ലല്ലോ അതും എന്റെ ചെവിക്കടുത്തൂന്നല്ലേ പറയുന്നേ. എന്നിട്ടിപ്പോ എന്നെ കളിയാക്കുന്നോ.
ഞാൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു..
അല്ല ഇതിപ്പോ ഡെയിലി എത്രയെണ്ണം വിളിക്കും?.
എന്ത്?...
അല്ല ഇന്ന് വിളിച്ച തെറിയെ..
അത് അങ്ങനെ ഒന്നുല്ല ദേഷ്യം വന്നാൽ അപ്പൊ വിളിക്കും അത്ര തന്നെ.
ദേഷ്യം വന്നാൽ വേറെ എന്തൊക്കെ വിളിക്കാം ഇതുതന്നെ വിളിക്കണോ?...
ഓഊ അപ്പൊ ഗായത്രി ദേഷ്യം വന്നപ്പോ വിളിക്കാൻ വന്നത് എന്തായിരുന്നു?...
അത് കേട്ടപ്പോൾ പിന്നെ അവൾ ഒന്നും പറഞ്ഞില്ല ഒന്നും മിണ്ടാതെ ഇരിപ്പായി.
ഡോ ഞാൻ ചുമ്മാ പറഞ്ഞതാ ഇതിലൊന്നും വല്ല്യ കാര്യമില്ല അതു വിളിച്ചു എന്ന് വെച്ചിട്ട് ആരും മോശക്കാരൊന്നും ആവുന്നില്ല.
പെട്ടെന്ന് അങ്ങ് വന്നു പോയതാ സോറി...
എന്തിന് സോറി ഇതുപോലെ ഇതിന്റെ ഡബിൾ ഡോസിൽ ഞാൻ കേൾക്കാറുണ്ട് പലതും അപ്പൊ ഇതൊക്കെ സില്ലി.
മ്മ്മ് മ്മ്മ്മ് മ്മ്മ്മ്...
അത് വിട് അല്ല ഞാൻ അന്ന് ചോദിക്കാൻ വിട്ടു ശെരിക്കും 30 വയസൊക്കെ ഉണ്ടോ?...
കണ്ടിട്ട് എന്ത് തോന്നുന്നു?...
💬 Comments
View all comments